ദിവസങ്ങൾക്കുമുമ്പാണ് നടൻ ആമിർ ഖാൻ തന്റെ പ്രണയിനി ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവത്. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള വീട്ടിൽവെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വലിയ ആഘോഷങ്ങൾക്കുപകരം ലളിതമായ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്.
ഐവറി നിറത്തിലുള്ള ധോത്തിയും കുർത്തയുമണിഞ്ഞാണ് ആമിർ ചടങ്ങിനെത്തിയത്. ആമിർ ആഭരണമായി തിരഞ്ഞെടുത്തത് ഹെവിയായിട്ടുള്ള വെള്ളി പാദസരമാണ്. ഐവറി നിറത്തിലുള്ള ലഹങ്കയാണ് വിവാഹത്തിനായി ഗൗരി തിരഞ്ഞെടുത്തത്. ഒപ്പം ലെയേർഡ് നെക്ലേസും. വിവാഹവസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് സബ്യസാചിയാണ്.
Also Read
പക്ഷേ, ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതലാകർഷിച്ചത് വിവാഹമോതിരങ്ങളാണ്. അതിൽ തന്നെ ഏറ്റവും മനോഹരമായത് ആമിർ ഗൗരിയെ അണിയിച്ച മോതിരമാണ്. അപൂർവമായ റൂബി പതിപ്പിച്ച മോതിരമാണത്. മഡഗാസ്‌കറിൽ നിന്നുള്ള വളരെ അപൂർവമായ കബോചോൺ കട്ട് നാച്വറൽ റൂബിയാണ് അതിൽ പതിപ്പിച്ചിട്ടുള്ളത്. 40-ഓളം വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച സ്വർണത്തിലാണ് റൂബിയുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം മൂന്നുമാസത്തിലേറെ സമയമെടുത്താണ് ആ റൂബി സംഘടിപ്പിച്ചത്. ഇത്രയും ഉയർന്ന നിലവാരമുള്ള റൂബി 0.1 ശതമാനത്തിൽ താഴെ മാത്രമേ ലഭ്യമാകൂവെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 256 മണിക്കൂർ കൊണ്ടാണ് മോതിരനിർമാണം പൂർത്തിയാക്കിയത്. അതിനുപിന്നിൽ ആവശ്യമായി വന്നത് 131 ആളുകളുടെ പ്രയത്‌നവും.
ആമിർ ഗൗരിക്ക് ആദ്യമായിട്ടല്ല ഇത്രയും അപൂർവമായ മോതിരം സമ്മാനിക്കുന്നത്. ഈ വർഷമാദ്യം ഒരു മോതിരം ഗൗരി അണിഞ്ഞിരുന്നു. 40 പ്രകൃതിദത്ത വജ്രങ്ങളാൽ അലങ്കരിച്ച, അപൂർവ്വമായ ഒരു അക്വാമറൈൻ മോതിരമായിരുന്നുവത്. ബ്രസീലിൽനിന്നാണ് അത് കൊണ്ടുവന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan and Gauri Spratt married in a private ceremony at Bandra.The wedding ring features a rare Madagascar cabochon-cut natural ruby.
Published: 09 Jul 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented