നടി തൃഷ കൃഷ്ണൻ പുതിയ 'പുരട്ചി തലൈവി' ആകുമോ എന്ന ചർച്ചകളിലാണ് ആരാധകർ ഇപ്പോൾ. തൃഷയുടെ പേരിൽ തമിഴ്‌നാട്ടിൽ പുതിയ സംഘടന രൂപീകരിച്ചതിന്റെ പിന്നാലെയാണ് ഒരിടയ്ക്ക് നിന്നുപോയ ചർച്ചകൾ വീണ്ടും ഉയർന്നത്. 'ഇളയപുരട്ചി തലൈവി തൃഷ പേരവൈ' എന്നാണ് ആരാധകർ ഇതിനു പേരിട്ടിരിക്കുന്നത്. തൃഷയുടെ ചിത്രം വെച്ചുള്ള ലോഗോയും അവർ പുറത്തിറക്കിയിട്ടുണ്ട്. ജയലളിതയ്ക്ക് സമാനമായ വ്യക്തിത്വവും നേതൃത്വഗുണവും തൃഷയ്ക്കുണ്ടെന്നാണ് സംഘടനയുടെ കോർഡിനേറ്റർ തിരുനെൽവേലി രാജഗോപാൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. വിജയ്‌ക്കൊപ്പം തൃഷയെ രാഷ്ട്രീയത്തിൽ കാണാൻ ആഗ്രഹമുണ്ടെന്നും അവർ പറയുന്നു.

To advertise here,

ഉടനെ താരത്തിന്റെ രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ തന്നെ തൃഷയുടെ രാഷ്ട്രീയപ്രവേശനം ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. പിന്നീട് തിരുച്ചിറപ്പള്ളിയിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോൾ, തൃഷയുടെ പേരായിരുന്നു ആദ്യം ഉയർന്നുകേട്ടത്.

അതിനിടെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഭാവി കൃത്യമായി പ്രവചിച്ച ജയശ്രീ, തൃഷയെക്കുറിച്ച് പറയുന്ന വാക്കുകളും ശ്രദ്ധനേടുകയാണ്. അനിരുദ്ധിന്റേത് പ്രണയവിവാഹമായിരിക്കുമെന്നും വധു ടെലികമ്യൂണിക്കേഷൻ അല്ലെങ്കിൽ ബ്രോഡ്കാസ്റ്റിങ് മേഖലയിൽ നിന്നുള്ളയാളായിരിക്കുമെന്നുമാണ് അവർ പ്രവചിച്ചത്. ജയശ്രീയുടെ പ്രവചനപ്രകാരം തൃഷയ്ക്ക് ഒരു പരമ്പരാഗതരീതിയിലുള്ള വിവാഹം നടക്കില്ല.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ, പരമ്പരാഗതമായ രീതിയിലുള്ള ഒരു വിവാഹം തൃഷയ്ക്ക് ഉണ്ടാകാൻ സാധ്യത വളരെ കുറവാണെന്ന് ജയശ്രീ പറയുന്നു. തൃഷ വിവാഹിതയാകുമോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ, അവരതിനും മറുപടി നൽകി. തൃഷയുടെ

ജീവിതത്തിൽ വിവാഹത്തിന് സാധ്യതയില്ലെന്നും, ഇക്കാര്യം നടിക്ക് തന്നെ നന്നായി അറിയാമെന്നും അവർ പറഞ്ഞു.

രാഷ്ട്രീയത്തിലേക്കുള്ള തൃഷയുടെ കടന്നുവരവിനെക്കുറിച്ചും അവർ മറുപടി നൽകി. തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷ നേരിട്ട് ഒരു രാഷ്ട്രീയ നേതാവാകുന്നതിന് പകരം, തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു 'കിങ് മേക്കർ' വേഷം കൈകാര്യം ചെയ്യുമെന്നും ജയശ്രീ പ്രവചിച്ചു. ആ പ്രവചനവും കൂടി വന്നതോടെയാണ് തൃഷയുടെ രാഷ്ട്രീയഭാവിയും ചർച്ചയായത്.

നേരത്തെ വിജയ്‌യുടെ ഫാൻ ക്ലബുകളാണ് പിന്നീട് തമിഴ് വെട്രി കഴകം ആയിമാറിയത്. 2026-ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി വമ്പൻ വിജയ് നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ തൃഷയുടെ പേരിലുള്ള പുതിയ പാർട്ടിയെയും തള്ളിക്കളയാൻ പറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi