കേൾക്കുമ്പോൾ കൗതുകമുള്ള ഒരു തമാശയായി തോന്നാമെങ്കിലും, നിസ്സാരമല്ല. "ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ” എന്നത് ഇപ്പോൾ ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. ബഹിരാകാശ ദൗത്യങ്ങളുടെ ദൈർഘ്യം കൂടുന്നതനുസരിച്ച്, മനുഷ്യസഹജമായ ശാരീരിക അടുപ്പത്തെക്കുറിച്ച് ചിന്തിക്കാൻ ബഹിരാകാശ ഏജൻസികളും നിർബന്ധിതരാകുന്നുണ്ട്.
ബഹിരാകാശത്ത് ലൈംഗികബന്ധം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത് ഔദ്യോഗികമായി നിരോധിച്ചിട്ടുമില്ല. അതു തന്നെയാണ് നാസയുടെ നിലപാടും.
ഈ വിഷയത്തിൽ വളരെ സൂക്ഷ്മമായ നിലപാടാണ് നാസ സ്വീകരിച്ചിരിക്കുന്നത്. ബഹിരാകാശയാത്രികർ തമ്മിലുള്ള, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ നിരോധിക്കുന്ന രേഖാമൂലമുള്ള നിയമങ്ങളൊന്നുമില്ല. എങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) അതിന് അനുവാദമുണ്ടെന്നും ഇതിനർത്ഥമില്ല. വ്യക്തിപരമായ പെരുമാറ്റങ്ങളുടെ കാര്യത്തിൽ നിയമപുസ്തകത്തേക്കാൾ ഉപരിയായി ബഹിരാകാശയാത്രികരുടെ പ്രൊഫഷണലിസത്തിലും വിവേകത്തിലുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് നാസ വക്താക്കൾ പറയുന്നു. എന്നാൽ ഒരു കാര്യത്തിൽ കർശനമായ നിയന്ത്രണമുണ്ട്: ഗർഭധാരണം കർശനമായി നിരോധിച്ചിരിക്കുന്നു.
മൈക്രോഗ്രാവിറ്റിയിലെ (Microgravity) ഗർഭധാരണം വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വികിരണങ്ങൾ (Radiation), ശരീരത്തിലെ ദ്രാവകമാറ്റങ്ങൾ, ഭൂഗുരുത്വാകർഷണത്തിന്റെ അഭാവം എന്നിവ ഭ്രൂണത്തിന്റെ വളർച്ചയെയും മാതാവിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു.
ഫിസിക്സ് എന്ന വില്ലൻ
നിയമങ്ങൾ നിങ്ങളെ തടഞ്ഞില്ലെങ്കിലും ഭൗതികശാസ്ത്രം (Physics) വലിയൊരു തടസ്സമായേക്കാം. ന്യൂട്ടന്റെ മൂന്നാം ചലനനിയമം ബഹിരാകാശത്ത് വലിയ വെല്ലുവിളിയാണ്. മൈക്രോഗ്രാവിറ്റിയിൽ ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ട്. അതായത്, രണ്ടുപേർ പരസ്പരം അടുക്കാൻ ശ്രമിക്കുമ്പോൾ, ആ ബലം അവരെ വിപരീത ദിശകളിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്.
ഗുരുത്വാകർഷണമില്ലാത്തതിനാൽ, ശരീരത്തെ ഒരിടത്ത് ഉറപ്പിച്ചു നിർത്താൻ ചുവരുകളിൽ ഉറപ്പിച്ച സ്ലീപ്പിങ് ബാഗുകളിലാണ് യാത്രികർ ഉറങ്ങുന്നത്. ലൈംഗികബന്ധത്തിന് ബെൽറ്റുകളോ വെൽക്രോ (Velcro) സംവിധാനങ്ങളോ ഉപയോഗിക്കേണ്ടി വരും.
മറ്റൊരു പ്രധാനപ്രശ്നം രക്തചംക്രമണമാണ്. ബഹിരാകാശത്ത് രക്തം തലയിലേക്കും നെഞ്ചിലേക്കും കൂടുതൽ ഒഴുകുന്നതിനാൽ, ലൈംഗിക ഉത്തേജനം പ്രയാസകരമാകും. കൂടാതെ, ബഹിരാകാശത്തെ അന്തരീക്ഷം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ലിംഗത്തിന്റെ വലിപ്പത്തിൽ ചെറിയ കുറവുണ്ടാക്കുകയും (Space shrinkage) ചെയ്തേക്കാം.
ബഹിരാകാശ നിലയത്തിൽ യാത്രികർ വളരെ ഇടുങ്ങിയ സ്ഥലത്താണ് താമസിക്കുന്നത്. ഉറങ്ങാൻ ചെറിയ ക്യാബിനുകൾ ഉണ്ടെങ്കിലും അവ വിശ്രമത്തിനായി രൂപകൽപ്പന ചെയ്തതാണ്. അവിടെ ഓരോ ചലനവും ശബ്ദവും മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കും. കൂടാതെ, സെക്കന്റുകൾ പോലും കണക്കാക്കിയുള്ള കടുത്ത ജോലിത്തിരക്കിനിടയിൽ ഇത്തരം കാര്യങ്ങൾക്ക് സമയം കണ്ടെത്തുക പ്രയാസമാണ്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾ പോലുള്ള ദീർഘകാല യാത്രകളിൽ ശാരീരിക അടുപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് ഗവേഷകർ പഠിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി "2suit" എന്ന പേരിൽ വെൽക്രോ ഘടിപ്പിച്ച ഒരു പ്രത്യേക വസ്ത്രം വാന ബോണ്ട (Vanna Bonta) എന്ന ഗവേഷക രൂപകൽപ്പന ചെയ്തിരുന്നു. മൈക്രോഗ്രാവിറ്റിയിൽ രണ്ടുപേരെ ചേർത്തുനിർത്താൻ ഇത് സഹായിക്കും.
രേഖാമൂലമുള്ള നിരോധനങ്ങളില്ലെങ്കിലും പ്രായോഗികമായ വെല്ലുവിളികൾ ബഹിരാകാശത്തെ ലൈംഗികബന്ധത്തെ അസാധ്യമാക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: No official NASA ban on sex, but pregnancy is strictly prohibited due to severe health risks., Physics in microgravity, specifically Newton's Third Law, creates significant mechanical difficulties., Physiological impacts include reduced testosterone and blood circulation issues in space., Privacy and limited space on the ISS make intimate activities practically impossible., Future long-term missions like Mars exploration are prompting new research into intimacy tools like the 2suit.
Published: 04 Apr 2026, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented