ദിവസങ്ങൾക്കുമുമ്പ് സത്യപ്രതിജ്ഞയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജേസഫ് വിജയ് വേദിയിലേക്കെത്തുമ്പോൾ തന്നെ ഒരു മാറ്റം ദൃശ്യമായിരുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ സ്ഥിരം നിറമായ വെളുത്ത ഷർട്ടും മുണ്ടും മാറ്റിനിർത്തിയാണ് അദ്ദേഹമെത്തിയത്. രാഷ്ട്രീയക്കാർക്കിടയിൽ ഇതുവരെ കാണാത്ത കോട്ടും സ്യൂട്ടുമാണ് വിജയ് തിരഞ്ഞെടുത്തത്. പിന്നീട് സഭയിലും ഇതേ വേഷം അദ്ദേഹം സ്ഥിരമാക്കി.
ആ വേഷത്തിനുപിന്നിലെ കഥകൾ പറയുകയാണ് ഡിസൈനറായ സഫീർ അഹമദ്. ''ബീസ്റ്റ് സിനിമയിലെ സ്യൂട്ടിനു സമാനമായൊന്ന് വേണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്''. ചെന്നൈയിലുള്ള സാഫിർ ആന്റ് ഷദാബിന്റെ പ്രൊപ്രൈറ്റർ കൂടിയാണ് സഫീർ. എത്രയോ വർഷങ്ങളായി സിനിമയിലെ പല പ്രമുഖതാരങ്ങൾക്കുവേണ്ടിയും കോസ്റ്റിയൂം ഡിസൈൻ ചെയ്യുന്നതും സഫീർ തന്നെ. എന്നാൽ, ഒരു രാഷ്ട്രീയപ്രവർത്തകനുവേണ്ടി ഡിസൈനിങ് ഏറ്റെടുക്കുന്നത് ഇതാദ്യമായിട്ടാണ്.
Also Read
''എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനറിയാം. മന:പൂർവമാണ് കറുപ്പുനിറം തിരഞ്ഞെടുത്തത്. പ്രചരണത്തിനായി ക്രീമും അതുപോലുള്ള ഇളംനിറങ്ങളും നല്ലതാണ്. പക്ഷേ, മുഖ്യമന്ത്രിയാകുമ്പോൾ അതുപോരല്ലോ. കറുപ്പുനിറം വളരെ പവർഫുൾ ആണ്. സ്റ്റേജിലും ക്യാമറയ്ക്കുമുന്നിലുമെല്ലാം വേറിട്ടുനിൽക്കും'', സഫീർ പറയുന്നു.
2022-ലെ വിജയ് ചിത്രമായ 'ബീസ്റ്റ്' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷമാണ് റെഫറൻസ് ആയി നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് ഒരാഴ്ച മുമ്പാണ് ഇങ്ങനെയൊരു ആശയം സഫീറിനോട് വിജയ് പങ്കുവെക്കുന്നത്. മാറ്റ് ഫിനിഷിലുള്ള കറുത്ത സ്യൂട്ടിന്റെ പ്രത്യേകത നോച്ച് ലേപ്പലാണ്. ഒപ്പം വൈറ്റ് ഷർട്ടും. രണ്ടുദിവസം കൊണ്ടാണ് ഈ കോസ്റ്റിയൂം തയ്യാറാക്കിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റായി വിജയ്‌യെ ഉയർത്തിക്കാട്ടുന്നതിനായാണത്രെ ഈ വസ്ത്രം പ്രത്യേകമായി രൂപകൽപ്പന ചെയ്തത്. ഇതിന് ശക്തമായ പാൻ ഇന്ത്യൻ ആകർഷണം നൽകുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. എന്നാൽ, വിജയ്‌യിൽനിന്ന് ഈ വസ്ത്രം സാധാരണക്കാരെ അകറ്റിനിർത്തുമോ എന്നും ചിലർ ആശങ്കപ്പെടുന്നു. അതുമാത്രമല്ല, തമിഴ്‌നാട്ടിലെ കാലാവസ്ഥയിൽ ഈ വസ്ത്രം തികച്ചും പരിഹാസ്യമാകുമെന്നും അവർ സംശയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tamil Nadu CM C. Joseph Vijay adopts a formal Western suit inspired by his 2022 film 'Beast'.The suit features a matte-finish black design with notch lapels, crafted in just two days
Published: 15 May 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented