ഇക്കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി നേതാവ് സി.ജോസഫ് വിജയ് ചുമതലയേറ്റെടുത്തത്. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ചുനടന്ന ചടങ്ങിലേക്ക് ആരാധകരും പാർട്ടി അണികളും ഒഴുകിയെത്തി. പക്ഷേ, അവിടെ ശ്രദ്ധാകേന്ദ്രമായത് നടി തൃഷാ കൃഷ്ണനാണ്.
തൃഷയുടെ വരവ് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, ഉറ്റസുഹൃത്തിന്റെ നേട്ടത്തിൽ ഒരു സ്ത്രീ അഭിമാനത്തോടെ പങ്കെടുത്തത് എങ്ങനെയാണ് മോശമായി ചിത്രീകരിക്കുന്നത് എന്ന് മറ്റൊരു വിഭാഗവും വാദിച്ചു. ചടങ്ങിലെത്തിയ താരം വിജയ്‌യുടെ അമ്മയുൾപ്പെടെയുള്ളവരുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
Also Read
ചെന്നൈയിലെ വീട്ടിൽനിന്നാണ് സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്തേക്ക് തൃഷ എത്തിയത്. വീടിനുമുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട്, താനും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്.
അതിനുശേഷം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് തൃഷ. സത്യപ്രതിജ്ഞാച്ചടങ്ങിൽ ധരിച്ച അതേ വസ്ത്രത്തിലുള്ള ചിത്രങ്ങൾക്ക് 'The love is always louder' (സ്‌നേഹം എപ്പോഴും മുഴങ്ങിക്കേൾക്കും). ഇത് വിമർശകർക്കുള്ള മറുപടിയാണെന്നാണ് പറയപ്പെടുന്നത്.
വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ഹർജി നൽകിയപ്പോൾ, അതിലൊരു കാരണമായി ചൂണ്ടിക്കാണിച്ചത് ഒരു നടിയുമായുള്ള വിജയ്‌യുടെ ബന്ധമാണ്. അത് തൃഷയാണെന്നാണ് ആളുകൾ കണ്ടെത്തിയത്. നേരത്തെ ഒരുമിച്ച് അഭിനയിക്കുന്ന കാലത്തുതന്നെ വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകൾ പരന്നിരുന്നു. സംഗീതയുടെ ഹർജിയോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമായെന്നാണ് ആളുകൾ ആരോപിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: C. Joseph Vijay officially took oath as Tamil Nadu Chief Minister in 2026. Trisha Krishnan's presence at the ceremony sparked widespread media speculation. Trisha addressed critics with a cryptic Instagram post captioned 'The love is always louder'.
Published: 11 May 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented