ആഡംബര വാച്ചുകളുടെ ലോകത്തെ രാജാവാണ് റോളക്സ്. സാധാരണയായി വലിയ സ്പോർട്സ് വാച്ചുകളാണ് റോളക്സിന്റെ മുഖമുദ്ര. എന്നാൽ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പ്രിയം വിന്റേജ് ഡിസൈനുകളോടാണ്. രശ്മിക മന്ദാനയുമായുള്ള വിവാഹശേഷം നടന്ന ക്ഷേത്രദർശനത്തിൽ താരം അണിഞ്ഞ വാച്ച് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുകയാണ്. അപൂർവമായ ഒരു വിന്റേജ് 'റോളക്സ് സെല്ലിനി' (Rolex Cellini) വാച്ചായിരുന്നു അത്.
സാധാരണ റോളക്സ് വാച്ചുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ മോഡൽ. അരികുകളിലേക്ക് പോകുന്തോറും ഇരുണ്ടുവരുന്ന 'ബ്ലാക്ക് വിഗ്നെറ്റ്' (Black vignette) ശൈലിയിലുള്ള കടുംനീല ഓംബ്രെ ഡയലാണ് ഇതിന്റെ പ്രധാന ആകർഷണം. അപൂർവമായി മാത്രം കാണുന്ന ചതുരാകൃതിയിലാണ് ഇതിന്റെ നിർമാണം. 18 കാരറ്റ് വൈറ്റ് ഗോൾഡിലാണ് വാച്ചിന്റെ കെയ്‌സ് തീർത്തിരിക്കുന്നത്. ഇതിനൊപ്പം മിനിറ്റ് ട്രാക്ക് കൊത്തിയെടുത്ത മനോഹരമായ ബെസൽ (Bezel) വാച്ചിന് കൂടുതൽ പ്രൗഢി നൽകുന്നു.
ഏകദേശം 7,000 ഡോളറാണ് ഈ വിന്റേജ് വാച്ചിന്റെ വില. അതായത് ഏതാണ്ട് 6.77 ലക്ഷം രൂപ. വാച്ചിന്റെ പഴക്കം, അവസ്ഥ, കൃത്യമായ മോഡൽ എന്നിവയനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരാം. റോളക്സിന്റെ ചരിത്രത്തിലെ തന്നെ സവിശേഷമായ ഒരു നിരയാണ് 'സെല്ലിനി'. ഇതിന്റെ പ്രത്യേകത അറിയാൻ 1950-കളിലേക്ക് തിരിഞ്ഞുനോക്കണം. സാഹസികർക്കും പര്യവേക്ഷകർക്കും വേണ്ടിയുള്ള കരുത്തുറ്റ വാച്ചുകളിലൂടെയാണ് അന്ന് റോളക്സ് പ്രശസ്തമായത്. സബ്മറൈനർ (Submariner), എക്സ്പ്ലോറർ (Explorer), ജി.എം.ടി-മാസ്റ്റർ (GMT-Master), ഡേടോണ (Daytona) തുടങ്ങിയ വിഖ്യാത മോഡലുകൾ അക്കാലത്ത് പിറവിയെടുത്തവയാണ്.
എന്നാൽ കരുത്തിന് അപ്പുറം കലാമൂല്യത്തിനും ഭംഗിക്കും പ്രാധാന്യം നൽകാൻ റോളക്സ് തീരുമാനിച്ചു. അങ്ങനെയാണ് 'സെല്ലിനി' ശ്രേണി വരുന്നത്. പ്രശസ്ത ഇറ്റാലിയൻ ശില്പി ബെൻവെനുട്ടോ സെല്ലിനിയുടെ പേരിലാണ് ഈ വാച്ചുകൾ അറിയപ്പെടുന്നത്.
കനം കുറഞ്ഞതും ഭംഗിയുള്ളതുമായ ഡ്രസ് വാച്ചുകളായാണ് ഇവ നിർമിച്ചത്. സാധാരണ റോളക്സ് വാച്ചുകൾ ഓട്ടോമാറ്റിക് ആണ്. എന്നാൽ സെല്ലിനി വാച്ചുകളിൽ കൈകൊണ്ട് തിരിക്കുന്ന (Manual-winding) രീതിയാണ് കൂടുതലായി ഉപയോഗിച്ചത്.
ആഡംബരത്തോടൊപ്പം തനതായ ക്ലാസിക് ശൈലി ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വാച്ചാണിത്. വിജയ് ദേവരകൊണ്ടയുടെ ഈ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vijay Deverakonda wore a rare vintage Rolex Cellini watch during a temple visit with Rashmika Mandanna., The watch features a rare black vignette ombré dial, a square 18-karat white gold case, and a textured bezel., The estimated price of this vintage luxury timepiece is around $7,000 (approx. Rs 6.77 lakh)., Rolex Cellini series focuses on classic art and elegance rather than sports, utilizing manual-winding mechanisms.
Published: 12 Nov 2026, 05:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented