'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) ബോളിവുഡ് മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു. സംവിധായകരും അഭിനേതാക്കളുമെല്ലാം സിനിമയയെയും രൺവീർ സിങ്ങിനെയും പുകഴ്ത്തുന്നുമുണ്ട്. പലരും തങ്ങളുടെ സോഷ്യൽമീഡിയയിൽ അതിനെക്കുറിച്ചുള്ള കുറിപ്പുകളും പങ്കുവെക്കുന്നു.
ഓരോ പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളും ആദ്യം നേരിടുന്ന ചോദ്യം 'ധുരന്ധർ കണ്ടോ' എന്നതാണ്. അതിനിടയിലാണ് നടൻ ആമിർ ഖാനും ഇതേ ചോദ്യം നേരിട്ടത്. അതിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''ധുരന്ധർ ഇങ്ങനെ തിയേറ്ററിൽ ഓടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ആദ്യ ഭാഗം കണ്ടിരുന്നു, അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ടാം ഭാഗം ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ആദിത്യ ഒരു മികച്ച ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന് ഒരു മികച്ച താരനിരയുണ്ട്. എല്ലാവരും സിനിമയെ ഇത്രയധികം സ്‌നേഹിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലായിടത്തുനിന്നും സിനിമയെ പ്രശംസിക്കുന്ന വാക്കുകൾ മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ. ധുരന്ധർ ഒന്നാം ഭാഗവും, രണ്ടാം ഭാഗവും...രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. ടീമിന് എന്റെ ആശംസകൾ''.
Also Read
എന്നാൽ, ആമിറിന്റെ ഈ വാക്കുകൾ 'ധുരന്ധർ' ആരാധകർക്ക് പിടിച്ചില്ല. സിനിമ കണ്ടില്ലെന്നതിന്റെ പേരിൽ അവർ ആമിറിനെ ട്രോൾ ചെയ്തു. ആ പ്രസ്താവനയ്‌ക്കെതിരെ വിമർശനങ്ങൾ തുടരുമ്പോൾ, സ്വയം പ്രതിരോധിച്ച് എത്തിയിരിക്കുകയാണ് ആമിർ. താൻ സിനിമകൾ വളരെ കുറച്ച് മാത്രമേ കാണാറുള്ളൂവെന്നും താരം വിശദീകരിച്ചു.
വെറൈറ്റി ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്. ''എന്നെക്കുറിച്ചുള്ള വിചിത്രമായ കാര്യം ഞാൻ സിനിമകൾ കാണാറില്ല എന്നതാണ്. ഞാൻ ഒരു വായനക്കാരനാണ്. ഞാൻ നന്നായി വായിക്കുന്നു. ധാരാളം ആളുകൾ ഒഴിവുസമയം ലഭിക്കുമ്പോൾ, ഒരു ഷോ അല്ലെങ്കിൽ സിനിമ കാണുന്നു. അതിനുപകരം എനിക്ക് അത് വായിക്കാനാണ് ഏറെ ഇഷ്ടം''.
ചെറുപ്പത്തിൽ സിനിമകൾ കാണാൻ അനുവാദമുണ്ടായിരുന്നില്ലെന്നും അങ്ങനെയാണ് വായനയിലേക്ക് എത്തിച്ചേർന്നതെന്നും ആമിർ വെളിപ്പെടുത്തുന്നു. ''കുട്ടിക്കാലം മുതൽ ഞാനിങ്ങനെയാണ്. ഞാൻ ഒരു വായനക്കാരനാണ്. ഞാൻ സ്ഥിരമായി കണ്ടിരുന്നത് ബ്ലാക് ആന്റ് വൈറ്റ് സിനിമകളോ, ദൂരദർശനിൽ വരുന്ന പഴയ സിനിമകളോ ആണ്. ഞാൻ വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തിലാണ് വളർന്നത്. എന്റെ മാതാപിതാക്കൾ സിനിമ കാണുന്നതിലും മറ്റും വളരെ കർശനമായ നിലപാടായിരുന്നു എടുത്തിരുന്നത്. ഞങ്ങൾക്ക് സിനിമ കാണാൻ അനുവാദമില്ലായിരുന്നു. എപ്പോഴെങ്കിലുമാണ് സിനിമകൾ കാണാൻ സമ്മതിക്കുന്നത്. അതും റൊമാന്റിക് സിനിമകൾ കാണാൻ സമ്മതിച്ചിരുന്നില്ല''.
സിനിമയിലേക്ക് എത്തിയപ്പോഴും താൻ സിനിമകളിൽനിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ''ചിലർ ഫുട്‌ബോൾ കളിക്കുന്നു, ചിലർ ഫുട്‌ബോൾ കാണുന്നു...ഇങ്ങനെയാണ് ഞാനതിനെ നോക്കിക്കാണാൻ ഉദ്ദേശിക്കുന്നത്. ഞാൻ സിനിമകൾ ചെയ്യുന്നു. പക്ഷേ അവ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അതാണ് സത്യം''. 'സിതാരെ സമീൻ പർ' എന്ന സിനിമയാണ് ആമിറിന്റേതായി അവസാനമിറങ്ങിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan admits he rarely watches films, preferring to read instead. His childhood was marked by strict parental control regarding cinema. Aamir clarifies his stance after facing backlash for not watching Dhurandhar.
Published: 28 Mar 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented