കഴിഞ്ഞദിവസമാണ് അർജുൻ ടെണ്ടുൽക്കറിന്റെയും സാനിയ ചന്ദോക്കിന്റെയും വിവാഹച്ചടങ്ങുകൾ നടന്നത് (Arjun Tendulkar and Saaniya Chandhok). ക്രിക്കറ്റ്താരങ്ങളും ബോളിവുഡ് താരങ്ങളും ഒരുപോലെ ആഘോഷമാക്കി ഈ വിവാഹം. എം.എസ്.ധോണി, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, സഹീർ ഖാൻ, വെങ്കിടേഷ് പ്രസാദ്, രവി ശാസ്ത്രി ഉൾപ്പെടെയുള്ളവരാണ് ക്രിക്കറ്റ് രംഗത്തുനിന്ന് പങ്കെടുത്തത്. ബോളിവുഡിൽനിന്ന് ആമിർ ഖാൻ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയവരും.
ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് അഭിഷേക് ബച്ചനും ഐശ്വര്യ റായുമാണ്. മനീഷ് മൽഹോത്ര കളക്ഷനിൽനിന്നുള്ള പൗഡർ ബ്ലൂ അനാർക്കലി സ്യൂട്ടാണ് ആഷ് ധരിച്ചത്. ഹെവി വർക്കുള്ള ദുപ്പട്ടയാണ് സ്യൂട്ടിന് ഭംഗിയേകിയത്. അഭിഷേക് ആണെങ്കിൽ ബ്ലാക്ക് ബാന്ദ്ഗാലയാണ് അണിഞ്ഞത്, ഒപ്പം ഐവറി ട്രൗസേഴ്‌സും. വേദിയിലേക്ക് കയറുന്നതിനുമുമ്പ് ക്യാമറകൾക്കുമുന്നിൽ ആഷും അഭിഷേകും അല്പനേരം പോസ് ചെയ്തു. കൈകോർത്താണ് ഇരുവരും വേദിയിലേക്ക് കടന്നുവന്നത്.
അഭിഷേകിന്റെ കൈപിടിച്ചാണ് ഐശ്വര്യ ഹോട്ടലിലേക്ക് കയറിയതും. ഐശ്വര്യയും അഭിഷേകും ഒരു പൊതുപരിപാടിയിൽ ഒരുമിച്ചെത്തിയിട്ട് കുറച്ചുകാലമായി. അതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറലായി.
ഇരുവരും വിവാഹമോചിതരാകുന്നുവെന്ന ഗോസിപ്പുകൾ കുറച്ചുകാലമായിട്ടുണ്ട്. പല പരിപാടികളിലും ഇരുവരും വെവ്വേറെ എത്തിയത് ആ അഭ്യൂഹങ്ങൾക്ക് ഊർജം പകർന്നു. എന്നാൽ, ഇത്തരം ഗോസിപ്പുകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. ''വീട്ടിൽ സമാധാനവും പോസിറ്റിവിറ്റിയും നിലനിർത്തുന്നത് ഐശ്വര്യയാണ്'' എന്ന് പലപ്പോഴും അഭിഷേക് പറഞ്ഞിട്ടുണ്ട്.
അത്തരം ഗോസിപ്പുകൾക്കിടയിലാണ് ആഷും അഭിഷേകും ഒരുമിച്ചെത്തിയത്. ഇത് വിമർശകർക്കുള്ള മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്. 2023-ൽ പുറത്തിറങ്ങിയ 'പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗ'ത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. അഭിഷേക് ആണെങ്കിൽ കിങ്, രാജാ ശിവജി തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് തിരക്കുകളിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai and Abhishek Bachchan made a joint public appearance at Arjun Tendulkar's wedding., Their appearance comes amidst widespread rumors about their potential separation., The couple was seen holding hands, which fans interpret as a response to the gossip.
Published: 06 Mar 2026, 04:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented