ഇന്ത്യൻസിനിമയിലെ പ്രശസ്ത കൊറിയോഗ്രഫറാണ് റെമോ ഡിസൂസ. 25 വർഷത്തിലേറെയായി നീളുന്ന കരിയറാണ് റെമോയുടേത്. 100-ലേറെ ചിത്രങ്ങൾക്കാണ് അദ്ദേഹം കൊറിയോഗ്രഫി ചെയ്തത്. റോക്കി ഓർ റാണി കി പ്രേം കഹാനി, സ്റ്റുഡന്റ് ഓഫ് ദ ഇയർ 2, കളങ്ക്, ബാജിറാവു മസ്താനി, ബജ്‌റംഗി ഭായ്ജാൻ, ദിൽവാലെ, ഔറംഗസേബ്, ബേഷരം, യേ ജവാനി ഹേ ദിവാനി, സിങ് ഈസ് കിങ് തുടങ്ങിയവയാണ് അദ്ദേഹം കൊറിയോഗ്രഫി ചെയ്ത പ്രധാനസിനിമകൾ. ഡാൻസ് ഇന്ത്യ, ഡാൻസ് പ്ലസ്, ഡാൻസ് ചാമ്പ്യൻസ്, ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ തുടങ്ങിയ റിയാലിറ്റി ഷോകളിൽ അദ്ദേഹം ജഡ്ജായുമെത്തി. ജനപ്രിയ റിയാലിറ്റി ഷോ ആയ 'ഡാൻസ് ഇന്ത്യ ഡാൻസി'ലൂടെയാണ് അദ്ദേഹം പ്രേക്ഷകമനസ്സിലിടം പിടിച്ചത്.
പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയായ ഇദ്ദേഹം, ബംഗളൂരുവിലാണ് ജനിച്ചത്. ആദ്യത്തെ പേര് രമേഷ് ഗോപി നായർ എന്നായിരുന്നു. പിന്നീട് അദ്ദേഹം ക്രിസ്ത്യൻ മതത്തിലേക്ക് മാറുകയായിരുന്നു.
Also Read
നല്ലൊരു കരിയറിനായി മുംബൈയിലെത്തിയപ്പോൾ റെമോയുടെ പങ്കാളിയായിരുന്നു ആംഗ്ലോ ഇന്ത്യൻകാരിയായ ലിസേൽ വാട്കിൻസ്. അവരെ വിവാഹം കഴിക്കാനാണ് റെമോ മതംമാറിയതെന്നായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാൽ, അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റെമോ.
''ഒരു കാര്യം എനിക്ക് വ്യക്തമാക്കണമെന്നുണ്ട്. ആളുകൾ കരുതിയിരിക്കുന്നത്, ഞാൻ മതംമാറിയതിന് കാരണം ലിസേൽ ആണെന്നാണ്. പക്ഷേ, അവളല്ല അതിനുകാരണം. അവളെ വിവാഹം കഴിക്കാൻ വേണ്ടിയല്ല ഞാൻ മതംമാറിയത്''.
തന്റെ കുടുംബം ഗുജറാത്തിലെ ജാംനഗറിൽ താമസിച്ചിരുന്ന സമയത്തുതന്നെ തന്നെ ക്രിസ്ത്യൻമതത്തിലേക്ക് മാറിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അന്ന് തനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും റെമോ പറയുന്നു.
''മുംബൈയിലേക്ക് വരുന്നതിനുമുമ്പ് ഞാൻ ജാംനഗറിലായിരുന്നു. അവിടെവെച്ചാണ് മതംമാറ്റം നടക്കുന്നത്. അന്ന് ഞാൻ പള്ളിക്കുവേണ്ടി ധാരാളം ജോലികൾ ചെയ്തിരുന്നു. അതിനിടയിലാണ് അവിടുത്തെ പള്ളീലച്ചൻ ചോദിക്കുന്നത്, 'നീ പള്ളിക്കുവേണ്ടി ഇത്രയധികം ചെയ്യുന്നു, എന്തുകൊണ്ട് മതം മാറിക്കൂടാ?' അവിടെയുള്ള എന്റെ ബന്ധുക്കളിലേറെയും ക്രിസ്ത്യൻമതവിശ്വാസികളായിരുന്നു. ഞാനും മതംമാറട്ടെയെന്ന് അച്ഛനോട് ചോദിച്ചു. നിനക്ക് ഇഷ്ടമുള്ളത് ചെയ്‌തോളാൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ മാറുന്നത്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remo D'Souza debunked rumors that he converted to Christianity to marry his wife, Lizelle. The choreographer revealed he converted at the age of 15 while living in Jamnagar
Published: 29 Apr 2026, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented