ബോളിവുഡ് താരം ശ്രദ്ധ കപൂർ തന്റെ വരാനിരിക്കുന്ന ചിത്രമായ 'ഈത്ത'യുടെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ്. തമാശ-ലാവണി കലാകാരിയായ വിതാബായി ഭാവു മംഗ് നാരായൺഗാവോങ്കറുടെ വേഷമാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'ജി ജി രേ ജി' എന്ന പാട്ടിന്റെ പ്രകാശനച്ചടങ്ങ് നടന്നത്. ചടങ്ങിൽവെച്ച് സംവിധായകൻ ലക്ഷ്മൺ ഉതേക്കർ ശ്രദ്ധ കപൂറിന്റെ സമർപ്പണബോധത്തെ പ്രശംസിച്ചു. ഈ പാട്ടിന്റെ റിഹേഴ്‌സൽ മണിക്കൂറുകളോളം നീണ്ടുനിന്നുവെങ്കിലും, ശ്രദ്ധ ഒട്ടും മടുപ്പ് കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഈ ഗാനരംഗത്തിനായി മധ് ഐലൻഡിൽ ഒരു വലിയ സെറ്റ് ഒരുക്കിയതായി ലക്ഷ്മൺ വെളിപ്പെടുത്തി. വൈഭവി മെർച്ചന്റ് ആണ് നൃത്തസംവിധാനം നിർവഹിച്ചത്. ''ഓരോ ഗാനത്തിനുമായി ശ്രദ്ധ 25 ദിവസത്തോളം പരിശീലനം നടത്തി. പരിശീലന സമയത്ത് എട്ടു മണിക്കൂറോളം ഓരോ കാലിലും നാല് കിലോ വീതം ഭാരമുള്ള ചിലങ്ക അണിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് അവരുടെ കാലുകൾ നീരുവന്ന് വീർക്കുമായിരുന്നു. 'തമാശ', 'ലാവണി' എന്നീ കലാരൂപങ്ങളുടെ ആഴം മനസ്സിലാക്കാനും അവ അഭ്യസിക്കാനും ശ്രദ്ധ പൂർണ്ണമായും അതിലേക്ക് മുഴുകി. ഗാനരംഗത്തിന്റെ ചിത്രീകരണം ആദ്യ ദിവസം നന്നായി നടന്നു. എന്നാൽ രണ്ടാം ദിവസം ശ്രദ്ധയുടെ പേശികൾക്ക് പരിക്കേറ്റു. അതോടെ ഞങ്ങൾക്ക് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു'', ലക്ഷ്മൺ പറയുന്നു.
ചിത്രീകരണം തടസ്സപ്പെട്ടതിൽ തനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ലെന്നും, എന്നാൽ ഈ തിരിച്ചടി കാരണം ശ്രദ്ധ കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പരിക്കിൽ നിന്ന് മുക്തയായ ശ്രദ്ധ, സെറ്റിലേക്ക് മടങ്ങിയെത്താൻ അതീവ ഉത്സാഹവതിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഈത്ത' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധയുടെ പ്രകടനത്തെ ലക്ഷ്മൺ പ്രശംസിക്കുകയും, സിനിമാ മേഖലയിൽ മറ്റാർക്കും ഈ വേഷം ഇത്ര നന്നായി ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പാട്ടിന്റെ പ്രകാശനച്ചടങ്ങിൽവെച്ച് കുട്ടികൾക്കൊപ്പം ആ ഗാനത്തിന് ചുവടുകൾ വെക്കുകയും ചെയ്തു ശ്രദ്ധ.
രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയൂബ്, സിദ്ധാർഥ് ജാഥവ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ദിനേഷ് വിജൻ, കരിഷ്മ ശർമ്മ എന്നിവരോടൊപ്പം ചേർന്ന് ലക്ഷ്മൺ ഉതേക്കർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shraddha Kapoor plays a Lavani folk artist in her upcoming film 'Eetha'., She wore 4kg anklets and practiced for 8 hours a day, leading to swollen legs and a muscle injury., Director Laxman Utekar praised her dedication and resilience during the grueling rehearsals.
Published: 25 Nov 2026, 11:32 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented