ലത മങ്കേഷ്കർ, ആഷ ഭോസ്ലെയുടെയും ഇളയ സഹോദരിയാണ് ഉഷ മങ്കേഷ്കർ. ഹിന്ദി, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ധാരാളം പാട്ടുകൾ പാടിയിട്ടുള്ള ഗായിക കൂടിയാണവർ. 2022 ഫെബ്രുവരി 6-നായിരുന്നു ഇന്ത്യയുടെ വാനമ്പാടിയായ ഗായിക, ലതാ മങ്കേഷ്‌കറുടെ വിയോഗം. ഈ വർഷം ഏപ്രിൽ 12-ന് ഗായിക ആശാ ഭോസ്‌ലെയും വിടചൊല്ലി. ഇരു സഹോദരിമാരുടെയും വിയോഗം സൃഷ്ടിച്ച വൈകാരിക ആഘാതത്തെക്കുറിച്ച് ഇളയ സഹോദരി ഉഷാ മങ്കേഷ്‌കർ മനസ്സ് തുറക്കുകയാണിപ്പോൾ. സഹോദരിമാരുടെ മരണശേഷം വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും വെളിപ്പെടുത്തുകയാണവർ.
നിശബ്ദത പലപ്പോഴും തന്നെ ഏകാന്തതയിലേക്കും കടുത്ത സങ്കടത്തിലേക്കും നയിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തി. എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read
"കഴിഞ്ഞ എട്ട് വർഷത്തിനിടെ എന്റെ രണ്ട് സഹോദരിമാരെയും എനിക്ക് നഷ്ടമായി. ഇത് എനിക്കും ഈ രാജ്യത്തിനും വലിയൊരു ആഘാതമാണ്," ഉഷ പറഞ്ഞു.
"ഞങ്ങൾക്ക് ഒരുപാട് ഓർമ്മകളുണ്ട്. കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ വീട്ടിൽ എനിക്ക് വലിയ ഏകാന്തതയും സങ്കടവും അനുഭവപ്പെടുന്നു," ആശാ ഭോസ്‌ലെയുമായുള്ള ഓർമ്മകൾ പങ്കുവെക്കവെ, അവർ കൂട്ടിച്ചേർത്തു.
മുംബൈയിൽ നടന്ന ന്യൂസ് മേക്കേഴ്സ് അവാർഡ്സിൽ (18th Newsmakers Awards 2026) പങ്കെടുക്കവെയാണ് ഉഷ സംസാരിച്ചത്. കടുത്ത ദുഃഖത്തിനിടയിലും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കാത്തതിനാലും, സാഹചര്യങ്ങളിൽ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയതിനാലുമാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും അവർ വിശദീകരിച്ചു.
സംഗീതലോകത്തെ ഇതിഹാസങ്ങൾ
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആശാ ഭോസ്‌ലെ അന്തരിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ ഗായികമാരിൽ ഒരാളായ അവർ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിത്തിൽ, പത്മവിഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡ് എന്നിവ സ്വന്തമാക്കി.
കോവിഡ്-19, ന്യൂമോണിയ എന്നിവയെത്തുടർന്ന് 2022-ലാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. 1942-ൽ 13-ാം വയസ്സിൽ കരിയർ ആരംഭിച്ച അവർ മുപ്പത്തിയാറിലധികം പ്രാദേശിക-വിദേശ ഭാഷകളിൽ പാടിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിലേറെയായി ആയിരത്തിലധികം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികളും ഭാരതരത്നയും അവർക്ക് ലഭിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Usha Mangeshkar reflects on the emotional void left by her sisters' passing., Details her struggle with loneliness and silence at home., Appearance at the 18th Newsmakers Awards 2026 to seek a change of environment., Reflections on the legacy of Lata Mangeshkar and Asha Bhosle.
Published: 02 May 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented