അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അക്കൂട്ടത്തിൽ അതിഥികളുടെയെല്ലാം ശ്രദ്ധ കവർന്നത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വസ്ത്രധാരണമായിരുന്നു. പതിവ് താരവേഷങ്ങളിൽനിന്ന് വ്യത്യസ്തമായി രാജകീയ പ്രൗഢിയുള്ള ലുക്കിലാണ് വിജയ് ചടങ്ങിനെത്തിയത്. നേവി ബ്ലൂ നിറത്തിലുള്ള സ്യൂട്ടും കറുത്ത പാന്റ്സുമായിരുന്നു വേഷം. വിജയ്യുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വസ്ത്രത്തിന്റെ ഡിസൈനും വിലയുമെല്ലാം ചർച്ചയായി.
സ്വർണനിറത്തിലുള്ള ബട്ടണുകളും ഭംഗിയായി മടക്കിവെച്ച പോക്കറ്റ് സ്ക്വയറും സ്യൂട്ടിന് വേറിട്ട ഭംഗി നൽകുകയായിരുന്നു. കോളറിനരികിൽ കാണുന്ന ചെറിയ മെറൂൺ നിറത്തിലുള്ള ഫ്ലാപ്പും വസ്ത്രത്തിന്റെ പ്രത്യേകതയാണ്. ലളിതമായ വേഷത്തിൽ രാജകീയ പ്രൗഢി ചേർത്തുനിർത്തുന്ന രീതിയിലാണ് സ്യൂട്ട് ഒരുക്കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ വേഷത്തിന്റെ വിലയാണ് ഇപ്പോൾ ഫാഷൻ ലോകത്തെയും ആരാധകരെയും ഒരുപോലെ കൗതുകത്തിലാക്കുന്നത്. ഫിലിംബീറ്റിന്റെ റിപ്പോർട്ട് പ്രകാരം, സമാനമായ ജാക്കറ്റിന് ഏകദേശം 2.30 ലക്ഷം രൂപയാണ് വില. സിൽക്ക് പോക്കറ്റ് സ്ക്വയറിന് 7,500 രൂപയും പ്രത്യേകം നിർമിച്ച സ്വർണ ബട്ടണുകൾക്ക് ഏകദേശം 1.47 ലക്ഷം രൂപയുമാണ് വില കണക്കാക്കുന്നത്. ഇതോടെ വിജയ്യുടെ വേഷത്തിന്റെ ആകെ മൂല്യം ഏകദേശം 3.67 ലക്ഷം രൂപയിലെത്തും.
എന്നാൽ, വിജയ് ധരിച്ച അതേ വസ്ത്രമാണോ ഈ വിലയിൽ ലഭ്യമാകുന്നത് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും വസ്ത്രത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട വിലയും രാജകീയ ശൈലിയും താരത്തിന്റെ ചടങ്ങിലെ വരവിനെ കൂടുതൽ ശ്രദ്ധേയമാക്കി.
സിനിമാതാരങ്ങൾക്കും രാജകുടുംബാംഗങ്ങൾക്കുമിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫാഷൻ ശൈലിയാണ് ഇത്തരം രാജകീയ വേഷങ്ങൾ. ബോളിവുഡ് താരം ഷാരൂഖ് ഖാനും ജയ്പുർ രാജകുടുംബാംഗമായ പത്മനാഭ് സിങ്ങും സമാനമായ വസ്ത്രശൈലിയിൽ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ടെയ്ലറിങ്, വ്യത്യസ്തമായ ബട്ടണുകൾ, സൂക്ഷ്മമായ ഡിസൈൻ ഡീറ്റെയിലിങ്, അനുയോജ്യമായ ആക്സസറികൾ എന്നിവയാണ് ഈ ലുക്കിന്റെ പ്രത്യേകത. ഈ ഫാഷൻ ട്രെൻഡിന്റെ ചുവടുപിടിച്ചാണ് വിജയ്യുടെയും നേവി ബ്ലൂ സ്യൂട്ട് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 23 Nov 2026, 02:03 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented