ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും സുന്ദരിമാരിൽ ഒരാളെന്നതിലപ്പുറം, സ്വന്തമായി കാഴ്ചപ്പാടുകളുള്ള സ്ത്രീ എന്ന നിലയിലാണ് ഐശ്വര്യ റായിയെ ലോകം അംഗീകരിക്കുന്നത്. വിവിധ വിഷയങ്ങളെക്കുറിച്ചും സൗന്ദര്യമത്സരങ്ങളിലെ തെറ്റായ രീതികളെക്കുറിച്ചുമൊക്കെ അവരെന്നും തുറന്നു സംസാരിച്ചിട്ടുണ്ട്. മിസ് വേൾഡ് സംഘടന സ്വിംസ്യൂട്ട് റൗണ്ട് മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചപ്പോഴും ഐശ്വര്യ ചില കാര്യങ്ങൾ തുറന്നുപറഞ്ഞു.
2014-ൽ മിസ് വേൾഡ് സംഘടനയുടെ ചെയർപേഴ്സൺ ആയ ജൂലിയ മോർലിയാണ് 'ബിക്കിനി റൗണ്ട്' ഒഴിവാക്കാൻ തീരുമാനിച്ചത്. ഐശ്വര്യ അതിനെ ശക്തമായി പിന്തുണച്ചു. ഈ മാറ്റത്തിൽ സന്തോഷമുണ്ടെന്നും, വിജയി ആയിരുന്നിട്ടും തനിക്ക് 'മികച്ച ബീച്ച് ബോഡി' ഉണ്ടായിരുന്നില്ലെന്നും നടി തുറന്നുപറഞ്ഞു. "ഞാൻ മിസ് വേൾഡ് ആയപ്പോൾ, 87 മത്സരാർഥികളിൽ വെച്ച് ഏറ്റവും നല്ല ബീച്ച് ബോഡി എന്റേതല്ലായിരുന്നു. അതിലെനിക്ക് ഉറപ്പുപറയാനാവും, രേഖ എന്റെ കൈവശമുണ്ട്. എന്നിട്ടും ഞാൻ കിരീടം നേടി."
സൗന്ദര്യമത്സരത്തിൽ വിജയിയെ നിർണ്ണയിക്കാൻ നീന്തൽ വസ്ത്രമണിഞ്ഞുള്ള റൗണ്ട് നിർബന്ധമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, അത് സത്യമല്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുന്നത് ശാരീരിക സൗന്ദര്യം മാത്രം പരിഗണിച്ചല്ല, മറിച്ച് ഒരാൾ സ്വയം അവതരിപ്പിക്കുന്നത് എങ്ങനെയാണെന്നു നോക്കിയാണ്. അക്കാര്യം തന്നോടവർ പറഞ്ഞിരുന്നതായും ഐശ്വര്യ ഓർത്തെടുത്തു.
"പലരും വിശ്വസിക്കുന്നത് നീന്തൽ വസ്ത്രമണിഞ്ഞുള്ള റൗണ്ട് നിർബന്ധമാണെന്നും വിജയിക്കാൻ നിർണായകമാണെന്നുമാണ്. അത് സത്യമല്ല. 'മിസ് പെർഫെക്റ്റ് 10' കിരീടം നേടുന്നത് കേവലം ശാരീരിക സൗന്ദര്യം പരിഗണിച്ചല്ല, മറിച്ച് നിങ്ങളെങ്ങനെ സ്വയം അവതരിപ്പിക്കുന്നു, നിങ്ങളുടെ ആത്മവിശ്വാസം, അടക്കമുള്ള കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു." 1997-ൽ 'ഇരുവർ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai states she won the Miss World title in 1994 without having the 'best beach body'., She strongly supported the Miss World organization's 2014 decision to remove the swimsuit round., The actress emphasizes that beauty pageants value self-presentation and confidence over just physical appearance., Her perspective challenges the notion that a perfect body is necessary to win beauty contests.
Published: 27 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented