27 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം കഴിഞ്ഞയാഴ്ചയാണ് നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്(vijay divorce). 1999-ൽ വിവാഹിതരായ ഇവർ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യത്തിന് ശേഷമാണ് വേർപിരിയുന്നത് എന്നത് ആരാധകരെ സംബന്ധിച്ച് വലിയൊരു വാർത്തയായിരുന്നു.

To advertise here,

വിവാഹമോചന വാർത്തകൾക്കിടെ വിജയുടെ പഴയ ഇന്റർവ്യൂകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആ വീഡിയോകളിൽ വിജയ് ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളും, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്.

‘സിനിമ പരാജയപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് പറഞ്ഞ് ഭാര്യ ആശ്വസിപ്പിക്കാറുണ്ട്’ എന്ന് വിജയ് പലതവണ പറഞ്ഞിട്ടുണ്ട്. സിനിമകളുടെ വിജയപരാജയങ്ങൾക്കപ്പുറം വിജയ്ക്ക് വലിയൊരു പിന്തുണയായി സംഗീത കൂടെയുണ്ടായിരുന്നു എന്ന് വിജയ്‌യുടെ അച്ഛനും പറഞ്ഞിരുന്നു.

സംഗീത വിജയ്‌യുടെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും ഭാര്യയുടെ അഭിപ്രായങ്ങളെ താൻ എപ്പോഴും വിലമതിക്കാറുണ്ടെന്നും വിജയ് പറയാറുണ്ട്.

'ലവ് ടുഡേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഇരുവരും അടുത്തത്. പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു ഇവരുടെ ബന്ധം. വിജയ്യോടുള്ള സംഗീതയുടെ ആരാധനയാണ് വിവാഹത്തിലേക്ക് എത്തിയത്. രണ്ടുപേർക്കും സമാനമായ സ്വഭാവരീതികളായതുകൊണ്ടാകാം ഇരുവരും അടുത്തതെന്നും, രണ്ടുപേരും അൽപ്പം അന്തർമുഖരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറ്റൊരഭിമുഖത്തിൽ, സംഗീതയെ കണ്ടശേഷം, അവൾ വളരെ നല്ലക്കുട്ടിയാണെന്ന് തന്റെ അച്ഛനോടു പറഞ്ഞതും സംഗീതയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതും വിജയ് ഓർത്തു. വിജയ്യുടെ അച്ഛൻ, എസ്.എ. ചന്ദ്രശേഖറിന്റെ ഇടപെടലും അനുഗ്രഹവും വിവാഹത്തിൽ വലിയ പങ്കുവഹിച്ചിരുന്നു എന്നും വിജയ് ഓർത്തു.

27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിയുന്നത് ആരാധകർക്ക് വിഷമകരമായ കാര്യമാണെങ്കിലും, ഇതേക്കുറിച്ച് ഇരുവരും കൂടുതലൊന്നും പ്രതികരിച്ചിട്ടില്ല. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണമെന്ന് സംഗീത നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ആ നടി ത‍ൃഷയാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം, ഒരു വിവാഹ ചടങ്ങിനായി വിജയും തൃഷയും ഒന്നിച്ചെത്തിയതും കൂടുതൽ വിവാദങ്ങൾക്ക് തിരികൊളുത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi