എന്നും ഫിറ്റ്‌നെസിന് പ്രാധാന്യം കൊടുക്കുന്നയാളാണ് നടൻ സുനിൽ ഷെട്ടി. അഭിനയത്തിനൊപ്പം തന്നെ ഫിറ്റ്‌നെസിലും അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്. കിക്ക് ബോക്‌സിങ്ങിൽ ബ്ലാക്ക് ബെൽട്ടുമുണ്ട് താരത്തിന്. 65-ാം വയസ്സിലും മികച്ച ശാരീരികക്ഷമത നിലനിർത്താൻ തന്നെ സഹായിക്കുന്നത് സ്ഥിരത, അച്ചടക്കം, സന്തുലിതമായ ജീവിതശൈലി എന്നിവയുടെ സംയോജനമാണെന്നാണ് സുനിൽ പറയുന്നത്.
താൻ ഒരു ദിവസം ഏകദേശം 1,600-1,700 കലോറി വരെ കഴിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഗ്ലൂറ്റൻ, പാലുത്പന്നങ്ങൾ എന്നിവ ഒഴിവാക്കുന്നു. പിങ്ക് സാൾട്ടിനേക്കാൾ സാധാരണ ഉപ്പ് ഇഷ്ടപ്പെടുന്നു. പക്ഷേ ഇഷ്ടപ്പെട്ടവയെല്ലാം ഉപേക്ഷിച്ച് ഫിറ്റ്‌നെസ് നിലനിർത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും താരം പറയുന്നു. പഴങ്ങൾ, മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത ഒരു കപ്പ് ചായ എന്നിവയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും സുനിൽ വെളിപ്പെടുത്തുന്നു. ''പഞ്ചസാരയ്ക്ക് പകരമുള്ളവയിൽ ഞാൻ വിശ്വസിക്കാത്തത് കൊണ്ടാണ് പഞ്ചസാര കഴിക്കുന്നത്. എനിക്ക് ഒരു കപ്പ് ചായ ഇഷ്ടമാണ്. അതെനിക്ക് ശരിക്കും നല്ല ഉൻമേഷം തരുന്നു''.
രാവിലെ സാധാരണയായി നാല് മുട്ടയുടെ വെള്ള കഴിക്കാറുണ്ടെന്നും ഭക്ഷണത്തിൽ മത്സ്യമോ ചിക്കനോ ഉൾപ്പെടുത്താറുണ്ടെന്നും താരം പറയുന്നു. വൈകുന്നേരം 6 മണിയോടെ അത്താഴം കഴിക്കുമെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. അതിലൂടെ ഉറങ്ങുന്നതിനുമുമ്പ് ഭക്ഷണം ദഹിക്കാനാവശ്യമായ സമയം ലഭിക്കും.
മുട്ടയുടെ മഞ്ഞക്കരു ഇഷ്ടപ്പെടാത്തതിനാൽ സാധാരണയായി പ്രഭാതഭക്ഷണത്തിന് നാല് മുട്ടയുടെ വെള്ളയാണ് കഴിക്കാറുള്ളത്. ''വീട്ടിലായിരിക്കുമ്പോൾ സാധാരണയായി ഞാൻ നാല് മുട്ടയുടെ വെള്ളയാണ് കഴിക്കാറുള്ളത്, കാരണം എനിക്ക് മഞ്ഞക്കരു ഇഷ്ടമല്ല''. പ്രഭാതഭക്ഷണത്തിന്റെ വലിയൊരു ഭാഗവും ഇതുതന്നെ. പ്രോട്ടീനിനായി മത്സ്യമോ ചിക്കനോ കഴിക്കും. ഏകദേശം 150 മുതൽ 200 ഗ്രാം വരെയാണ് മത്സ്യമോ മാംസമോ കഴിക്കുക. അത്താഴത്തിനും ഇതേ അളവിൽ കഴിക്കാറുണ്ട്.
പാലുത്പന്നങ്ങൾ തനിക്ക് അനുയോജ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് പാൽ, തൈര്, ചീസ്, പനീർ എന്നിവയും പാലിൽ നിന്നുള്ള മറ്റ് ഉത്പന്നങ്ങളും കഴിക്കാറില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suniel Shetty maintains exceptional physical fitness at 65 through consistency, discipline, and a balanced lifestyle., He consumes around 1,600 to 1,700 calorie
Published: 12 Oct 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented