സോഷ്യൽമീഡിയയിൽ ഒന്നു സ്‌ക്രോൾ ചെയ്താൽമതി, സൗന്ദര്യ സംരക്ഷണത്തിനായുള്ള പലവിധ DIY ഹാക്കുകൾ കിട്ടും. മുടി സംരക്ഷണം മുതൽ പാദങ്ങളുടെ പരിചരണത്തിനുവരെ അവിടെ പരിഹാരമുണ്ടാകും. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല പരീക്ഷണങ്ങളും വൈറലാകാറുമുണ്ട്. എന്നാൽ അത്തരം വീട്ടുവൈദ്യം എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് നടി സോഹ അലി ഖാൻ.
താരത്തിന്റെ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ നടി കൃതിക കമ്രയും ഹെയർ സ്‌റ്റൈലിസ്റ്റ് യിയാനി സാപറ്റോറിയും അതിഥികളായെത്തിയിരുന്നു. ഹെയർ ഓയിലിങ്, ഹോംമെയ്ഡ് മാസ്‌ക്കുകൾ തുടങ്ങി മുടിസംരക്ഷണത്തിനായുള്ള DIY ഹാക്കുകളെപ്പറ്റിയുള്ള ചർച്ചയ്ക്കിടെയാണ് സോഹ തന്റെ അനുഭവം പങ്കുവെച്ചത്.
Also Read
“എല്ലാവർക്കും ഒരേ രീതിയിലുള്ള ഒരു പരിഹാരമില്ല. നമ്മുടെ മുടിയിലും തലയോട്ടിയിലും എന്താണ് ഉപയോഗിക്കുന്നത്, അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം,” എന്ന് യിയാനി പറഞ്ഞു. മുട്ട ഉപയോഗിച്ചുള്ള ഹെയർ മാസ്‌കുകൾ പോലുള്ള സോഷ്യൽ മീഡിയ ട്രെൻഡുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇത് ശരിക്കും നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുന്നുണ്ടോ, അതോ ഒരു ട്രെൻഡ് ആയതുകൊണ്ടുമാത്രമോ ചെയ്യുന്നത്?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ഇതിനിടെയാണ് സോഹ തന്റെ അനുഭവം പങ്കുവെച്ചത്. “ഞാൻ ഒരിക്കൽ ആപ്പിൾ സിഡർ വിനിഗർ തലയോട്ടിയിൽ അൽപം കൂടുതലായി ഉപയോഗിച്ചു. അതിനുശേഷം തലയോട്ടി ചുവന്നുപോയി. ചർമത്തിന്റെ ഒരു പാളി വരെ പൊള്ളിപ്പോയെന്നു തോന്നി,” സോഹ പറഞ്ഞു.
ആപ്പിൾ സിഡർ വിനിഗർ മുടിക്ക് പൂർണമായും ദോഷകരമല്ല. പല ഷാംപുകളിലും ഇത് ഒരു ഘടകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഗുണം ലഭിക്കൂ. അമ്ലസ്വഭാവമുള്ളതിനാൽ ഇത് നേരിട്ട് ഉപയോഗിക്കാതെ വെള്ളത്തിൽ കലർത്തിയാണ് ഉപയോഗിക്കേണ്ടത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്ത് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
അല്ലാത്തപക്ഷം തലയോട്ടിയിലെ ചൊറിച്ചിൽ, വരൾച്ച, മുടിയുടെ നിറം മങ്ങുക, മുടി പൊട്ടുക തുടങ്ങിയ പ്രശ്‌നങ്ങൾക്കൊപ്പം ചിലരിൽ പൊള്ളലിനും കാരണമായേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവർ, എക്‌സിമയോ സോറിയാസിസോ ഉള്ളവർ, അടുത്തിടെ മുടി ബ്ലീച്ച് ചെയ്തവർ, കളർ ചെയ്ത മുടിയുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
DIY പരീക്ഷണങ്ങളെ പൂർണമായും എതിർക്കുന്നില്ലെന്ന് യിയാനി പറഞ്ഞു. എന്നാൽ ഒരു തവണ പരീക്ഷിച്ച ശേഷം അത് ശരിക്കും ഗുണം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തണം. ഫലം കാണുന്നില്ലെങ്കിൽ അതേ രീതികൾ തുടർന്ന് ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൻ ഇത്തരം ബ്യൂട്ടി ഹാക്കുകൾ പരീക്ഷിക്കാറില്ലെന്ന് കൃതിക കമ്ര പറഞ്ഞു. “ഭക്ഷണമായി കഴിക്കാൻ നല്ലതാണെന്ന് കരുതുന്ന എല്ലാ കാര്യങ്ങളും മുടിയിലോ തലയോട്ടിയിലോ ഉപയോഗിച്ചാൽ അതേ ഗുണം ലഭിക്കണമെന്നില്ല,” എന്നാണ് കൃതികയുടെ അഭിപ്രായം.
വിദഗ്ധരുടെ നിർദേശങ്ങൾ തേടി സ്വന്തം മുടിയുടെയും ചർമത്തിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി മാത്രം പരീക്ഷണങ്ങൾ നടത്തുന്നതാണ് ഏറ്റവും ഉചിതം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: soha-ali-khan-warns-against-diy-hair-hacks-scalp-burn
Published: 15 Jun 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented