ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അമരീഷ് പുരി. എന്നാൽ, സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ഒരു ഘട്ടത്തിൽ അഭിനയിക്കാൻ അമരീഷ് പുരി വിസമ്മതിച്ചിരുന്നു എന്ന കാര്യം സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രശസ്ത മാധ്യമപ്രവർത്തകൻ വിക്കി ലൽവാനിയുടെ പോഡ്‌കാസ്റ്റിൽ അമരീഷ് പുരിയുടെ മകൻ രാജീവ് പുരിയാണ് ഈ സംഭവത്തിന്റെ പിന്നാമ്പുറങ്ങൾ വെളിപ്പെടുത്തിയത്.
ചെന്നൈയിലെ ഒരു ഷൂട്ടിങ്ങിനിടയിൽ രജനികാന്തിന്റെ പെരുമാറ്റത്തിൽ അമരീഷ് പുരിക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മുംബൈയിലേക്ക് മടങ്ങിയ അമരീഷ് പുരി, രജനികാന്തിനൊപ്പം ഇനി ജോലി ചെയ്യാൻ താല്പര്യമില്ലെന്ന് നിർമ്മാതാവിനെ അറിയിച്ചു. എന്നാൽ, കാര്യം മനസ്സിലാക്കിയ രജനികാന്ത് ഒട്ടും മടിയില്ലാതെ അമരീഷ് പുരിയോട് നേരിട്ട് മാപ്പ് ചോദിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവർക്കുമിടയിൽ വലിയ സൗഹൃദം ഉടലെടുക്കുകയും, പിന്നീട് ഹിന്ദിയിലും തമിഴിലുമായി ഒൻപതോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചെയ്തു.
Also Read
അന്ധാ കാനൂൻ (1983), ഗംഗ്വാ (1984), ഗെരഫ്താർ (1985), മഹാഗുരു (1985), അസ്‌ലി നഖ്‌ലി (1986), ദോസ്തി ദുഷ്മൻ (1986), ഇൻസാഫ് കോൻ കരേഗാ (1987), ദളപതി (1991), ബാബ (2002) എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ.
മണിരത്നം ചിത്രം 'ദളപതി' യിലെ അഭിനയകാലത്ത് അമരീഷ് പുരിക്ക് രജനികാന്തിനോട് വലിയ ബഹുമാനവും പ്രിയവുമായിരുന്നുവെന്നും മകൻ ഓർത്തെടുത്തു. അമരീഷ് പുരി സെറ്റിൽ വെച്ച് നടൻ ഗോവിന്ദയുടെ കരണത്തടിച്ചു എന്ന കാലങ്ങളായുള്ള ഗോസിപ്പുകൾക്കും രാജീവ് പുരി മറുപടി നൽകി. ഈ പ്രചരണം പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"എന്റെ അച്ഛൻ അത്തരം ഒരു സ്വഭാവക്കാരനല്ല. അനാവശ്യമായി ദേഷ്യപ്പെടുന്നയാളോ കൈയേറ്റം ചെയ്യുന്നയാളോ ആയിരുന്നില്ല അദ്ദേഹം. രണ്ടോ മൂന്നോ തവണ തുടർച്ചയായി ബുദ്ധിമുട്ടിച്ചാൽ മാത്രമേ അദ്ദേഹം ശബ്ദമുയർത്താറുള്ളൂ. ഗോവിന്ദ വൈകി വരുന്നത് അച്ഛന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം, അതിന്റെ പേരിൽ പിന്നീട് ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്യാതിരുന്നിട്ടുമുണ്ടാകാം. എന്നാൽ തല്ലി എന്ന വാർത്ത തികച്ചും വ്യാജമാണ്," രാജീവ് കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amrish Puri once refused to work with Rajinikanth due to an incident on a Chennai set., Rajinikanth personally apologized to Amrish Puri, leading to a strong friendship and 9 films together., Rajiv Puri debunked the rumor that Amrish Puri slapped Govinda on set.
Published: 29 Aug 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented