ഇക്കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ 'കറുപ്പി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ സൂര്യ കേരളത്തിലെത്തിയത്. കറുപ്പ് ഷർട്ടും മുണ്ടുമിട്ടെത്തിയ സൂര്യയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രങ്ങളുടെ താഴെ കമന്റ് ചെയ്ത പലരും 'ഈ മനുഷ്യന് 50 വയസ്സ് ആയെന്ന് ആരെങ്കിലും വിശ്വസിക്കുമോ?' എന്നാണ് അദ്ഭുതപ്പെട്ടത്. 51-ാം വയസ്സിലേക്ക് കടക്കുകയാണ് സൂര്യ. ഈ പ്രായത്തിലും അദ്ദേഹം ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്നാണ് സിനിമാപ്രേക്ഷകരുടെ സംശയം.
എപ്പോഴും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് സൂര്യ. 2024-ൽ പുറത്തിറങ്ങിയ 'കങ്കുവ' എന്ന ചിത്രത്തിലെ സൂര്യയെ കണ്ടപ്പോൾ പലരും ഞെട്ടി. സിക്‌സ് പാക്ക് ആബ്‌സുമായി (Six-pack abs), ഫിറ്റ്‌നെസിന്റെ കാര്യത്തിൽ താൻ എപ്പോഴും ശ്രദ്ധാലുവാണെന്ന് അദ്ദേഹം തെളിയിച്ചു.
ഒരഭിമുഖത്തിൽ സിനിമയിലെ യുദ്ധരംഗത്തിനായി താൻ നടത്തിയ തീവ്രമായ ശാരീരികപരിവർത്തനത്തെക്കുറിച്ചും (physical transformation) അദ്ദേഹം തുറന്നുപറഞ്ഞു. 49 വയസ്സിൽ സിക്‌സ് പാക്ക് നേടുക എന്നത് എളുപ്പമല്ലെന്നും സൂര്യ വെളിപ്പെടുത്തി.
ആ ഷൂട്ടിങ്ങിനുമുമ്പ് 100 ദിവസത്തെ കഠിനമായ ജീവിതശൈലിയാണ് അദ്ദേഹം പിന്തുടർന്നത്. കലോറി കുറച്ചും കാർഡിയോ വ്യായാമങ്ങൾ ചെയ്തും പൂർണമായി ജീവിതശൈലികൾ മാറ്റിയുമാണ് അദ്ദേഹം കഥാപാത്രത്തിനായി തയ്യാറായത്. അതിനെക്കുറിച്ച് സൂര്യ പറഞ്ഞതിങ്ങനെ, ''30 വയസ്സുള്ളപ്പോൾ, അത് ഒരു നിരപ്പായ റോഡിൽ ഓടുന്നത് പോലെയായിരുന്നു. എനിക്ക് ഇപ്പോൾ 49 വയസ്സായി. 49 വയസ്സുള്ളപ്പോൾ, ഒരു മല കയറുന്നത് പോലെയാണ്''.
സൂര്യ വർഷങ്ങളായി പിന്തുടരുന്ന കുറേ ഭക്ഷണശീലങ്ങളുണ്ട്. പ്രാതലിന് മുട്ടയുടെ വെള്ള നിർബന്ധമാണ്. ഒപ്പം പാലും. പ്രോട്ടീൻ കൂടുതൽ ശരീരത്തിലെത്താൻ വേണ്ടിയാണ് ഇത് രണ്ടും കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചിക്കനും. ഉച്ചഭക്ഷണമായും പ്രാതലായും പലപ്പോഴും കഴിക്കുന്നത് ചോറും ചിക്കനുമാണ്. ലഘുഭക്ഷണമായി സ്‌നാക്ക്‌സിനുപകരം സീസണലായി ലഭിക്കുന്ന പഴങ്ങളാണ് സൂര്യയുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണം നിർബന്ധമായും ഒഴിവാക്കും. വളരെക്കുറച്ച് ഉപ്പ് മാത്രമാണ് താരം ഉപയോഗിക്കുന്നത്. അതിനൊപ്പം പഞ്ചസാരയുടെ അളവും കുറച്ചുമാത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suriya maintains a strict high-protein diet including egg whites, milk, and chicken. He achieved his six-pack physique for 'Kanguva' through 100 days of intense training
Published: 14 May 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented