കഴിഞ്ഞദിവസമാണ് 'രാമായണ: എ ലജൻഡ് ഈസ് ബോൺ-പാർട്ട് വൺ' (Ramayana: A Legend is Born-Part 1) സിനിമയുടെ പ്രീമിയർ മുംബൈയിൽ നടന്നത്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പ്രീമിയറിനെത്തിയിരുന്നു. താരങ്ങളെല്ലാം റെഡ് കാർപ്പറ്റിൽ തിളങ്ങുകയും ചെയ്തു. അതിലേറ്റവും ശ്രദ്ധേയമായത് ആലിയ ഭട്ടിന്റെ ലുക്കാണ്. നീതു കപൂറിനൊപ്പമാണ് ആലിയ എത്തിയത്.
സിംപിൾ സാരിക്കൊപ്പം ആലിയ അണിഞ്ഞ ബ്ലൗസാണ് ഏറെ മനോഹരമായത്. അനവിലയുടെ ലിനൻ സാരിയാണ് ആലിയ ധരിച്ചത്. ഹെവി വർക്കുള്ള ബ്ലൗസ് ഡിസൈൻ ചെയ്തത് റിംപിൾ ആന്റ് ഹർപ്രീതും.
ചാരനിറവും പച്ചയും കലർന്ന മനോഹരമായ നിറം തന്നെയായിരുന്നു അതിന്റെ പ്രത്യേകത. ഇലക്ട്രിക്-ബ്ലൂ നിറത്തിലുള്ള ബോർഡറാണ് സാരിക്ക് കൂടുതൽ ഭംഗി നൽകിയത്. അനവിലയുടെ വെബ്‌സൈറ്റ് പ്രകാരം സാരിയുടെ വില 14,500 രൂപയാണ്. സാരി വളരെ സിംപിൾ ആയിരുന്നുവെങ്കിലും, അതിനൊപ്പം ഹെവി ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്.
അഫ്ഗാനിസ്ഥാനിലെ സമ്പന്നമായ ആഭരണപാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതിസൂക്ഷ്മമായി രൂപകൽപ്പന ചെയ്തതാണ് ഈ ബ്ലൗസ്. വെള്ളി നിറത്തിലുള്ള ലോഹപ്പണികൾ, ടർക്കോയ്സ് കല്ലുകൾ, വർണ്ണാഭമായ രത്‌നങ്ങൾ, അലങ്കാരങ്ങൾ, കണ്ണാടിപോലെയുള്ള അലങ്കാരപ്പണികൾ എന്നിവയാലാണ് ബ്ലൗസ് ഭംഗിയാക്കിയിരിക്കുന്നത്. ഹാൾട്ടർ നെക്ക്‌ലൈനും ബാക്ക് ഓപ്പണും കൂടിയായപ്പോൾ ഒരു ബൊഹീമിയൻ ലുക്ക് കൂടി ലഭിച്ചു. ട്രഡീഷണൽ സാരിക്ക് ഒരു കിടിലൻ മേക്കോവർ നൽകാൻ ഈ ബ്ലൗസിന് കഴിഞ്ഞു.
ആലിയയും സ്റ്റൈലിസ്റ്റും അനിൽ കപൂറിന്റെ മകളുമായ റിയ കപൂറും ചേർന്നാണ് സ്റ്റൈലിങ് ചെയ്തത്. ഓപ്പൺ ഹെയറാണ് ഇതിനൊപ്പം ആലിയ തിരഞ്ഞെടുത്തത്. ഒപ്പമൊരു സിംപിൾ കമ്മലും. ബ്ലൗസിനോട് ചേർന്നുനിൽക്കുന്ന ടർക്കോയ്‌സും സ്വർണ്ണനിറവും ചേർന്ന കമ്മലാണത്. റിയയുടെ അമ്മ സുനിത കപൂറിന്റെ വ്യക്തിഗത ശേഖരത്തിൽനിന്നുള്ളതാണ് ആ കമ്മൽ. ബ്ലൗസ് ഹെവിയായതിനാൽ നെക്ക്പീസുമില്ല. ഫാഷനിസ്റ്റകൾ ഇരുകൈയും നീട്ടിയാണ് ഈ സ്‌റ്റൈൽ ഏറ്റെടുത്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt attended the Mumbai premiere of Ramayana: A Legend is Born-Part 1 wearing a simple Anavila linen saree., She paired the saree with a heavily embellished turquoise gemstone blouse designed by Rimple and Harpreet.
Published: 04 Nov 2026, 11:40 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented