ലോകകപ്പ് നടക്കുമ്പോൾ സ്പാനിഷ് സൂപ്പർതാരം ലമിൻ യമാലിന് (Lamine Yamal) പിന്തുണയുമായി എപ്പോഴും കൂടെയുണ്ടായിരുന്നു കാമുകി ഇനെസ് ഗാർസ്യ. ജേതാക്കളായി സ്‌പെയിനിലെത്തിയതിനുപിന്നാലെ, ലമിൻ യമാലും ഇനെസും വിവാഹിതരായെന്ന വാർത്തകൾ കഴിഞ്ഞദിവസം ഏറെ ചർച്ചയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും എക്‌സിലും വൈറലാവുകയും ചെയ്തു.
ഇരുവരുടെയും കൈകളിൽ എൻഗേജ്‌മെന്റ് റിങ്ങും കാണാമായിരുന്നു. ചിത്രങ്ങളിൽ ലേസ് ഗൗൺ ധരിച്ചാണ് ഇനെസ് ഉള്ളത്. ലമിൻ ആണെങ്കിൽ ബ്ലാക്ക് സ്യൂട്ടും. ഒരു ബീച്ചിൽനിന്നുള്ള ചിത്രങ്ങായിരുന്നുവത്. 'ലോകകപ്പ് വിജയത്തിനുശേഷം ലമിൻ തന്റെ കാമുകിയെ വിവാഹം കഴിച്ചു' എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്.
Also Read
19 വയസ്സാണ് ലമിനുള്ളത്, ഇനെസിന് 21 വയസ്സും. ചിത്രങ്ങളുടെ സത്യാവസ്ഥ തേടി ലമിന്റെയും ഇനെസിന്റെയും സോഷ്യൽമീഡിയ പേജുകളിലാണ് പലരുമെത്തിയത്. അവിടെ അത്തരം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹിതനായെന്ന വിവരം ലമിൻ പങ്കുവെച്ചിട്ടുമില്ല. ഒടുവിലാണ് ഇതെല്ലാം എഐ നിർമിതചിത്രങ്ങളാണെന്ന് ആളുകൾക്ക് മനസ്സിലായത്.
ഫാഷൻ-ബ്യൂട്ടി ഇൻഫ്‌ളുവൻസറാണ് ഇനെസ്. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും ഒരുപാട് പേർ അവരെ ഫോളോ ചെയ്യുന്നുണ്ട്. വസ്ത്രധാരണത്തിനുള്ള ആശയങ്ങൾ, താൻ ഇഷ്ടപ്പെടുന്ന ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ, യാത്രാവിശേഷങ്ങൾ, തന്റെ ദൈനംദിന ജീവിതത്തിലെ കാഴ്ചകൾ എന്നിവ ഇനെസ പതിവായി പങ്കുവെക്കാറുമുണ്ട്. 2026 മെയ് മാസത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ കരുത്താർജിച്ചത്.
ലോകകപ്പിനു തൊട്ടുമുമ്പ് മുതലാണ് ഇനെസ്, ലമിനൊപ്പമുള്ള ചിത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തുടങ്ങിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral wedding photos of Lamine Yamal and Ines Garcia are confirmed to be AI-generated. No official confirmation of marriage from the Spanish football star or his partner.
Published: 22 Jul 2026, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented