തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽനിന്നാണ് 'തമിഴ്‌നാട് വെട്രി കഴകം' (TVK) നേതാവ് വിജയ് ജനവിധി തേടിയത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളാണവ. പെരമ്പൂരിൽ നിന്ന് അദ്ദേഹം നേടിയത് 1,20,365 വോട്ടാണ്. 53,715 വോട്ടുകളുടെ ഭൂരിപക്ഷം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചത് 91,381 വോട്ടുകളാണ്. 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ മണ്ഡലത്തിൽനിന്ന് ജയിച്ചത്.
ഇനി വിജയ് ഒരു സീറ്റിൽനിന്ന് രാജിവെക്കുകയും അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയും വേണം. മിക്കവാറും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമായിരിക്കും വിജയ് ഒഴിയുകയെന്ന് അറിയുന്നു. അവിടേക്കുള്ള സ്ഥാനാർഥിയുടെ പേരൊന്നും ഔദ്യോഗികമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, നടി തൃഷയുടെ പേരാണ് പറഞ്ഞുകേൾക്കുന്നത്. തൃഷ ടി.വി.കെ.യിൽ ചേരുമെന്നും ജനവിധി തേടുമെന്നുമാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. വോട്ടെണ്ണൽദിവസം ടി.വി.കെ.യുടെ മിന്നുംപ്രകടനത്തിനുശേഷം, വിജയ്‌യെ കാണാനെത്തിയ താരങ്ങളിലൊരാൾ തൃഷയാണ്.
തൃഷയും വിജയ്‌യുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങൾ പരക്കുന്നതിനാൽ, തൃഷ മത്സരിക്കാൻ തീരുമാനിച്ചാൽ അതിന് രാഷ്ട്രീയപ്രാധാന്യവുമേറും.
അതിനിടെ തൃഷയുടെ പഴയ ചില വീഡിയോകൾ വീണ്ടും ഉയർന്നുവരുന്നുണ്ട്. അതിലൊന്ന് ആരാധകരെ കൗതുകത്തിലാഴ്ത്തുന്നു. ഒരഭിമുഖത്തിനിടെ പുരുഷ അഭിനേതാക്കളെ സെക്‌സ് അപ്പീലിന്റെ അടിസ്ഥാനത്തിൽ മുന്നിൽനിന്ന് പിന്നിലേക്ക് റാങ്ക് ചെയ്യാൻ അവതാരക തൃഷയോട് ആവശ്യപ്പെടുന്നു. അവർ നൽകിയ പേരുകൾ ഇങ്ങനെ, 'അജിത്, വിജയ്, സൂര്യ, ആര്യ, ചിമ്പു, വിശാൽ'.
തൃഷ ആദ്യസ്ഥാനം നൽകിയത് അജിത്തിനാണ്. തുടർന്ന് സൂര്യ, വിജയ്, വിശാൽ, ആര്യ, ചിമ്പു എന്നീ പേരുകളും. തൃഷയുടെ പെട്ടെന്നുള്ള പ്രതികരണത്തെ അവതാരക കൈയടിച്ച് അഭിനന്ദിക്കുന്നതും കാണാം. വിജയ്‌ന്റെ വിജയത്തിന് ശേഷമാണ് ഈ വീഡിയോയും ഉയർന്നുവന്നത്.
അതിനുതാഴെ ആരാധകർ കമന്റുകളുമായെത്തി. 'അന്ന് അവർക്കിടയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ എല്ലാ അഭിമുഖങ്ങളിലും അവർ വിജയ്‌യുടെ പേര് അവസാനം പറഞ്ഞു', ഒരുപയോക്താവ് ഇങ്ങനെയാണ് കമന്റ് ചെയ്തത്. 'വിജയ് രാഷ്ട്രീയത്തിൽ വന്നത് ആളുകളെ സേവിക്കാനല്ല. നിങ്ങൾ അവരുടെ താരപദവിക്ക് വോട്ട് ചെയ്യുന്നിടത്തോളം ഇതൊന്നും പ്രശ്‌നമല്ല', മറ്റൊരാൾ കുറിച്ചു. എന്തായാലും വീഡിയോ വീണ്ടും വൈറലാവുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay won from Perambur and Trichy East in the 2026 Tamil Nadu Assembly elections. Rumours suggest actress Trisha might join TVK and contest the by-election. An old interview clip of Trisha ranking Vijay's 'sex appeal' has resurfaced following his political success.
Published: 07 May 2026, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented