ബോളിവുഡ് നടൻ ഗോവിന്ദ ദീർഘകാലമായി സിനിമാരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. റിയാലിറ്റി ഷോകളിലും പ്രത്യേക പരിപാടികളിലും അതിഥിയായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, കഴിഞ്ഞ ആറ് വർഷമായി അദ്ദേഹത്തിന് കാര്യമായ സിനിമകളൊന്നുമില്ല. എന്നാൽ, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തിന്റെ പേര് നിരന്തരം ഉയർന്നു കേൾക്കാറുമുണ്ട്.
സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, ഇത്തരം വിവാദങ്ങളിൽ തന്റെ പേര് മാത്രമല്ലാതെ പലരുടെയും പേരുകൾ ഉയർന്നു വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഗോവിന്ദ.
Also Read
സംഭാഷണത്തിനിടെ ഗോവിന്ദ പറഞ്ഞതിങ്ങനെ: "സിനിമാ മേഖലയിൽ ആരാണ് അത്തരം വിവാദങ്ങളിൽ അകപ്പെടാത്തവർ? നിങ്ങൾക്ക് ഭ്രാന്താണോ, കളങ്കമില്ലാത്ത പേരുള്ളയാൾ ഒരുപക്ഷേ വലിയൊരു അപകടകാരിയായിരിക്കും. ഒരാൾ അമിതമായി സ്നേഹിക്കപ്പെടുന്നുണ്ടെങ്കിൽ അവർ അയാളെ ഭയപ്പെടുന്നു എന്നാണ് അർത്ഥം. അതൊരു ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാകാം. ഉദാഹരണത്തിന് അയാൾ കൃത്യസമയത്ത് എത്തുന്നു, നല്ല ഹൃദയമുള്ളവനാണ്. അല്ലാത്തപക്ഷം, അവരുടെ പേര് മോശമാകുമെന്നത് ഉറപ്പാണ്."
"ചിലപ്പോൾ കാര്യങ്ങൾ അതിരുവിടാറുണ്ട്. നോക്കൂ, ഈ സിനിമാ വ്യവസായത്തിൽ എല്ലാവരും എപ്പോഴെങ്കിലും പുറന്തള്ളപ്പെടുകയും മോശപ്പെട്ട പ്രതിച്ഛായ നൽകപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിഹാസതാരം അമിതാഭ് ബച്ചനെ നോക്കൂ, അദ്ദേഹം ഏറ്റവും മികച്ച നടനായിരുന്നു, അല്ലേ? എന്നാൽ അദ്ദേഹം 14-15 വർഷം വിട്ടുനിന്നു. എന്തുകൊണ്ട്? അദ്ദേഹം കൃത്യസമയത്ത് ഷൂട്ടിങ്ങിന് എത്തിയിരുന്നില്ലേ? രാജേഷ് ഖന്നയെ നോക്കൂ. അദ്ദേഹത്തിന്റെ കരിയറിന്റെ ഇടയിൽ, 'അതല്ല നല്ലത്, ഇതാണ് തെറ്റ്, അതാണ് തെറ്റ്, അദ്ദേഹം വിചിത്രമായിരിക്കുന്നു' എന്ന് പറയുന്ന ഒരു വലിയ സംഘം ആളുകൾ ഉണ്ടായിരുന്നു. അതൊരു ഘട്ടമാണ്, അതിലൂടെ നിങ്ങൾ കടന്നുപോകണം. അതിൽ നിന്ന് നിങ്ങൾ എങ്ങനെ പുറത്തുവരുന്നു എന്നതാണ് കളി."
ആമിർ ഖാന്റെ ഉദാഹരണവും ഗോവിന്ദ ചൂണ്ടിക്കാട്ടി. നേരത്തെ മോശപ്പെട്ട പ്രതിച്ഛായയുണ്ടായിരുന്ന ആമിർ ഖാൻ, പിന്നീട് 'Perfectionist' എന്ന് വിളിക്കപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
'രാജാ ബാബു', 'ഭാഗം ഭാഗ്', 'കൂലി നമ്പർ 1', 'പാർട്ടനർ', 'ബഡേ മിയാൻ ചോട്ടെ മിയാൻ', 'ദുൽഹേ രാജ', 'ആഖേൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഗോവിന്ദ. 90-കളിൽ വലിയ താരമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാവം 2000-ന് ശേഷം മങ്ങിത്തുടങ്ങിയിരുന്നു. 2019-ൽ പുറത്തിറങ്ങിയ 'രംഗീല രാജ'യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വ്യക്തിജീവിതത്തിലേക്ക് വരുമ്പോൾ, ഭാര്യ സുനിത അഹൂജയുമായുള്ള വിവാഹമോചന വാർത്തകൾ ഗോവിന്ദയെ വീണ്ടും തലക്കെട്ടുകളിൽ എത്തിച്ചു. ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ആറ് മാസം മുൻപ് സുനിത വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ ഇപ്പോൾ ദമ്പതികൾ ഒത്തുതീർപ്പിലെത്തിയെന്നും അവരുടെ അഭിഭാഷകൻ വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Govinda claims that every major actor in the film industry faces a period of having their reputation tarnished., He cites examples of legends like Amitabh Bachchan, Rajesh Khanna, and Aamir Khan to support his statement., Govinda suggests that overcoming such phases is the true test for any actor., The article touches upon Govinda's career hiatus and recent personal life headlines.
Published: 06 Mar 2026, 07:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented