വിവാഹമോചനത്തിന് ഹർജി നൽകുക, അത് പിൻവലിക്കൽ, ആരോപണങ്ങൾ, പ്രത്യാരോപണങ്ങൾ...നടൻ ഗോവിന്ദയുടെയും ഭാര്യ സുനിത അഹൂജയുടെയും ബന്ധം കുറച്ചുനാളായി പ്രശ്‌നങ്ങളിൽ അകപ്പെട്ടിട്ട്. അതിനിടെ ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടയിൽ സുനിതയ്ക്ക് പിന്തുണയുമായി നടി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ രാഖിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ മറ്റൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുനിത. ഗോവിന്ദ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നതാണ് ആ വാർത്ത. രാഖി ഫോൺ സ്പീക്കറിലിട്ടതിനാൽ, അവർക്ക് ചുറ്റുമുണ്ടായിരുന്ന പാപ്പരാസികളും സുനിതയുടെ വാക്കുകൾ കേട്ടു.
ഗോവിന്ദയും നടി കോമളും വിവാഹിതരാകാനൊരുങ്ങുന്നുവെന്നും അതുകൊണ്ടാണ് വിവാഹമോചനഹർജി പിൻവലിക്കാൻ തീരുമാനിച്ചതെന്നും സുനിത വെളിപ്പെടുത്തി. ''അവർ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതിനാൽ ഞാൻ ഇന്നലെ വിവാഹമോചന കേസ് പിൻവലിച്ചു,'' ഹർജി പിൻവലിക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സുനിത പറഞ്ഞു.
''അത് നല്ലതാണ്. ഞാൻ പറഞ്ഞതുപോലെ, കേസ് പിൻവലിച്ചുകൊണ്ട് നിങ്ങൾ ശരിയായ കാര്യം ചെയ്തു'' എന്ന് രാഖി ഇതിന് മറുപടിയായി പറഞ്ഞു.
സാമ്പത്തികകാര്യത്തിൽ ശ്രദ്ധിക്കണമെന്നും സംഭാഷണത്തിനിടെ രാഖി ഓർമിപ്പിച്ചു. ''200 കോടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ബാക്കിയെല്ലാം മറന്നുകളയൂ. വേറെ ഏതെങ്കിലും സ്ത്രീ വന്നാൽ അവൾ അതെല്ലാം തട്ടിയെടുക്കും. ദയവായി എനിക്കുവേണ്ടി ഒരു കാര്യം ചെയ്യൂ; ആദ്യം തന്നെ എല്ലാം നിങ്ങളുടെ പേരിലേക്ക് മാറ്റിയെടുക്കൂ'', എന്നും രാഖി ആവശ്യപ്പെട്ടു.
നേരത്തെ നടി കോമൾ റാണി സ്വർണകറും ഗോവിന്ദയും വിമാനത്താവളത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് ആരോപിച്ച് സുനിത രംഗത്തെത്തി. ഇതിനെതിരെ ഗോവിന്ദയും ശക്തമായി പ്രതികരിച്ചു. ''സുനിത ജി, നിങ്ങൾ വളരെയധികം അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. യുവാക്കൾ നിങ്ങളുടെ പെരുമാറ്റം കണ്ട് അത് പിന്തുടരും. ഇങ്ങനെ ചെയ്യരുത്. ഇത് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunita Ahuja withdrew her divorce petition against actor Govinda, Sunita claimed Govinda is planning to marry actress Komal, Rakhi Sawant supported Sunita and advised her to secure her financial assets, Govinda previously denied affair rumours involving Komal Rani Swarnakar
Published: 21 Aug 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented