ഒരുകാലത്ത് താരങ്ങളായ കരിഷ്മ കപൂറും രവീണ ഠണ്ടനും തമ്മിൽ വലിയ ശത്രുതയിലായിരുന്നു. ആ വഴക്കുകൾക്കിടയിലും തങ്ങൾ എങ്ങനെയാണ് ഒരുമിച്ച് പ്രവർത്തിച്ചതെന്ന് രവീണ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
ഒരു ഗാനചിത്രീകരണത്തിനിടയിൽ രണ്ടുതാരങ്ങളും വഴക്കിടുകയും പരസ്പരം വിഗ് വലിച്ചെറിയാൻ ശ്രമിച്ചുവെന്നും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാനും തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇവർ തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് കോസ്റ്റിയൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോ. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ആഷ്‌ലിയും രവീണയും പരിചയപ്പെടുന്നത്. ''ഞാൻ ഡിസൈൻ ചെയ്ത വസ്ത്രം അവർക്കേറെ ഇഷ്ടപ്പെട്ടു. ആമിർ ഖാന്റെ 'ജീതാ വഹി സിക്കന്ദർ' എന്ന സിനിമയ്ക്കായി വസ്ത്രങ്ങളൊരുക്കിയത് ഞാനാണെന്ന് രവീണയോട് പറഞ്ഞു. അതോടെ അവർക്ക് സന്തോഷമായി. അതിനുശേഷം സിനിമകളൊന്നും ചെയ്യാത്തതെന്തെന്ന് അവർ ചോദിച്ചു. എനിക്ക് സിനിമയിൽ അവസരം തരുമോയെന്ന് ഞാൻ രവീണയോട് ചോദിച്ചു. അവർ തന്നു. അതാണ് 'അന്ദാസ് അപ്‌നാ അപ്നാ' എന്ന സിനിമ'', അദ്ദേഹം ഓർക്കുന്നു.
ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ കരിഷ്മയുടെ ടീം എത്രത്തോളം ശ്രദ്ധാപൂർവമാണ് രവീണയുടെ വസ്ത്രങ്ങൾ നോക്കിയിരുന്നതെന്നും ആഷ്‌ലി പറയുന്നു. ''രവീണയുടെ കോസ്റ്റിയൂം എങ്ങനെയാണെന്ന് നോക്കിവരാൻ തന്റെ ടീമിലുള്ളവരെ കരിഷ്മ പറഞ്ഞുവിടുമായിരുന്നു. ആരാണ് ഡിസൈൻ ചെയ്യുന്നത്, ഏത് മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നൊക്കെ അവർ അറിഞ്ഞുവെക്കും. എന്നിട്ട് കരിഷ്മ തന്റെ സ്‌റ്റൈലിസ്റ്റിനോട് ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കും''.
രവീണയും കരിഷ്മയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കൽ ആമിർ പറഞ്ഞതിങ്ങനെ, ''രവീണയും കരിഷ്മയും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരൊരിക്കലും ഒത്തുപോവില്ലായിരുന്നു. കരിഷ്മ സെറ്റിൽ വരുമ്പോൾ രവീണ പോവും. രവീണ വരുമ്പോൾ കരിഷ്മയും. ഒരുമിച്ച് ഷൂട്ട് ചെയ്യാൻ കഴിയാതെ എത്രയോ ദിവസം. ഇങ്ങനെയാണെങ്കിൽ ചിത്രീകരണം എങ്ങനെ പൂർത്തിയാക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെയധികം കഷ്ടപ്പെട്ടാണ് സിനിമ ചിത്രീകരിച്ചത്.''
രവീണ അതിനെക്കുറിച്ച് ഓർത്തെടുത്തതിങ്ങനെ, ''രസമായിരുന്നു 'അന്ദാസ് അപ്‌നാ അപ്നാ' സിനിമയുടെ ഷൂട്ടിങ്. അതിൽ അഭിനയിക്കുന്നവരാരും പരസ്പരം മിണ്ടുന്നില്ലായിരുന്നു. എല്ലാവർക്കുമിടയിൽ അവരുടേതായ വഴക്കുകൾ. ആമിറും സൽമാനും പരസ്പരം മിണ്ടില്ല, ഞാനും കരിഷ്മയും തമ്മിൽ പ്രശ്‌നങ്ങൾ. എന്നിട്ടും ആ സിനിമ എങ്ങനെ ചിത്രീകരിച്ചുവെന്ന് എനിക്കറിയില്ല''. സിനിമ കഴിയുമ്പോഴേക്കും തങ്ങളെ തമ്മിൽ മിണ്ടിക്കാൻ സൽമാനും ആമിറും ശ്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി.
''ക്ലൈമാക്‌സിൽ ഒരു സീനുണ്ട്. ഞങ്ങളെ രണ്ടുപേരെയും ഒരു തൂണിൽ പിടിച്ചുകെട്ടുന്നതാണ്. അതുകഴിഞ്ഞപ്പോൾ രാജ്കുമാർ സന്തോഷി പറഞ്ഞു, 'നിങ്ങൾ പരസ്പരം മിണ്ടിയില്ലെങ്കിൽ, ഞങ്ങൾ ഈ കെട്ട് അഴിച്ചുവിടില്ല'. അതൊക്കെ മനോഹരമായ ഓർമകളാണ്.'' 1994-ൽ റിലീസായ സിനിമയാണ് 'അന്ദാസ് അപ്‌നാ അപ്‌നാ'.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reveals the intense rivalry between Karisma Kapoor and Raveena Tandon during the 90s. Details how costume designer Ashley Rebello landed a role in Andaz Apna Apna. Highlights the chaotic shooting environment where lead actors refused to speak to each other.
Published: 23 Mar 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented