ആമിർ ഖാൻ കുടുംബവും സഹോദരൻ ഫൈസൽ ഖാനും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിട്ട് കുറച്ചുനാളായി. കുടുംബവുമായി നിയമപരമായി വേർപിരിയുന്നു എന്ന് കഴിഞ്ഞ വർഷമാണ് ഫൈസൽ വെളിപ്പെടുത്തിയത്. ആമിർ തന്നെ മുംബൈയിലെ വസതിയിൽ ഒരു വർഷത്തിലേറെ പൂട്ടിയിട്ടുവെന്നും സഹോദരൻ ആരോപിച്ചു. പിന്നാലെ നിരന്തരം ആമിറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
വിവാഹിതനായിരിക്കെ തന്നെ ആമിറിന് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇത്തരം വെളിപ്പെടുത്തലുകളെല്ലാം ഫൈസൽ നടത്തിയത്. കുടുംബം തന്നെ എപ്പോഴും ഉപദ്രവിച്ചുവെന്നും മാനസികപ്രശ്‌നങ്ങൾ ആരോപിച്ച് മുറിയിൽ പൂട്ടിയിട്ടെന്നും അദ്ദേഹം പരാതി പറഞ്ഞു.
പിന്നാലെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കുടുംബം ഒരു പ്രസ്താവനയിറക്കി. ഫൈസലിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്തത് കുടുംബത്തെ വേദനിപ്പിച്ചുവെന്നുമായിരുന്നു ആ പ്രസ്താവന പറഞ്ഞത്. അന്നൊന്നും ആമിർ വ്യക്തിപരമായി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിർ. ''എന്തുചെയ്യാനാണ്? അതാണ് എന്റെ വിധി. നിങ്ങൾക്ക് ലോകത്തോട് പോരാടാൻ കഴിയും. പക്ഷേ നിങ്ങളുടെ സ്വന്തം കുടുംബത്തോട് എങ്ങനെയാണ് പോരാടാൻ കഴിയുന്നത്?'', അദ്ദേഹം ചോദിക്കുന്നു.
ഫൈസൽഖാനും നടനായിരുന്നു. 1988-ൽ 'ഖയാമത് സെ ഖയാമത് തക്' എന്ന സിനിമയിൽ വില്ലൻ ആയാണ് ഫൈസലിന്റെ തുടക്കം. 1990-ൽ പുറത്തിറങ്ങിയ 'തും മേരെ ഹോ'യിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മേള എന്ന ഹിന്ദിസിനിമയിൽ ആമിറും ഫൈസലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ആമിർ മറുപടി പറഞ്ഞു, ''അത് പരാജയപ്പെട്ടതിൽ ഞാൻ നിരാശനായിരുന്നു. മേളയുടെ പരാജയം തീർച്ചയായും എന്നിൽ ഒരു മാറ്റമുണ്ടാക്കി. പരാജയം ഫൈസലിന് ബുദ്ധിമുട്ടായിരുന്നു, എനിക്കും തീർച്ചയായും അങ്ങനെ തന്നെ...ഞങ്ങൾ എല്ലാവരും നിരാശരായിരുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan finally speaks out about his estranged brother Faisal Khan, calling family battles harder than fighting the world
Published: 08 Jan 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented