മിഠായിയും സമ്മാനങ്ങളുമായെത്തുന്ന സാന്റാ ക്ലോസിനെ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? ക്രിസ്മസ് ഇങ്ങ് അടുത്തെത്തുമ്പോഴേക്കും സാന്റാ ക്ലോസിനെ കാണാനായി കുട്ടികൾ ആവേശത്തോടെ കാത്തിരിക്കും. 'ജിംഗിൾ ബെൽസി'ന്റെ പശ്ചാത്തലത്തിലെത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട സാന്റാ.
എല്ലായിടത്തും ക്രിസ്മസിനോടനുബന്ധിച്ചാണ് സാന്റാ എത്തുക. എന്നാൽ ഫിൻലാന്റിലെ റോവാനിമിയിലെ 'സാന്റാക്ലോസ് വില്ലേജി'ലെ സ്ഥിതി അതല്ല. സാന്റായുടെ ഔദ്യോഗിക ജൻമദേശം എന്നാണ് റോവാനിമി അറിയപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ളവർക്കും ആസ്വദിക്കാനും കണ്ടറിയാനും ഒട്ടേറെ കാര്യങ്ങളുണ്ട് സാന്റാക്ലോസ് വില്ലേജിൽ.
അവിടെ വർഷം മുഴുവൻ നിങ്ങൾക്ക് സാന്റായെ കാണാം. ലോകമെമ്പാടുമുള്ള സന്ദർശകരെ വർഷത്തിലെ എല്ലാ ദിവസവും സാന്റാ സ്വാഗതം ചെയ്യുന്നു. മാത്രമല്ല ഈ ക്രിസ്മസ് അപ്പൂപ്പനൊപ്പം നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യാം. ഈ ചിത്രങ്ങളും വീഡിയോയും പണംകൊടുത്ത് വാങ്ങാം.
അദ്ദേഹത്തെ കാണുന്നതിന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ല. സാന്റാക്ലോസ് ഓഫീസ് വർഷത്തിലെ എല്ലാ ദിവസവും തുറന്നിരിക്കും. പ്രവേശന ടിക്കറ്റോ മുൻകൂട്ടിയുള്ള ബുക്കിങ്ങോ ആവശ്യമില്ല. പ്രവർത്തനസമയത്ത് ഇവിടെ എത്തി, ക്യൂവിൽ നിന്ന് അദ്ദേഹത്തെ കാണാം.
മാത്രമല്ല സാന്റായിൽനിന്ന് സമ്മാനവും കിട്ടും. അവരുടെ വെബ്‌സൈറ്റിൽനിന്ന് ഒരു സർപ്രൈസ് ഗിഫ്റ്റ് ആദ്യമേ പണം നൽകി ബുക്ക് ചെയ്തുവെക്കണം. ഇതിന്റെ ഓർഡർ കൺഫർമേഷൻ, സാന്റായുടെ ഓഫീസിൽ കാണിക്കുക. സാന്റായെ കാണുമ്പോൾ ആ സർപ്രൈസ് ഗിഫ്റ്റ് നിങ്ങളുടെ കൈകളിലെത്തും.
ഡിസംബർ മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സമയം. സന്ദർശകർക്ക് കത്തുകളും ക്രിസ്മസ് ആശംസകളും ചിത്രങ്ങളും സാന്റായ്ക്ക് നൽകാനും ഇവിടെ അവസരമുണ്ട്. സാന്റാക്ലോസിനെ കാണുമ്പോൾ നേരിട്ട് അത് കൊടുക്കാം.
സാന്റാക്ലോസുമായുള്ള കൂടിക്കാഴ്ച മുൻകൂട്ടി പ്ലാൻ ചെയ്യാനും, അദ്ദേഹവുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച ആസ്വദിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും കഴിയും. അതിന് ക്രിസ്മസ് എക്‌സ്പ്രസ് പാസെടുത്താൽ മതി. സാന്റയെ സ്വകാര്യമായി കാണാൻ പറ്റും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Santa Claus Village in Rovaniemi, Finland, is open 365 days a year., No entry fee or prior booking is required to meet Santa Claus., Visitors can take photos and videos with Santa for purchase., Surprise gifts can be pre-ordered online and collected directly from Santa.
Published: 06 Nov 2026, 06:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented