മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധുവായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസത്കാരം കഴിഞ്ഞദിവസം ചെന്നൈയിൽവെച്ചാണ് നടന്നത്. ലീലാ പാലസിൽ വെച്ചായിരുന്നു റിസപ്ഷൻ നടന്നത്.

To advertise here,

ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനുമെത്തിയിരുന്നു. റിസപ്ഷനിൽനിന്നുള്ള ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായത്. ഒരുമിച്ചൊരു ചടങ്ങിൽ പങ്കെടുത്ത് വീണ്ടും വാർത്തകളിലിടം പിടിക്കുകയാണ് താരങ്ങൾ.

തൃഷയുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഒരു മാലാഖയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. പിങ്ക് നിറത്തിലുള്ള നെറ്റ് സാരിയണിഞ്ഞാണ് താരം എത്തിയത്. റൂഷ് (Rouje) എന്ന ബ്രാൻഡിൽനിന്നുള്ള സാരിയാണ് തൃഷ തിരഞ്ഞെടുത്തത്.

ബ്രാൻഡ് വെബ്‌സൈറ്റ് പ്രകാരം 80,000 രൂപയാണ് സാരിയുടെ ഏകദേശവില. പൗഡർ പിങ്ക് നിറത്തിലുള്ള ട്യൂൾ (tulle) സാരിയെ മനോഹരമാക്കിയിരിക്കുന്നത് ഹാൻഡ് എംബ്രോയ്ഡറിയാണ്. മുത്തുകളും സീക്വൻസുകളും ക്രിസ്റ്റലുകളുമാണ് സാരിയിൽ ഹാൻഡ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. ബോർഡറിലാണ് ഹെവി എംബ്രോയ്ഡറിയുള്ളത്. സാരിയുടെ പല്ലുഭാഗത്ത് ടസലുകളും നൽകിയിരിക്കുന്നു.

ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് ഈ സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. സാരിയുടെ ബോർഡറിനോട് സാമ്യമുള്ളതാണ് ഈ ഹാൻഡ് എംബ്രോയ്ഡറി. ബ്ലാസിന്റെ വെയ്സ്റ്റ് ഭാഗത്ത് ടസലുകളുണ്ട്. സ്ലീവുകളിൽ തൂവലുകൾ പിടിപ്പിച്ചിരിക്കുന്നു.

ഹെവി ചോക്കറും അതിനു ചേരുന്ന കമ്മലുകളുമാണ് തൃഷ അണിഞ്ഞത്. സാരിക്ക് ചേരുന്ന മേക്കപ്പ് തന്നെയാണ് താരത്തിന്റെ ലുക്ക് ഭംഗിയാക്കാൻ സഹായിച്ചത്. പിങ്ക് നിറത്തിലുള്ള ബ്ലഷ്, ഷൈനി പിങ്ക് ലിപ്സ്റ്റിക്, പിങ്ക് ഐഷാഡോ എന്നിവ കൂടുതൽ ഭംഗിയേകി. സോഫ്റ്റ് വേവ്‌സ് ഹെയർ സ്റ്റൈലാണ് ഈ സാരിക്കൊപ്പം തിരഞ്ഞെടുത്തത്.

സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രത്തിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. ഇനി പുറത്തിറങ്ങാനുള്ളത് വിശ്വംഭര, റാം എന്നീ ചിത്രങ്ങളാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi