മേയ് 4-ന് തെന്നിന്ത്യൻ നടി തൃഷാ കൃഷ്ണന് 43 വയസ്സ് തികയുകയാണ്. അതേദിവസം തന്നെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നുവെന്നത് തികച്ചും യാദൃശ്ചികതയായി.

To advertise here,

അതിനിടെയാണ് തൃഷ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനായെത്തിയത്. ഫ്‌ളോറൽ പ്രിന്റഡ്‌ സൽവാർ ധരിച്ച് ക്ഷേത്രത്തിലെത്തിയ തൃഷ പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചുപറ്റി. ക്ഷേത്രത്തിലെത്തിയ തൃഷയുടെ വീഡിയോ വളരെ പെട്ടെന്ന് ചർച്ചയാവുകയും ചെയ്തു.

അതിരാവിലെയാണ് തൃഷ തിരുപ്പതിയിലെത്തിയത്. വീഡിയോകളിൽ പുഞ്ചിരിയോടെ ക്ഷേത്രദർശനം നടത്തുന്ന തൃഷയെ കാണാം. അതിനിടെ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനും അവർ സമയം കണ്ടെത്തി. ആരാധകരുടെ ആശംസകൾ സ്വീകരിച്ചുകൊണ്ട് അവർക്കുനേരെ കൈവീശുകയും ചെയ്തു.
 

വീഡിയോ പുറത്തുവന്നതോടെ പലതരത്തിലുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് (Tamil Nadu Assembly Election) ഫലം പുറത്തുവരുമ്പോൾ വിജയ്‌യുടെ വിജയത്തിനുവേണ്ടി പ്രാർഥിക്കാനാണോ തൃഷ ക്ഷേത്രത്തിലെത്തിയതെന്ന് ചില ആരാധകർ ചോദിക്കുന്നു.

നേരത്തെ തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം, തൃഷ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റും വൈറലായിരുന്നു. വിരലിലെ മഷി വ്യക്തമായി കാണുന്ന ചിത്രമാണ് അവർ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം വിജയ്‌യും തൃഷയും ഒരുമിച്ച് അഭിനയിച്ച 'ഗില്ലി'യിലെ പാട്ടാണ് അവർ ചേർത്തത്. ഈ പോസ്‌റ്റോടെ വിജയ് ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു.

എന്തായാലും വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) എല്ലാ കണക്കുകൂട്ടലും തകർത്തുമുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ തമിഴ്‌നാട്ടിൽനിന്ന് കാണുന്നത്. വിജയ്‌യുടെ പാർട്ടി തമിഴ്‌നാട്ടിൽ ഭരണം പിടിച്ചെടുക്കുമെന്ന് നേരത്തെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് പ്രവചിച്ചതുപോലെ കാര്യങ്ങൾ മുന്നേറുകയാണ്.

വിജയ്‌നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഗ്നിപരീക്ഷ തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും ചർച്ചയായത്. ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതും ഒരുനടിയുമായുള്ള ബന്ധമാണ് ഇതിന് കാരണമായതെന്ന് അവർ പറഞ്ഞതും പ്രശ്‌നങ്ങൾ രൂക്ഷമാക്കി. അതോടെയാണ് തൃഷയുടെ പേരും ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത്. താരത്തിന്റെ അവസാനചിത്രമെന്ന പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട 'ജനനായകൻ' (Jana Nayagan) ഇതുവരെ റിലീസായിട്ടുമില്ല. അതിനിടെ വന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ വിജയ്ക്ക് ആശ്വാസമാകും സമ്മാനിക്കുകയെന്ന് തീർച്ച.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi