നടി സമാന്ത റൂത്ത് പ്രഭുവിനും സംവിധായകൻ രാജ് നിദിമൊരുവിനും ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്തയ്ക്കു പിന്നാലെ കുഞ്ഞിന്റെ പേരും ശ്രദ്ധ നേടുകയാണ്. ദേവ് നിദിമൊരു എന്നാണ് മകന്റെ പേര്. നവംബർ 19നാണ് കുഞ്ഞ് ജനിച്ചത്. പിറ്റേദിവസം കുഞ്ഞിന്റെ പേരും ജനനത്തീയതിയും പങ്കുവെച്ച് സമാന്ത സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരുന്നു. രാജിനൊപ്പം കുഞ്ഞിന്റെ കുഞ്ഞുവിരലുകൾ കൈകളിലേന്തിയ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഹൃദയസ്പർശിയായ ഈ പോസ്റ്റിന് പിന്നാലെ സിനിമാലോകത്തുനിന്നും ആരാധകരിൽനിന്നും ആശംസകളുടെ പ്രവാഹമാണ്.
സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ച ദേവ് എന്ന പേരിന് ദൈവം, ദിവ്യമായത് എന്നിങ്ങനെയാണ് അർഥം. ലളിതവും അർഥസമ്പുഷ്ടവുമായ ഈ പേരിന് വിശുദ്ധി, നന്മ, പോസിറ്റിവിറ്റി തുടങ്ങിയ ആശയങ്ങളുമായും ബന്ധമുണ്ട്. കുഞ്ഞിന്റെ പേര് പുറത്തുവന്നതോടെ അതിന്റെ അർഥവും ആരാധകർക്കിടയിൽ ചർച്ചയായി.
കുഞ്ഞിന്റെ ജനനത്തിനുപിന്നാലെ രാജ് നിദിമൊരുവിന്റെ സഹോദരി ഷീതൾ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടി. മുംബൈയിലെ ഹാജി അലി ദർഗ, സിദ്ധിവിനായക ക്ഷേത്രം, സെന്റ് മൈക്കിൾസ് പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ചിത്രങ്ങളാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഏകാദശി ദിനത്തിൽ വ്രതമെടുത്താണ് കുടുംബത്തിനായി പ്രാർഥിച്ചതെന്നും ഷീതൾ കുറിച്ചു.
Also Read
ദൈവത്തിന്റെ വിലപ്പെട്ട സമ്മാനമെന്നാണ് കുഞ്ഞ് ദേവിനെ അവർ വിശേഷിപ്പിച്ചത്. കുഞ്ഞിനെ കാണുന്ന ഓരോരുത്തരുടെയും നോട്ടം അനുഗ്രഹമായി മാറട്ടെയെന്നും എല്ലാ മനുഷ്യരെയും സ്നേഹിക്കാനും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാനും ദേവ് വളരട്ടെയെന്നും അവർ ആശംസിച്ചു. രാജും സമാന്തയും മകനൊപ്പം വളരുന്നതിനനുസരിച്ച് കൂടുതൽ സ്നേഹവും സന്തോഷവും ജീവിതലക്ഷ്യവും കണ്ടെത്തട്ടെയെന്നും കുറിപ്പിലുണ്ട്. ഹാജി അലി ജ്യൂസ് സെന്ററിൽനിന്ന് കസ്റ്റാർഡ് ആപ്പിൾ ക്രീം കഴിച്ച് കുഞ്ഞിന്റെ വരവ് ആഘോഷിച്ചതും അവർ പങ്കുവെച്ചു.
2021ൽ പുറത്തിറങ്ങിയ ‘ദ ഫാമിലി മാൻ 2’ എന്ന വെബ് സീരീസിലാണ് സമാന്തയും രാജ് നിദിമൊരുവും ഒന്നിച്ച് പ്രവർത്തിച്ചത്. 2024ൽ ‘സിറ്റഡൽ: ഹണി ബണ്ണി’യിലൂടെ വീണ്ടും ഒന്നിച്ചു. പിന്നീട് ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രണയവാർത്തകൾ പ്രചരിച്ചു. 2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗഭൈരവി ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പുതിയ ചിത്രമായ ‘മാ ഇൻടി ബംഗാരം’ ചിത്രീകരിക്കുന്നതിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം സമാന്ത അറിഞ്ഞത്. കുഞ്ഞിന്റെ വരവോടെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് താരദമ്പതികൾ. നയൻതാര, തൃഷ, ചിന്മയി ശ്രീപാദ, ലക്ഷ്മി മഞ്ചു തുടങ്ങി നിരവധി താരങ്ങളും ആശംസകളുമായി എത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Nov 2026, 03:32 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented