കുറച്ചുനാളുകളായിരുന്നു താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പരന്നുതുടങ്ങിയിട്ട്. 2025-ലും 2026-ലും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 2025-ലാണ് താരങ്ങളൊരുമിച്ച സിനിമ 'ബൈസൺ കാലമാടൻ' പുറത്തിറങ്ങിയത്. അപ്പോൾ തന്നെ താരങ്ങൾ ഇഷ്ടത്തിലാണെന്ന വാർത്തകളുണ്ടായിരുന്നു.
പല ഷോകളിലും അനുപമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ധ്രുവും ധ്രുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുപമയും നേരിടേണ്ടിവന്നു. അന്നൊക്കെ നാണത്തോടെയാണ് ഇരുവരും അതിനോട് പ്രതികരിച്ചത്. പിന്നാലെ പല പരിപാടികളിലും ധ്രുവും അനുപമയും ഒരുമിച്ചെത്തി. മുംബൈയിലെ ജെ.എഫ്.ഡബ്ല്യു അവാർഡ്‌സ്, ദി ഓണേഴ്‌സ് തുടങ്ങിയ ചടങ്ങുകളിലും താരങ്ങൾ ഒരുമിച്ച് വന്നത് അഭ്യൂഹങ്ങൾക്ക് ഊർജംപകർന്നു. അതിനിടെ അവരുടെ സെൽഫികൾ, പ്ലേലിസ്റ്റുകൾ എന്നിവയും പ്രണയത്തിലാണെന്ന വാർത്തകൾക്ക് കാരണമായി. ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളും ഓൺലൈനിൽ വൈറലായിരുന്നു.
Also Read
ചെന്നൈയിൽ നടന്ന ജെഎഫ്ഡബ്ല്യു അവാർഡ്‌സിലും ധ്രുവും അനുപമയുമെത്തിയിരുന്നു. ഒരാവശ്യം വന്നാൽ സിനിമാമേഖലയിൽനിന്ന് പുലർച്ചെ രണ്ടുമണിക്ക് ആരെയാണ് വിളിക്കുക എന്ന് ചോദിച്ചപ്പോൾ അനുപമ നൽകിയ മറുപടിയിങ്ങനെ, ''ഞാൻ ധ്രുവിനെയായിരിക്കും വിളിക്കുക''. പ്രണയവാർത്തകൾ പ്രചരിച്ചപ്പോൾ ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ അനുപമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ചർച്ചയാവുന്നത്. ഒടുവിൽ സമാധാനം കണ്ടെത്തിയിരിക്കുന്നുവെന്നാണ് അനുപമ പറയുന്നത്. മുടി കുറച്ചുകൂടി മുറിച്ച്, മനോഹരമായ ചിരിയുമായിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അതിനൊപ്പം ഇങ്ങനെ കുറിച്ചു, ''അവസാനമില്ലാത്ത വഴികളിലൂടെയുള്ള യാത്രയ്‌ക്കൊടുവിൽ സമാധാനം കണ്ടെത്തുന്നു. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നു മുതൽ, എന്റെ ശബ്ദം ഞാൻ തിരഞ്ഞെടുക്കുന്നു. എന്റെ ജീവിതം ഞാൻ തിരഞ്ഞെടുക്കുന്നു. ഇനി അനുവാദങ്ങൾ വേണ്ട. ഇനി ഭയവുമില്ല. ഞാൻ എന്നെത്തന്നെ വീണ്ടെടുക്കുന്നു; എന്റേതാണെന്ന് ഏതാണ്ട് മറന്നുപോയ ആ ജീവിതത്തെ വീണ്ടും സ്‌നേഹിച്ചു തുടങ്ങുന്നു. ഏറെക്കാലമായി പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്. വളരെക്കാലമായി പറയാൻ എനിക്ക് അനുവാദമില്ലാതിരുന്ന ഒരു കാര്യം.
നിങ്ങളെല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു. എനിക്കൊപ്പം നിന്നതിനും, എന്നിൽ വിശ്വസിച്ചതിനും, എന്റെ ജീവിതം സ്‌നേഹം കൊണ്ട് നിറച്ചതിനും നന്ദി. മുമ്പ് പലതവണ പറയാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പോലും, ആ സ്‌നേഹം ഞാൻ എപ്പോഴും അനുഭവിച്ചിരുന്നു എന്ന് ദയവായി അറിയുക. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ ഓരോ സന്ദേശവും, ഓരോ പ്രാർത്ഥനയും, ഓരോ സ്‌നേഹപ്രകടനവും എന്നിലെത്തിച്ചേർന്നു. എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ച പ്രപഞ്ചമേ, നന്ദി. മുറിവുകൾ ഉണങ്ങുന്നതിനായി... സ്വാതന്ത്ര്യത്തിനായി... എന്നെത്തന്നെ തിരഞ്ഞെടുക്കുന്നതിനായി…ഒടുവിൽ, പൂർണ്ണമായും, യാതൊരു കുറ്റബോധവുമില്ലാതെ എന്റേതുമാത്രമായ ഒരു ജീവിതത്തിനായി...''
പിന്നാലെ കുറേ ചിത്രങ്ങളും അവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ''ഒത്തിരി ഫോട്ടോകൾ ഒന്നിച്ച് പോസ്റ്റ് ചെയ്തതിന് ക്ഷമിക്കണം. അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുക്കുന്നതിനോ, അല്ലെങ്കിൽ മറ്റൊരാൾ എഴുതുന്ന അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടി വരില്ലെന്നാകുമ്പോൾ, പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാണെന്ന് മനസ്സിലാകുന്നു'', ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചു. ഒട്ടേറെ താരങ്ങൾ അനുപമയുടെ ചിത്രങ്ങൾക്കുതാഴെ കമന്റുകളുമായെത്തി. എന്നാൽ ആരാധകർ ചോദിക്കുന്നത്, അനുപമയും ധ്രുവും ബ്രേക്കപ്പായോ എന്നാണ്. അനുപമ ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ധ്രുവിനെ ഫോളോ ചെയ്യുന്നില്ലെന്നതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടുന്നു.
വർഷങ്ങൾക്കുമുമ്പ് പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അനുപമ പ്രതികരിച്ചിരുന്നു. ''എനിക്ക് പ്രണയമുണ്ടായിട്ടുണ്ട്, ബ്രേക്കപ്പും'' എന്നാണ് അവർ പറഞ്ഞത്. പക്ഷേ ആളാരാണെന്ന് അവർ പറഞ്ഞിരുന്നില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anupama Parameswaran's recent Instagram post sparks breakup rumoUrs with Dhruv Vikram. The duo previously starred together in the 2025 film Bison Kaalamaan. Anupama has unfollowed Dhruv Vikram on Instagram as of 2026.
Published: 20 Jul 2026, 11:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented