നടൻ രവി മോഹനും (Ravi Mohan) ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനക്കേസ് ചർച്ചയായപ്പോഴാണ്, കെനിഷ ഫ്രാൻസിസ് (Keneeshaa Francis) എന്ന പേരും ഉയർന്നുവരുന്നത്. 2024-ൽ സോഷ്യൽമീഡിയയിലൂടെയാണ് താൻ വിവാഹമോചിതനാകുന്നുവെന്ന് രവി അറിയിച്ചത്. പിന്നാലെ അത് തന്റെ അറിവോടെയല്ലെന്നുപറഞ്ഞ് ആർതി രംഗത്തെത്തി. രവിക്ക് ഗായികയും മോട്ടിവേഷണൽ സ്പീക്കറുമായ കെനിഷ ഫ്രാൻസിസുമായുള്ള ബന്ധമാണ് തങ്ങളുടെ വിവാഹമോചനത്തിലേക്കെത്തിച്ചതെന്ന് ആർതി പറഞ്ഞിരുന്നു.
എന്നാൽ, 'ദൈവത്തിന്റെ സമ്മാനം' എന്നാണ് കെനിഷയെ രവി എപ്പോഴും വിശേഷിപ്പിച്ചത്. രവിയുടെ നിർമാണക്കമ്പനി ലോഞ്ചിങ് സമയത്തും മറ്റു പൊതുപരിപാടികളിലുമെല്ലാം കെനിഷയും രവിയും ഒരുമിച്ചെത്തി. പിന്നാലെ കെനിഷയ്ക്കും രവിക്കുമെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമുണ്ടായിരുന്നു. ഒടുവിൽ ആ ബന്ധം ഉപേക്ഷിക്കുകയാണെന്ന് സോഷ്യൽമീഡിയയിലൂടെ തന്നെ കെനിഷ അറിയിച്ചു. രവി മോഹനുമായുള്ള കെനിഷയുടെ ബ്രേക്ക് അപ്പ് പോസ്റ്റായിട്ടാണ് അതിനെ ആളുകൾ കണ്ടത്.
Also Read
പങ്കുവെച്ച കുറിപ്പിൽ ''അദ്ദേഹത്തെ സമാധാനത്തോടെയും സ്‌നേഹത്തോടെയും വിട്ടുനൽകുന്നു. അദ്ദേഹത്തിനുമേലുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഉപേക്ഷിക്കുന്നു'' എന്നാണ് അവർ എഴുതിയത്. അതിനൊപ്പം തന്നെ താൻ ചെന്നൈ വിട്ടതായും സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുന്നതായും സോഷ്യൽമീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്നും അവർ അറിയിച്ചു.
മൂന്നുമാസങ്ങൾക്കുശേഷം ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തിയിരിക്കുകയാണ് കെനിഷ. തന്റെ പാട്ടുകളുമായി ബന്ധപ്പെട്ടുള്ള രണ്ടുപോസ്റ്റുകൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ''ചില ഗാനങ്ങൾ കേൾക്കപ്പെടാൻ ആഗ്രഹിക്കുന്നു; മറ്റു ചിലതാകട്ടെ, ഹൃദയം കൊണ്ട് അനുഭവിക്കപ്പെടാനും. എന്റെ ആത്മാവിനെ മൃദുലമായ കൈകളാൽ ചേർത്തുപിടിച്ച അത്തരമൊരു ഗാനം നാളെ ഞാൻ പങ്കുവെക്കുന്നു-ഓടി ഓടി. ജീവിതത്തിൽ നിങ്ങൾ എവിടെയായിരുന്നാലും, ഈ പാട്ട് നിങ്ങൾക്ക് സമാധാനവും ദൈവികമായ ഇടപെടലും പ്രദാനം ചെയ്യട്ടെ'', എന്നാണ് അവർ കുറിച്ചത്. മാസങ്ങൾക്കുമുമ്പ് ഇതേ പാട്ട് പാലക്കാട്ടെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവർ പാടിയിരുന്നു. അന്ന് രവിയും അവർക്കൊപ്പമുണ്ടായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kenishaa Francis returns to social media after a three-month hiatus. The hiatus followed public controversies regarding actor Ravi Mohan's divorce.
Published: 08 Aug 2026, 02:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented