നാലുവർഷം മുമ്പാണ് ബോളിവുഡ്-ടെലിവിഷൻ താരം മൗനി റോയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായത്. ദുബായിൽ താമസമാക്കിയ സൂരജ് ബിസിനസ്സുകാരനും ഇൻവെസ്റ്റ്മെൻ്റ് ബാങ്കറുമാണ്. ബെംഗളൂരുവിലെ മലയാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
ഇപ്പോഴിതാ സൂരജിനും മൗനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നും ദാമ്പത്യം പിരിഞ്ഞേക്കുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തത് ആരാധകർ കണ്ടുപിടിച്ചതോടെയാണ് ഊഹാപോഹങ്ങളുടെ തുടക്കം.
Also Read
2022 ജനുവരിയിൽ വിവാഹിതരായ ശേഷം മൗനിയും സൂരജും പൊതുശ്രദ്ധയിൽ നിൽക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ച് ചിത്രങ്ങൾ പങ്കുവെക്കുകയും പരസ്പരം സ്നേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു രണ്ടുപേരും. ഇപ്പോഴെന്താണ് സംഭവിച്ചതെന്നാണ് പലരും ചോദിക്കുന്നത്. പരസ്പരം അൺഫോളോ (unfollow) ചെയ്തെങ്കിലും, മൗനിയുടെ പ്രൊഫൈലിൽ അവരുടെ വിവാഹ ചിത്രങ്ങളും സൂരജുമൊത്തുള്ള നിരവധി പോസ്റ്റുകളും ഇപ്പോഴും ഉണ്ട്. അതുപോലെ, സൂരജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും മൗനിക്കൊപ്പമുള്ള ചിത്രങ്ങൾ തുടരുന്നു. അതുകൊണ്ടുതന്നെ ആരാധകർ ഊഹാപോഹങ്ങളും ചോദ്യങ്ങളുമായെത്തുകയും ചെയ്തു.
സൂരജിന്റെ പേജിൽ ഉടൻ വിവാഹമോചനമുണ്ടോ എന്നടക്കമുള്ള കമന്റുകൾ വരുന്നുണ്ട്. അതേസമയം, അഭ്യൂഹങ്ങളോട് മൗനിയും സൂരജും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടിയും സംരംഭകയുമാണ് മൗനി. 2022 ജനുവരിയിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മലയാളി, ബംഗാളി പാരമ്പര്യങ്ങൾ പ്രകാരമുള്ള ചടങ്ങളുകളുണ്ടായിരുന്നു. മലയാളി ആചാരങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്, വൈകുന്നേരത്തോടെ ബംഗാളി വിവാഹവും നടന്നു.
"ഞാനെന്റെ പങ്കാളിയെ കണ്ടെത്തി.. കൈകോർത്ത്, കുടുംബത്തിന്റെയും കൂട്ടുകാരുടെയും അനുഗ്രഹത്തോടെ, ഞങ്ങൾ വിവാഹിതരായി! നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും ആവശ്യമുണ്ട്. സ്നേഹത്തോടെ, സൂരജും മൗനിയും."-വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൗനി കുറിച്ചു.
'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹെ' ആണ് മൗനിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാൻ, പൂജ ഹെഗ്ഡെ, മൃണാൾ താക്കൂർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mouni Roy and Suraj Nambiar unfollowed each other on Instagram, sparking divorce rumours., The couple married in January 2022 in Goa., Despite rumours, wedding photos remain on both profiles., Mouni Roy is currently promoting her upcoming film Hai Jawani Toh Ishq Hona Hai., The couple has not issued an official statement regarding the speculation.
Published: 12 May 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented