കഴിഞ്ഞദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് തന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. സിനിമാലോകത്തുനിന്ന് താരങ്ങളായ കമൽഹാസൻ, നയൻതാര, കീർത്തി സുരേഷ് തുടങ്ങിയവരും അദ്ദേഹത്തിന് ആശംസകളറിയിച്ചു.
ഇത്തവണ പിറന്നാളിന് അദ്ദേഹം എന്തെങ്കിലും സ്‌പെഷലായി ചെയ്യുമോ എന്നതായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. വിജയ്‌യുടെ അവസാനസിനിമയെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട ജനനായകന്റെ റിലീസ് തീയതി പിറന്നാൾദിനത്തിൽ പ്രഖ്യാപിക്കുമെന്നായിരുന്നു പലരും ചിന്തിച്ചത്. സെൻസർ കുരുക്കുകളിൽ പെട്ട് കിടക്കുകയാണ് സിനിമ ഇപ്പോഴും. അതിനിടെ ഓൺലൈനിൽ സിനിമ ചോരുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ 'ജനനായകൻ' റിലീസാവുമെന്ന് കരുതി ആരാധകർ കാത്തിരിപ്പിലായിരുന്നു.
Also Read
ഭാര്യ സംഗീതയുമായി വിജയ് വീണ്ടും ഒരുമിച്ചുവെന്നും ആ വാർത്ത പിറന്നാളിന് പുറത്തുവിടുമെന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നു. അതൊന്നും നടന്നില്ല. അതിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരാളുടെ അഭാവമാണ്, നടി തൃഷയുടെ.
എന്നാൽ ദളപതി ആരാധകർ ഏറെ ആകാംക്ഷയോടെ നോക്കിയത് നടി തൃഷയുടെ ആശംസകൾക്കുവേണ്ടിയായിരുന്നു. എല്ലാ വർഷവും മനോഹരമായൊരു ചിത്രവുമായി വിജയ്ക്ക് ആശംസകൾ നേരാറുണ്ട് തൃഷ. കഴിഞ്ഞവർഷം തൃഷയുടെ വളർത്തുനായയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃഷ, ദളപതിക്കുള്ള ആശംസകൾ അറിയിച്ചത്. 'Happy Birthday, bestest' എന്നാണതിന് ക്യാപ്ഷനിട്ടത്.
വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് ആ ഫോട്ടോ ഊർജം പകർന്നു. പതിവിൽനിന്നും വ്യത്യസ്തമായി തൃഷ ഇത്തവണ സോഷ്യൽമീഡിയയിൽ പോസ്റ്റുകളൊന്നുമിട്ടില്ല. അതോടെ ചർച്ചകളായി. 'എന്തുകൊണ്ടാണ് ഇത്തവണ തൃഷ പോസ്റ്റുകളൊന്നുമിടാത്തത്' എന്നാണ് പലരും ചോദിച്ചത്. അതിനിടെ തൃഷ ഇൻസ്റ്റഗ്രാമിൽനിന്ന് വിജയ്‌യെ അൺഫോളോ ചെയ്തതായും പറയപ്പെടുന്നു. എന്തായാലും തൃഷയുടെ ഫോളോയിങ് ലിസ്റ്റിലിപ്പോൾ വിജയ് ഇല്ല. അടുത്തിടെയാണ് അവർ അൺഫോളോ ചെയ്തതെന്നാണ് ചില നെറ്റിസൺസിന്റെ വാദം. വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും അവർ പറയുന്നു. എന്നാൽ, നേരത്തെ തന്നെ തൃഷ മുഖ്യമന്ത്രിയെ അൺഫോളോ ചെയ്തിരുന്നുവെന്ന് ആരാധകർ വാദിക്കുന്നു. ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുമ്പോൾ, മുഖ്യമന്ത്രിയുടെ ഇമേജിന് വീണ്ടും ദോഷമുണ്ടാക്കേണ്ടെന്ന് കരുതി തൃഷ മാറിനിൽക്കുകയാണെന്നും പറയപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: CM Joseph Vijay celebrated his 52nd birthday with widespread wishes. Anticipation for the release date announcement of 'Jananayakan' remained unfulfilled. Trisha's notable absence on social media sparked rumours of a rift.
Published: 23 Jun 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented