നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം 'ഹായ്' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. നവാഗത സംവിധായകൻ വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനു പിന്നാലെ പ്രേക്ഷകപിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചെന്നൈയിൽ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത നടി രാധിക ശരത്കുമാർ ചിത്രത്തെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചും സംസാരിക്കുന്നതിനിടെ നയൻതാരയെക്കുറിച്ചും മനസ്സുതുറന്നു. നയൻതാരയെയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനെയും 'പവർ കപ്പിൾ' എന്നാണ് രാധിക വിശേഷിപ്പിച്ചത്. ഇരുവരുടെയും വിജയത്തിൽ തനിക്ക് പലപ്പോഴും സന്തോഷം തോന്നിയിട്ടുണ്ടെന്നും രാധിക പറഞ്ഞു. അതേസമയം ചടങ്ങിൽ നയൻതാരയുടെ അസാന്നിധ്യവും രാധികയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
“നയൻതാരയും വിഘ്‌നേഷ് ശിവനും ഒരു പവർ കപ്പിളാണ്. അവരുടെ വിജയം കാണുമ്പോഴെല്ലാം എനിക്ക് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്. പക്ഷേ, നയൻതാര ഈ താങ്ക് യൂ ഇവന്റിന് എന്തുകൊണ്ട് വന്നില്ല? അവർ പിന്നീട് നമ്മളോട് നന്ദി പറയുമോ? നയൻതാരയ്ക്ക് വേണ്ടി ഞാൻ തന്നെ എല്ലാവർക്കും നന്ദി പറയുന്നു” എന്നായിരുന്നു രാധികയുടെ തമാശ കലർന്ന വാക്കുകൾ. രാധികയുടെ പരാമർശം സദസ്സിലും ചിരിയുണർത്തി.
Also Read
നയൻതാരയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ശക്തമായ മനസ്സാണെന്നും രാധിക പറഞ്ഞു. പുറമേ കാണുമ്പോൾ സൗമ്യയും ശാന്തയുമായി തോന്നുന്ന നയൻതാരയ്ക്ക് വലിയ മാനസിക കരുത്തുണ്ടെന്നാണ് രാധികയുടെ വിലയിരുത്തൽ.
“നയൻതാരയെ കാണുമ്പോൾ വളരെ സൗമ്യയായ ഒരാളായി തോന്നും. എന്നാൽ മാനസികമായി അവർ വളരെ കരുത്തുറ്റവളാണ്. ‘നിന്നെ നോക്കുമ്പോൾ നീ എങ്ങനെയാണ് ഇത്രയും വിജയിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നുവെന്ന്’ ഞാൻ അവരോട് തന്നെ പറഞ്ഞിട്ടുണ്ട്”. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്ന നയൻതാരയുടെ സ്വഭാവത്തെയും രാധിക പ്രശംസിച്ചു. 'ഹായ്' എന്ന ചിത്രത്തിൽ പ്രവർത്തിച്ച അനുഭവം സന്തോഷകരമായിരുന്നുവെന്നും താരം പറഞ്ഞു.
പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായ രാധിക ശരത്കുമാർ ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സജീവമാണ്. വിവിധ തലമുറകളിലെ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ള രാധികയുടെ കരിയർ വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: radikaa-sarathkumar-praises-nayanthara-dear-success-meet
Published: 04 Sept 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented