2002-ൽ റിലീസായ തമിഴ് റൊമാന്റിക് ആക്ഷൻചിത്രമാണ് 'റൺ'. എൻ.ലിങ്കുസ്വാമി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് എ.എം.രത്‌നമാണ്. മാധവനും മീരാജാസ്മിനുമാണ് നായികാനായകൻമാരായത്. ആ വർഷത്തെ ബ്ലോക്ബസ്റ്റർ ചിത്രമായത്. ഏറ്റവും കൂടുതൽ കളക്ട് ചെയ്തതും 'റൺ' തന്നെ. ഈ വിജയമാണ് സിനിമ തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ നിർമിക്കാൻ സിനിമാപ്രവർത്തകരെ പ്രേരിപ്പിച്ചത്. ഹിന്ദിയിൽ അഭിഷേക് ബച്ചനും ഭൂമിക ചൗളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദ്യം വിജയ്‌യെയായിരുന്നു (C Joseph Vijay) ആ സിനിമയ്ക്കായി നോക്കിയത്. പിന്നീടത് മാധവനിലേക്കെത്തുകയായിരുന്നു. ലിങ്കുസ്വാമി കഥ പറഞ്ഞപ്പോൾ തന്നെ, മാധവൻ ഏറ്റെടുത്തു. കാരണം, അക്കാലത്ത് മാധവൻ ഏറെയും ചെയ്തിരുന്നത് റൊമാന്റിക് വേഷങ്ങളായിരുന്നു. അപ്പോഴാണ് അതിൽനിന്ന് മാറി ആക്ഷൻ സിനിമകളും ചെയ്യണമെന്ന് സംവിധായകൻ മണിരത്‌നം അദ്ദേഹത്തോടെ നിർദേശിക്കുന്നത്. അങ്ങനെ മാധവൻ ആക്ഷൻഹീറോയാവാൻ തയ്യാറായി. അതിനായി എട്ടു കിലോ അദ്ദേഹം കുറയ്ക്കുകയും ചെയ്തു. റിലീസായപ്പോൾ മാധവന്റെ ഏറ്റവും ലാഭകരമായ സിനിമയായും അതുമാറി. അതിനുശേഷമാണ് റൊമാന്റിക് ഹീറോ എന്ന ചട്ടക്കൂടിൽനിന്ന് മാധവന് ഒരു മോചനം ലഭിച്ചതും. തുടക്കത്തിൽ നായികയാക്കാൻ തീരുമാനിച്ചത് റീമ സെന്നിനെയാണ്. എന്നാൽ തമിഴ് ഡയലോഗുകളിൽ റീമ ബുദ്ധിമുട്ടിയപ്പോൾ പകരക്കാരിയായി മീരാജാസ്മിൻ വന്നു.
Also Read
വർഷങ്ങൾക്കുശേഷം ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ജൂലായ് 10-നാണ് സിനിമ തിയേറ്ററുകളിലെത്തുക. അതിനിടെ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലിങ്കുസ്വാമി. ആ സിനിമയുടെ കഥ എസ്.എ. ചന്ദ്രശേഖർ വഴി എങ്ങനെയാണ് എ.വി.എം പ്രൊഡക്ഷൻസിലേക്ക് എത്തിയതെന്നും അദ്ദേഹം വിവരിക്കുന്നു. ''അക്കാലത്ത്, ഏറ്റവും പ്രശസ്തമായ നിർമാതാക്കളായിരുന്നു എ.വി.എം. ആരും ആദ്യം പോവുന്നത് എ.വി.എമ്മിലേക്ക് തന്നെ. വിജയ്‌യെ ആയിരുന്നു നായകനായി തീരുമാനിച്ചത്. വിജയ്‌യുടെ പിതാവും നിർമാതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ കഥ എ.വി.എമ്മിലേക്ക് അയച്ചു. പിന്നാലെ അവരൊരു മീറ്റിങ്ങിനായി വിളിച്ചു. ഇതെല്ലാം രഹസ്യമായിട്ടായിരുന്നു'', ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
''എ.വി.എമ്മിലെ ശരവണൻ സാർ ആ കഥ കേൾക്കുകയും അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ അക്കാലത്ത് അവർ 'തമിഴൻ' എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു; 'തമിഴൻ' പോലുള്ള ഒരു ചിത്രത്തിനുശേഷം, ഈ സിനിമ വളരെ ചെറുതായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. അതിനാൽ ആ ചിത്രം ചെയ്യേണ്ടെന്ന് അവർ തീരുമാനിച്ചു. വിജയ്‌നോട് ഈ സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഒരിക്കലും പറഞ്ഞതുമില്ല. അതിനുശേഷമാണ് മാധവനെ നായകനാക്കുന്നത്'', സംവിധായകൻ ഓർക്കുന്നു.
''വിജയ്‌ക്കൊപ്പം ഞാൻ ചെയ്യാനിരുന്ന ചിത്രങ്ങളിലേറ്റവും പ്രധാനപ്പെട്ടത് ഇതായിരുന്നു. പക്ഷേ, അതൊന്നും സംഭവിച്ചില്ല. ഒടുവിൽ 'ഗില്ലി'യിലാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്''.
'റൺ' വൻ വിജയമായി മാറിക്കൊണ്ടിരുന്ന സമയത്ത്, വിജയ്‌നെ കണ്ടതും അദ്ദേഹം ഓർത്തെടുത്തു. ''രജനീകാന്തിന്റെ ഒരു ചിത്രവുമായി ബന്ധപ്പെട്ടുള്ള പരിപാടി നടക്കുകയായിരുന്നു. വിജയ് കടന്നുവന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്കായി. അല്പം അകലെ നിൽക്കുന്ന എന്നെ കണ്ട അദ്ദേഹം നേരെ എന്റെ അടുത്തേക്ക് വരികയും, കൈ തന്ന് 'നിങ്ങൾ മികച്ചൊരു ജോലിയാണ് ചെയ്തത്' എന്ന് പറയുകയും ചെയ്തു. റൺ എന്ന സിനിമയെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല'', ലിംഗുസ്വാമി പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The 2002 blockbuster 'Run' was originally pitched to Vijay via S.A. Chandrasekhar. AVM Productions rejected the project as they were busy with 'Thamizhan'.
Published: 07 Jul 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented