ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രിവ്യൂ ഷോകൾ തന്നെ വൻ വിജയമാക്കി ആരാധകർ. സിനിമാലോകത്തെ പ്രമുഖർ ചിത്രത്തെയും രൺവീർ സിങ്ങിന്റെ പ്രകടനത്തെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
"ഒരു ഇന്ത്യൻ കഥ... അന്താരാഷ്ട്ര ശൈലി (International Swag)" എന്നാണ് നടൻ അല്ലു അർജുൻ കുറിച്ചത്. രൺവീർ സിങ്ങിനെ 'തീപ്പൊരി' (RVS on fire) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംവിധായകൻ ആദിത്യ ധർ, പന്ത് ഗാലറിക്ക് പുറത്തെത്തിച്ചു (സിനിമ വലിയ വിജയമാക്കി) എന്നും അഭിപ്രായപ്പെട്ടു. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ അല്ലു സിനിമാസിലെ ആദ്യ റിലീസ് ചിത്രവും ‘ധുരന്ധർ 2’ ആണ്.
Also Read
ഇന്ത്യൻ സിനിമയിലും സംസ്‌കാരത്തിലും നാളെ മുതൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന് വിജയ് ദേവരകൊണ്ടയും കുറിച്ചു. ആദിത്യ ധറിനെ 'Mad Genius' എന്നും രൺവീറിന്റെ പ്രകടനത്തെ 'Explosive' എന്നുമാണ് വിജയ് വിശേഷിപ്പിച്ചത്.
പ്രീതി സിന്റയും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. "പ്രതികാരം ഉണ്ടെങ്കിൽ അത് ധുരന്ധറിനെപ്പോലെ ആയിരിക്കണം" എന്നാണ് പ്രീതി കുറിച്ചത്. സിനിമ കണ്ട തന്റെ അമ്മയ്ക്ക് ഉടൻ തന്നെ സുഹൃത്തുക്കളോടൊപ്പം വീണ്ടും കാണാൻ ആഗ്രഹം തോന്നിയതായും താരം പങ്കുവെച്ചു. സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരുടെ പ്രകടനങ്ങളെയും പ്രീതി പ്രശംസിച്ചു.
2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജസ്കിരാത്, ഹംസ എന്നീ ഇരട്ട ഭാവങ്ങളിൽ രൺവീർ സിങ് കൂടുതൽ കരുത്തനായി രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ ഉണ്ട്. അതിർത്തി കടന്നുള്ള ആവേശകരമായ ആക്ഷൻ രംഗങ്ങളും വൈകാരികമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ധുരന്ധർ 2- നു ശേഷം, മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചനയൊന്നും ചിത്രം നൽകുന്നില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh returns in dual roles as Jaskirat and Hamsa., Critical acclaim from industry peers like Allu Arjun and Vijay Deverakonda., Strong box office performance following the success of the first film., No official confirmation regarding a third installment., High-octane action sequences and emotional depth highlighted.
Published: 19 Mar 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented