മഴക്കാലം തുടങ്ങിയപ്പോഴേക്കും കൊതുകുശല്യവും കൂടി. വീടിനു ചുറ്റും മറ്റും വെള്ളം കെട്ടിക്കിടന്ന്, അതിൽ കൊതുകുകൾ വളർന്നുപെരുകുന്നു. അതുകൊണ്ട് പറമ്പിലൊന്നും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വെള്ളക്കെട്ടുകൾ ഉണ്ടെങ്കിൽ, അതിൽ മണ്ണിട്ടോ മറ്റോ മൂടണം. ടോയ്‌ലെറ്റ് ടാങ്കിനോട് ചേർന്ന് എന്തെങ്കിലും വിള്ളലുകളോ മറ്റോ ഉണ്ടോയെന്ന് നോക്കണം. അത്തരം വിള്ളലുകളെല്ലാം അടയ്ക്കുകയും വേണം.
വീടിന്റെ ജനാലകളും എയർഹോളുകളും മറ്റും നെറ്റ് ഉപയോഗിച്ച് മറയ്ക്കുകയും വേണം. കൊതുക് വീടിനുള്ളിൽ കയറാനുള്ള എല്ലാ മാർഗങ്ങളും ഇങ്ങനെ അടയ്ക്കാം.
ആവശ്യമില്ലാതെ പറമ്പിൽ കിടക്കുന്ന ചവറ്റുകുട്ടകൾ, കാനുകൾ എന്നിവ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ മറിച്ചിടുക. മരങ്ങളിൽ പൊത്തുകളൊന്നും ഇല്ലെന്നും ഉറപ്പുവരുത്തണം. അതിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുണ്ട്. ചെറിയ വെള്ളക്കെട്ടുകളിൽ മണ്ണെണ്ണയൊഴിച്ചാൽ, അതിൽ വളരുന്ന കൊതുകുകൾ നശിക്കും.
ചെറുനാരങ്ങ, യൂക്കാലിപ്റ്റസ്, പുതിന എന്നിവ ജനാലയോട് ചേർന്നോ വാതിലിനടുത്തോ നട്ടുപിടിപ്പിക്കുക. ഇത്തരം തീവ്രമായ ഗന്ധങ്ങൾ ഉള്ള സ്ഥലത്ത് കൊതുകുശല്യം കാര്യമായുണ്ടാവില്ല.
വൈകുന്നേരമാവുമ്പോൾ ജനലും വാതിലുമെല്ലാം അടച്ചിട്ട് വീടിനുള്ളിൽ കുറച്ച് കുന്തിരിക്കം കത്തിക്കുക. അരമണിക്കൂറോളം വാതിൽ അടച്ചുതന്നെ ഇടുക. കൊതുകിന്റെ ശല്യമുണ്ടാവില്ല. കർപ്പൂരം കത്തിക്കാതെ, ഒരു പാത്രത്തിൽ കുറച്ച് കർപ്പൂരം വെറുതെ ഇട്ടുവെക്കുന്നതും നല്ലതാണ്. ചെറുനാരങ്ങ പകുതിയായി മുറിച്ച്, അതിൽ ഗ്രാമ്പൂ കുത്തിവെക്കുക. മുറിക്കുള്ളിൽ ഇതുവെച്ചാൽ, കൊതുക് വരില്ല. അതിനുപകരം ഓറഞ്ചിലും ഗ്രാമ്പൂ വെക്കാം.
വെളുത്തുള്ളിയും നല്ല കൊതുകുനാശിനിയാണ്. വെളുത്തുള്ളി ചതച്ചശേഷം, വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം തണുക്കുമ്പോൾ, അതൊരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി, വീടിനകം മുഴുവൻ സ്‌പ്രേ ചെയ്യുക.
ലാവണ്ടർ ഓയിൽ, ആൽമണ്ട് ഓയിൽ, യൂക്കാലിപ്റ്റസ് തൈലം എന്നിവയിലേതെങ്കിലും അല്പം ദേഹത്തുപുരട്ടിയാൽ കൊതുക് കടിക്കില്ല. ഇവയിൽ അല്പം വെള്ളിച്ചെണ്ണ ചേർത്തും ഉപയോഗിക്കാം. ഇത്തരം ഓയിലുകൾ അല്പമെടുത്ത് വെള്ളത്തിൽ ചേർത്ത്, സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Eliminate stagnant water sources to prevent mosquito breeding. Use physical barriers like window nets and seal cracks near septic tanks
Published: 22 Jun 2026, 04:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented