രണ്ടുദിവസം മുമ്പാണ് സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ പുസ്തകമായ 'Belonging: A Journey of Love'-നെക്കുറിച്ചുള്ള ഫസ്റ്റ് ലുക്കാണ് സോണിയ ഇൻസ്റ്റഗ്രാമിൽ ആദ്യമായി പങ്കുവെച്ചത്.
''എല്ലാവർക്കും നമസ്‌കാരം. പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സ്‌നേഹം, കടമ, നഷ്ടം, ഒപ്പം തനിക്ക് ചേർന്ന ഒരിടം കണ്ടെത്തൽ എന്നിവയെക്കുറിച്ചുള്ള കഥയാണിത്. ഇത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു'', എന്നാണ് അന്നവർ കുറിച്ചത്. സോണിയ ഗാന്ധിയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകമാണ് 'Belonging: A Journey of Love'. നവംബർ 10-നാണ് പുസ്തകം പുറത്തിറക്കുന്നത്.
ഇപ്പോഴിതാ പുസ്തകത്തിൽനിന്നുള്ള ഒരു ഓർമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അവർ. രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയിച്ചതിനെക്കുറിച്ചുമെല്ലാം അവർ വിവരിക്കുന്നു. കേംബ്രിഡ്ജിലുള്ള 'ദി വാഴ്‌സിറ്റി' എന്ന ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ച്, 1965-ൽ രാജീവ് ഗാന്ധിയുമായുള്ള അവരുടെ പ്രണയകഥ എങ്ങനെയാണ് ആരംഭിച്ചത് എന്നും സോണിയ ഓർത്തെടുത്തു. തങ്ങളുടെ ബന്ധത്തിന്റെ തുടക്കം അവിടെവെച്ച് എങ്ങനെയാണ് സംഭവിച്ചതെന്നും അവർ വിവരിക്കുന്നു.
''കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിലാണ് ഞങ്ങളുടെ പ്രണയയാത്ര ആരംഭിച്ചത്. രാജീവും ഞാനും സ്‌നേഹവും ചിരിയും ഓർമ്മകളും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുത്തു. നവംബർ 10-ന്, ആ ലോകം ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു'', സോണിയ പറയുന്നു.
രാജീവ് ഗാന്ധിയെക്കുറിച്ചും തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ച അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും സോണിയ ഹൃദയസ്പർശിയായി സംസാരിച്ചു. ''അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ തന്നെ, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു തോന്നിയതെന്ന് പിന്നീട് മനസ്സിലായി. ഞങ്ങളെ പരിചയപ്പെടുത്തിയത് ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു; അതിനുശേഷം ഞങ്ങൾ സുഹൃത്തുക്കളായി. ഞങ്ങൾ സുഹൃത്തുക്കളോടൊപ്പം പാർട്ടികൾക്ക് പോകുമായിരുന്നു'', സോണിയ ഓർത്തെടുത്തു.
രാജീവ് ഗാന്ധിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹത്തിന്റെ സൗമ്യമായ സ്വഭാവം തുടക്കം മുതലേ തന്നിൽ മായാത്ത ഒരു സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അവർ പറഞ്ഞു.
''തീർച്ചയായും അദ്ദേഹം സുന്ദരനായിരുന്നു. കാണാൻ വളരെ സൗമ്യനായ ഒരാളായിരുന്നു. സാന്ദര്യത്തേക്കാൾ ആ സൗമ്യത അദ്ദേഹത്തിൽ പ്രകടമായിരുന്നു. അത് എന്നെ ആഴത്തിൽ സ്പർശിക്കുകയും ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തെ ആദ്യമായി കണ്ട നിമിഷം ഞാൻ ഒരിക്കലും മറക്കില്ല'', അവർ പറയുന്നു.
കോംബ്രിഡ്ജ് സർവകലാശാലയിലെ പഠനത്തിനായി എത്തിയതായിരുന്നു രാജീവ്. സോണിയ ആണെങ്കിൽ അവിടെ പഠനത്തിനൊപ്പം, 'ദി വാഴ്‌സിറ്റി' റെസ്റ്റോറന്റിൽ പാർട്ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് കണ്ടുമുട്ടൽ. 1968-ലാണ് ഇരുവരും വിവാഹിതരാവുന്നത്. അന്ന് സോണിയയ്ക്ക് 22 വയസ്സേയുള്ളൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sonia Gandhi shares memories of meeting Rajiv Gandhi on Instagram ahead of her memoir release., The memoir titled 'Belonging: A Journey of Love' launches on November 10., Recalls their first meeting at 'The Varsity' Greek restaurant in Cambridge in 1965
Published: 24 Oct 2026, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented