ലോകം കാത്തിരുന്ന ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് സ്പെയിൻ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് മെസ്സിയെയും സംഘത്തെയും വീഴ്ത്തിയത്.

To advertise here,

ഈ ചരിത്രവിജയത്തോടെ 51 മില്യൺ ഡോളർ (ഏകദേശം 425 കോടിയിലധികം രൂപ) സമ്മാനത്തുകയായും സ്പാനിഷ് പട സ്വന്തമാക്കി. റോഡ്രിയും സംഘവും ചരിത്രം രചിച്ചപ്പോൾ, മൈതാനത്തിന് പുറത്ത് മുൻ പോൺ താരം മിയ ഖലീഫയും ലക്ഷങ്ങൾ ലാഭം നേടിയിരിന്നു.

പ്രവചനം 
കളി നടക്കുന്നതിനിടെ ഗാലറിയിൽ സ്പാനിഷ് താരം ലാമിൻ യമാലിന്റെ ജേഴ്സി ധരിച്ച് സ്പെയ്‌നിനെ പിന്തുണയ്ക്കുന്ന ചിത്രങ്ങൾ മിയ ഖലീഫ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. "വിശ്വസിച്ചു, വലിയ വിജയം നേടി! എന്റെ സ്വന്തം രാജ്യമായ സ്പെയിനെ ഓർത്ത് അഭിമാനം കൊള്ളുന്നു (എന്റെ ശരീരത്തിൽ ഒരു തുള്ളി സ്പാനിഷ് ചോര പോലുമില്ലെങ്കിലും)" - മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്പെയിൻ കപ്പടിക്കുമെന്നതിന് 1 മില്യൺ ഡോളറാണ് മിയ ബെറ്റ് വെച്ചിരുന്നത്. സ്പെയിൻ ജയിക്കുമെന്ന മിയയുടെ പ്രവചനം ശരിയാവുകയും ഒടുവിൽ പന്തയം വെച്ച തുകയടക്കം 1.65 മില്യൺ ഡോളറിന്റെ (ഏകദേശം 13.8 കോടി രൂപ) ലാഭം കിട്ടുകയും ചെയ്തു.

പോരാട്ടം
സ്പെയിൻ ആദ്യപകുതി മുതൽക്കേ അർജന്റീനയെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തി. ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങി ഫൈനലിലെത്തിയ സ്പാനിഷ് പ്രതിരോധത്തെ ഭേദിക്കാൻ ലയണൽ മെസ്സിയുടെ മാന്ത്രികതയ്ക്ക് പോലുമായില്ല. മത്സരത്തിൽ അർജന്റീനയ്ക്ക് സ്പെയ്‌നിന്റെ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ല എന്നത് സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നു.

എന്നിരുന്നാലും, അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ അവിശ്വസനീയമായ പ്രകടനമാണ് കളി എക്സ്ട്രാ ടൈം വരെ എത്തിച്ചത്. മത്സരത്തിലുടനീളം 11 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങി. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെരാൻ ടോറസ് സ്പെയിന്റെ വിജയഗോൾ നേടി. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം ഉയർത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi