'ധുരന്ധർ: ദ റിവഞ്ച് (Dhurandhar: The Revenge) ബോക്‌സോഫീസിൽ കുതിച്ചുപായുമ്പോൾ സിനിമയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചർച്ചയാവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെയായി 1133 കോടി നേടിക്കഴിഞ്ഞു. സിനിമ റിലീസായി ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ ബോക്‌സോഫീസിൽനിന്ന് 1000 കോടിയിലേറെ നേടിയിരുന്നു.
പല സ്ഥലങ്ങളിലായിട്ടാണ് 'ധുരന്ധർ' ചിത്രീകരിച്ചത്. ബാങ്കോക്കിലാണ് ചിത്രീകരണം ആരംഭിച്ചത്. അതിനുശേഷം പഞ്ചാബിലെ അമൃത്സർ, ഗോൾഡൻ ടെംപിൾ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. മുംബൈയിലെ ഫിൽമിസ്ഥാൻ സ്റ്റുഡിയോയിലും ഷൂട്ടിങ് നടന്നു, അതുകഴിഞ്ഞ് മധ് ഐലന്റ്, ദോംബിവ്‌ലി-മങ്കോലി ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലും.
Also Read
എന്നാൽ, പാകിസ്താനായി മാറ്റിയത് പഞ്ചാബിലെ ലുധിയാനയിലെ ഖേരാ എന്ന ഗ്രാമമാണ്. അവിടെ പാക് പതാകകൾ ഉയർത്തിയും പോസ്റ്ററുകൾ ഉയർത്തിയും പാകിസ്താനിലെ ഉൾഗ്രാമമായി മാറ്റി. റിപ്പോർട്ടുകൾ പ്രകാരം പ്രദേശവാസികളൊന്നും അവിടെ ഷൂട്ടിങ് നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലത്രേ. അതിരാവിലെ അവർ ഉണർന്നെഴുന്നേറ്റത് പാകിസ്താനി പതാകകളും ഉറുദു പോസ്റ്ററുകളും മുഴുവൻ നിറഞ്ഞുനിൽക്കുന്ന പ്രദേശത്തേക്കാണ്. കൂടുതൽ യഥാർഥമായി തോന്നിക്കുന്നതിനായി വീടുകൾക്ക് മുകളിൽ പോലും പാക് പതാകകൾ ഉയർത്തി.
ഷൂട്ടിങ് നടക്കുമ്പോൾ രൺവീർ സിങ്ങിന്റെ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു വീടിന്റെ ടെറസിലൂടെ രൺവീർ നടക്കുന്നതാണത്. ആ വീടിന്റെ ചുവരുകളിലും ടെറസിലുമെല്ലാം പാക് പതാകകളും കാണാമായിരുന്നു. അന്നുതന്നെ ഈ പ്രദേശം എവിടെയാണെന്ന രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. പിന്നീടാണ് ഒരു ഇന്ത്യൻഗ്രാമമാണെന്ന് തിരിച്ചറിഞ്ഞത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar: The Revenge was shot across diverse locations including Bangkok, Amritsar, and Mumbai. A village in Ludhiana, Punjab, was transformed into a Pakistani village for the shoot.
Published: 28 Mar 2026, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented