2024-ലാണ് തന്റെ ഭാര്യയുമായുള്ള വേർപിരിയൽ തമിഴ് നടൻ രവി മോഹൻ (Ravi Mohan-Jayam Ravi) പ്രഖ്യാപിച്ചത്. 2009-ലാണ് സിനിമാനിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആർതിയെ രവി വിവാഹം കഴിച്ചത്. ആരവ്, ആയാൻ എന്നിങ്ങനെ രണ്ടുമക്കളുമുണ്ട് ദമ്പതിമാർക്ക്. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ വേർപിരിയൽ രവി പ്രഖ്യാപിച്ചത്.
എന്നാൽ, തന്റെ അറിവോടെയല്ല ഈ വേർപിരിയലെന്ന് ആർതി സോഷ്യൽമീഡിയയിലൂടെ തന്നെ ലോകത്തെ അറിയിച്ചു. അതേ സമയത്തുതന്നെയാണ് ഗായിക കെനീഷ ഫ്രാൻസിസുമായി രവി പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് രവിയും കെനീഷയും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ കുട്ടികളെ രവി മോഹൻ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവുമായി ആർതി രംഗത്തെത്തി. എന്നാൽ, ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്നാണ് രവി അന്ന് അവകാശപ്പെട്ടത്. പിന്നാലെ രവിക്കും കെനീഷയ്ക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവുമുണ്ടായി.
Also Read
അതിനിടെ കഴിഞ്ഞയാഴ്ചയാണ് രവിയും കെനീഷയും ചേർന്ന് രവി സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സിനിമയിൽ പ്രധാനകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന യോഗി ബാബുവും കെനീഷയും രവിയും കഴുത്തിൽ പൂമാലകളിട്ട് നിൽക്കുന്നതും ആ ചിത്രങ്ങളിൽ കാണാമായിരുന്നു.
''ദൈവാനുഗ്രഹത്തോടെയാണ് യാത്ര ആരംഭിക്കുന്നത് (The journey begins with divine blessings) എന്നാണ് ആ ചിത്രങ്ങൾക്ക് നൽകിയ കുറിപ്പ്. പക്ഷേ വളരെ മോശമായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചതിലേറെയും. 'യാത്ര ആരംഭിക്കുകയല്ല അവസാനിക്കുകയാണ്, വിവാഹേതര ബന്ധങ്ങൾ സാധാരണമാക്കുന്ന സെലിബ്രിറ്റികൾ അതിൽ അഭിമാനിക്കുന്നു, രവി മോഹൻ ട്രെൻഡ് സെറ്റർ-തൃഷയും വിജയ്‌യും അത് പിന്തുടരുന്നു'...കമന്റുകൾ നീളുന്നു.
പിന്നാലെ ഇതിനെക്കുറിച്ചുള്ള തന്റെ മറുപടി രവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ''ഞാൻ നിശബ്ദമായി എന്റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നതെല്ലാം വീണ്ടും പറയുക, കാരണം സ്ത്രീകൾ മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് മനസ്സിലാക്കുന്നു. ഒരു ദിവസം നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയവും ഞാൻ സ്‌നേഹിക്കുന്ന ആളുകൾക്ക് വേണ്ടി എന്താണ് ചെയ്തതെന്നും മനസ്സിലാകും. ദയവായി ഒരു ആണിനെ ജീവിക്കാൻ അനുവദിക്കുക, നിങ്ങളുടെ വൃത്തികെട്ട ചിന്തകൾ നിങ്ങളിൽ തന്നെ സൂക്ഷിക്കുക. ഞാൻ എന്റെ പാതയിലേക്ക് മടങ്ങുകയാണ്''.
ഇതിനെയും എതിർത്തും അനുകൂലിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്. പക്ഷേ പിന്നീട് മറ്റൊരു മറുപടിയും രവിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 'പരാശക്തി'യാണ് രവിയുടെ അവസാനത്തെ റിലീസ്. കരാട്ടെ ബാബു, ബ്രോ കോഡ്, ജെനി എന്നിവയാണ് റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ. അതിനൊപ്പം 'എ ഓർഡിനറി മാൻ' സംവിധാനം ചെയ്യുന്നുമുണ്ട്. ആ സിനിമ നിർമിക്കുന്നതും രവി തന്നെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ravi Mohan faced intense cyberbullying following rumours of a relationship with singer Kenishaa Francis. Ravi defended himself, claiming men are often victims of societal judgment.
Published: 11 Mar 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented