
സിനിമാ ലോകം എപ്പോഴും ഉറ്റു നോക്കുന്ന താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. വർഷങ്ങളായി ഇവരുടെ വേർപിരിയലിനെക്കുറിച്ചും മറ്റും സോഷ്യൽ മീഡിയയിൽ വലിയ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾക്ക് മറുപടിയെന്നോണം ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ദാമ്പത്യത്തിൽ ആരാണ് പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നതിനെച്ചൊല്ലി വീട്ടിൽ മത്സരങ്ങളില്ലെന്ന് അഭിഷേക് പറഞ്ഞു. ആരാണ് കൂടുതൽ വിജയിച്ചതെന്നതിനെക്കുറിച്ചും വിവാഹത്തിലെ ലിംഗപരമായ റോളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "എന്റെ മാതാപിതാക്കൾ വിവാഹിതരായപ്പോൾ എന്റെ അച്ഛനേക്കാൾ വലിയ താരം അമ്മയായിരുന്നു. അതുകൊണ്ട് തന്നെ അതൊരിക്കലും അസ്വാഭാവികമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല," അദ്ദേഹം പറഞ്ഞു.
Also Read
തന്റെ കരിയറിന്റെ തുടക്കം മുതൽ ഐശ്വര്യയെ അറിയാമായിരുന്നുവെന്നും തങ്ങൾക്കിടയിൽ എന്നും മികച്ച ഒരു പങ്കാളിത്തം (Partnership) ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. തങ്ങളുടെ ബന്ധത്തിലെ ഈഗോയെക്കുറിച്ച് അഭിഷേക് പറഞ്ഞത് ശ്രദ്ധേയമാണ്.
"ഞാൻ ഈഗോ എന്ന് പറയുന്നത് പോസിറ്റീവ് ആയ അർത്ഥത്തിലാണ്. എനിക്ക് വിജയിക്കാൻ വേണ്ടി മറ്റൊരാൾ പിന്നോട്ട് മാറണം എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. എനിക്ക് 'ആണത്തം' തോന്നാൻ വേണ്ടി എന്റെ ഭാര്യ എന്തെങ്കിലും ചെയ്യുന്നത് നിർത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാൽ ഐശ്വര്യയും അങ്ങനെ ചിന്തിക്കുന്ന ഒരാളല്ല."
തന്റെ പിതാവ് അമിതാഭ് ബച്ചൻ, തന്നെ സിനിമയിലേക്ക് ലോഞ്ച് ചെയ്തിട്ടില്ലെന്നും താൻ സ്വയം കഷ്ടപ്പെട്ടാണ് നിലനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകൾ ആരാധ്യയുടെ പാരന്റിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "അധ്യാപകർ എന്ന നിലയിൽ അച്ഛന്മാർ അല്പം മോശമാണ്" എന്നാണ് അദ്ദേഹം തമാശയായി പറഞ്ഞത്.
താനും ഐശ്വര്യയും മകൾക്ക് മുന്നിൽ നല്ല മാതൃകകളായി ജീവിക്കാനാണ് ശ്രമിക്കുന്നത്. "ഇത് ശരിയാണ് അല്ലെങ്കിൽ ഇത് തെറ്റാണ് എന്ന് പറഞ്ഞു കൊടുക്കുന്നതിന് പകരം, അത് പ്രവർത്തിച്ച് കാണിച്ചു കൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
മൂല്യങ്ങളും ധാർമ്മികതയും മുറുകെ പിടിച്ചു ജീവിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ അത് ജീവിതത്തിൽ പകർത്തും. അവിടെ ആര് പുരുഷൻ, ആര് സ്ത്രീ എന്ന മത്സരത്തിനൊന്നും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007 ഏപ്രിൽ 20-നായിരുന്നു ഇവരുടെ വിവാഹം. ഈ വർഷം ഇവർ വിവാഹത്തിന്റെ പത്തൊൻപതാം വർഷത്തിലേക്ക് കടക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on long-standing rumors regarding their marital status., Emphasis on healthy partnership over ego-driven gender roles., Reflecting on Amitabh Bachchan and Jaya Bachchan's career dynamics., Parenting philosophy focused on leading by example for daughter Aaradhya.
Published: 04 Apr 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented