കഴിഞ്ഞദിവസം പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര മുംബൈയിൽവെച്ച് ദിവാലി പാർട്ടി നടത്തിയിരുന്നു. ബോളിവുഡിലെ താരങ്ങളുടെ ഒരു കൂടിച്ചേരൽ കൂടിയായി മാറിയത്. അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, സെയ്ഫ് അലിഖാൻ, കരീന കപൂർ, കരൺ ജോഹർ മലൈക അറോറ തുടങ്ങി പല താരങ്ങളും കുടുംബത്തോടൊപ്പമാണ് പരിപാടിക്കെത്തിയത്. എന്നാൽ, പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായത് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യുമാണ്.
കൈകൾ കോർത്തുപിടിച്ചാണ് താരദമ്പതികൾ എത്തിയത്. മറ്റ് അതിഥികളെ അഭിവാദ്യം ചെയ്യുമ്പോഴും അഭിഷേക് ഐശ്വര്യയുടെ കൈ മുറുകെ പിടിച്ചിരുന്നു. റെഡ് കാർപെറ്റിൽ ഒരുമിച്ച് നിന്ന് ആഷും അഭിഷേകും ഫോട്ടോകൾക്ക് പോസ് ചെയ്തു. പാപ്പരാസികൾ തനിച്ചുള്ള ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർ വിനയത്തോടെ അത് നിരസിച്ചു. ഒരുമിച്ച് പോസ് ചെയ്യുന്നതിനിടയിൽ അഭിഷേക് സ്‌നേഹത്തോടെ ഐശ്വര്യയെ ചേർത്തുനിർത്തിയതും ഇരുവരും സ്‌നേഹത്തോടെ പരസ്പരം നോക്കിയതും പുഞ്ചിരിച്ചതുമെല്ലാം ക്യാമറകൾക്ക് വിരുന്നായി.
താരദമ്പതിമാരുടെ വീഡിയോകളും ഫോട്ടോകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 'ഇരുവരും ഒരുമിച്ച് വളരെ സന്തോഷത്തോടെയിരിക്കുന്നു, 2008-ലെ അതേ വൈബ് വീണ്ടും കാണാം, എന്തൊരു ക്യൂട്ട്! പരസ്പരം കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ്, പിരിഞ്ഞിരുന്ന കാമുകീകാമുകന്മാർ വീണ്ടും ഒന്നിച്ചതുപോലെയാണ് അവർ പരസ്പരം നോക്കുന്നത്. എന്തൊരു ഭംഗി, ഇരുവരും ഡേറ്റിങ് കാലഘട്ടത്തിലാണ്'...കമന്റുകൾ നീളുന്നു.
ഹൈകോളറും എംബ്രോയിഡറിയുമുള്ള ബാന്ദ്ഗാല ജാക്കറ്റും കറുത്ത ട്രൗസറും അടങ്ങിയ, ഷെർവാണി സ്‌റ്റൈൽ വേഷത്തിലാണ് അഭിഷേക് എത്തിയത്. വലിയ ഗോൾഡൻ ബോർഡറുള്ള ചുവന്നസാരിയാണ് ആഷ് അണിഞ്ഞത്. ഒപ്പം കുന്ദൻ-പോൾകി നെക്ലേസും മാച്ചിങ് വളകളും. റെഡ് ലിപ്സ്റ്റിക് മൊത്തത്തിലുള്ള ലുക്ക് കൂട്ടാൻ സഹായിച്ചു.
ഈ വർഷം ഏപ്രിൽ 20-നാണ് താരങ്ങൾ 19-ാം വിവാഹവാർഷികം ആഘോഷിച്ചത്. അതിനുമുമ്പും പിമ്പും താരങ്ങൾ വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ ഏറെ സജീവമായിരുന്നു. പല പരിപാടികളിലും അഭിഷേകും ഐശ്വര്യയും വെവ്വേറെ എത്തിയതും ഇത്തരം ഗോസിപ്പുകൾക്ക് ഊർജം കൂട്ടി. അതിനിടെയാണ് ഇപ്പോൾ ഇരുവരും ഒരുമിച്ചുവന്നത്. അത് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന പ്രസ്താവന കൂടിയാണെന്ന് നെറ്റിസൺസ് പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai and Abhishek Bachchan attended Manish Malhotra's Diwali party together hand-in-hand., The couple posed for photos and dispelled ongoing divorce rumors., Fans reacted enthusiastically to the viral videos and romantic chemistry.
Published: 06 Nov 2026, 03:02 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented