സാധാരണഗതിയിൽ ഒരു പ്രണയത്തകർച്ചയ്ക്ക് ശേഷം ആളുകൾ കുറച്ചു കാലം മാറിനിൽക്കാറാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, യാഥാർത്ഥ്യങ്ങളെ അവഗണിച്ച് അമിതമായ ശുഭപ്രതീക്ഷയോടെ പുതിയ ബന്ധങ്ങളിലേക്ക് കടക്കുന്ന രീതിയെയാണ് 'ഡെലൂലു ഡേറ്റിങ്' (Delulu Dating) എന്ന് വിളിക്കുന്നത്. 'ഡെലൂഷണൽ' (Delusional - മിഥ്യാധാരണ) എന്ന വാക്കിൽ നിന്നാണ് ഈ പേര് വന്നത്.
യാഥാർത്ഥ്യബോധമില്ലാതെ, തനിക്ക് ഇഷ്ടപ്പെട്ടയാൾ തന്നെ പ്രണയിക്കുമെന്ന് വിശ്വസിച്ച്, അമിത ആത്മവിശ്വാസത്തോടെ പ്രണയത്തിലാകുന്ന രീതിയാണിത്. ജെൻസികളാണ് ഈ രീതിയെ കൂടുതലും തിരഞ്ഞെടുക്കുന്നത്.
Also Read
പുതിയ പങ്കാളിയിൽ കാണുന്ന പോരായ്മകളോ അപകടസൂചനകളോ ബോധപൂർവ്വം ശ്രദ്ധിക്കാതെ റെഡ് ഫ്ലാഗുകളെ (Red Flags) അവഗണിച്ച് മുന്നോട്ട് പോകുന്നു എന്നതാണ് ഈ ട്രൻഡിൽ ഏറ്റവും Toxic. ഒരാളെ പരിചയപ്പെടുമ്പോഴുള്ള ആവേശം കാരണം, അവർ നൽകുന്ന ചെറിയ പരിഗണന പോലും വലിയ കാര്യമായി തോന്നും. പുതിയ ബന്ധങ്ങളിൽ 'പതിയെ പോകണം' എന്ന് മനസ്സ് മുന്നറിയിപ്പ് നൽകിയാലും ഫാന്റസിക്ക് പിന്നാലെ പോകാനാണ് ഇവർ താല്പര്യപ്പെടുക. യാഥാർത്ഥ്യത്തേക്കാളേറെ ഫാന്റസിയിലൂന്നിയതാവും ഡെലൂലു ഡേറ്റിങ്.
തങ്ങളുടെ സ്വഭാവത്തിനോ മൂല്യങ്ങൾക്കോ ചേരാത്തവരാണെന്ന് അറിഞ്ഞാൽ പോലും, ‘ഒന്ന് ശ്രമിച്ചു നോക്കാം’ എന്ന പോസിറ്റീവ് ചിന്താഗതിയോടെ ഇവർ ബന്ധങ്ങളിൽ ഏർപ്പെടുന്നു.
പരാജയപ്പെട്ട പ്രണയങ്ങൾക്ക് ശേഷം, പുതിയ ഡെലൂലു ബന്ധങ്ങൾ, ജീവിതത്തിൽ ഒരു ചെറിയ പ്രകാശം നൽകുന്നു എന്നും തെറ്റിധരിച്ചേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഇത് വീണ്ടും ബന്ധങ്ങളുടെ തകർച്ചകളിലേക്ക് നയിക്കാം. ഇത്തരം ബന്ധങ്ങളിൽ, പങ്കാളിയിൽ നാം എന്താണ് ആഗ്രഹിക്കാത്തത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും. വ്യക്തമായ അപകടസൂചനകൾ കാണാതെ പോകുന്നത് പിന്നീട് മാനസിക വിഷമത്തിന് കാരണമാകും.
ചുരുക്കത്തിൽ, ഹൗ ഐ മെറ്റ് യുവർ മദർ എന്ന അമേരിക്കൻ സീരീസിലെ ബാർണിയെപ്പോലെ സ്വയം കേന്ദ്രീകൃതമായോ, ഫ്രണ്ട്‌സിലെ റോസിനെപ്പോലെ നിരാശയിലോ ഇരിക്കുന്നവർക്ക് ഈ രീതി ഒരു ചെറിയ ആശ്വാസമായേക്കാം. എന്നാൽ മാർഷലിനെയും ലില്ലിയെയും പോലെ ആഴത്തിലുള്ള പ്രണയം ആഗ്രഹിക്കുന്നവർക്ക് ഈ ട്രെൻഡ് മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Definition of Delulu Dating as a fantasy-driven relationship approach., Explains the psychological tendency to ignore red flags., Highlights the impact of unrealistic expectations on emotional well-being., Contrasts fantasy-based dating with healthy, long-term relationship goals.
Published: 19 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented