
മഴ പെയ്തിട്ടും ചൂടിന് കുറവൊന്നുമില്ല, തൊണ്ട വരളുമ്പോൾ ശീതളപാനീയം തന്നെ ശരണം. ദാഹമകറ്റി ഉള്ളം തണുപ്പിക്കാൻ സോഫ്റ്റ് ഡ്രിങ്കുകളേക്കാൾ നല്ലത് ഫ്രൂട്ട് ഡ്രിങ്കുകളാണ്. പഴങ്ങൾ ഇഷ്ടമുള്ളവരാണെങ്കിൽ ഫ്രൂട്ട് ഡ്രിങ്കുകൾ തയ്യാറാക്കി ആരോഗ്യകരമായിത്തന്നെ ദാഹമകറ്റാം. ചൂടിനെ പ്രതിരോധിച്ച് മനസ്സും ശരീരവും തണുപ്പിക്കാൻ വീട്ടിൽത്തന്നെ കിടിലൻ ഫ്രൂട്ട് ഡ്രിങ്കുകൾ തയ്യാറാക്കാം.
സ്‌ട്രോബെറി ബോബാ മിൽക്ക്
ചേരുവകൾ:
സ്‌ട്രോബെറി - 200 ഗ്രാം
പാൽ - അര ലിറ്റർ
കപ്പപ്പൊടി - ഒന്നര കപ്പ്
വാനില ഐസ് ക്രീം - അഞ്ച് സ്‌കൂപ്പ്
കണ്ടൻസ്ഡ് മിൽക്ക് - അരക്കപ്പ്
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്നവിധം: 100 ഗ്രാം സ്‌ട്രോബെറി നേരിയതായി അരിഞ്ഞുവെക്കുക. പാനിൽ കാൽ കപ്പ് വെള്ളത്തിലേക്ക് പഞ്ചസാരയും ഈ അരിഞ്ഞുവെച്ച സ്‌ട്രോബെറിയും ചേർത്ത് ചൂടാക്കുക. സ്‌ട്രോബെറി വെന്തുവരുമ്പോൾ ഫോർക്ക് കൊണ്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് കാൽ കപ്പ് കപ്പപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് തീയിൽ നിന്ന് മാറ്റി ആറാൻ വെക്കണം. ശേഷം ബാക്കി കപ്പപ്പൊടിയും കുറേശ്ശെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിനെക്കാൾ കട്ടിയിൽ കുഴയ്ക്കണം. ഈ മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ചെറിയ ഉരുളകളാക്കി ബോബാ ബോൾസ് തയ്യാറാക്കുക. ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ഉരുളകൾ ചേർത്ത് ഇടത്തരം തീയിൽ വെച്ച് 20 മിനിറ്റ് വേവിച്ചതിനുശേഷം വാങ്ങി, വെന്ത ഉരുളകൾ ഐസ് വാട്ടറിൽ ഇട്ട് മാറ്റിവെക്കുക. ഇനി ബ്ലെൻഡറിലേക്ക് പാലൊഴിച്ച് അതിലേക്ക് മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീം, കണ്ടൻസ്ഡ് മിൽക്ക്, ബാക്കി സ്‌ട്രോബെറി എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. ഗ്ലാസിൽ രണ്ട് ടേബിൾ സ്പൂൺ തയ്യാറാക്കിയ ബോബ ചേർത്ത് അതിലേക്ക് ബ്ലെൻഡ് ചെയ്ത സ്‌ട്രോബെറി മിൽക്കും ചേർത്തിളക്കി ഐസ് ക്യൂബിട്ട് കുടിക്കാം.
പീനാ കൊളാഡ
ചേരുവകൾ:
പൈനാപ്പിൾ - ഒന്ന്
തേങ്ങ - ഒന്ന്
കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
ടെൻഡർ കോക്കനട്ട് ഐസ്‌ക്രീം - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ ക്യൂബ് ആക്കുക. കുറച്ച് കഷണങ്ങൾ അലങ്കരിക്കാനായി മാറ്റി വെക്കണം. ഇനി ബ്ലെൻഡറിലേക്ക് പൈനാപ്പിൾ കഷണങ്ങളും കട്ടിയുള്ള തേങ്ങാപ്പാലും കണ്ടൻസ്ഡ് മിൽക്കും മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീമും ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. തണുപ്പിച്ചതിനുശേഷം ഗ്ലാസിലേക്കൊഴിച്ച് മുകളിൽ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം വെച്ച് അതിനുമുകളിൽ പൊടിയായി അരിഞ്ഞ പൈനാപ്പിൾ കഷണങ്ങളും തൂകി നൽകാം.
Also Read
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: refreshing-fruit-drinks-strawberry-boba-pina-colada-recipes
Published: 12 May 2026, 06:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented