ഗേൾഫ്രണ്ട്, ഹലോ, ഗോൽമാൽ റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് അമൃത അറോറ. 2009-ലായിരുന്നു വ്യവസായിയായ ഷക്കീൽ ലഡക്കുമായുള്ള അമൃതയുടെ വിവാഹം. വർഷങ്ങൾക്കുള്ളിൽ അവർ സിനിമയിൽനിന്ന് അപ്രത്യക്ഷയാവുകയും ചെയ്തു. നടിയും മോഡലുമായ മലൈക അറോറയുടെ സഹോദരി കൂടിയാണ് അമൃത.
തന്റെ കുടുംബത്തിൽ തലമുറകളായി പിന്തുടർന്നുപോരുന്ന മുടി സംരക്ഷണ രീതിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അമൃത. അത് തയ്യാറാക്കുന്നതെങ്ങനെയെന്നും താരം പറയുന്നു. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർ ഓയിലിന്റെ കൂട്ടാണ് താരം പങ്കുവെച്ചത്. തന്റെ മുത്തശ്ശിയിൽ നിന്ന് അമ്മ പഠിച്ചെടുത്ത ഈ എണ്ണ, ഇപ്പോഴും അമ്മ തന്നെയാണ് അമൃതയ്ക്കും മലൈകയ്ക്കും വേണ്ടി തയ്യാറാക്കി നൽകുന്നത്.
''ഞങ്ങളുടെ കുടുംബത്തിൽ മുടിസംരക്ഷണം വളരെ വലിയൊരു കാര്യമാണ്. അതിനൊരു വഴിയുമുണ്ട്. അത് അമ്മയിൽ നിന്നാണ്. എന്റെ അമ്മ അത് മുത്തശ്ശിയിൽനിന്ന് പഠിച്ചു. എന്റെ അമ്മ ഇപ്പോഴും അതുണ്ടാക്കി ഞങ്ങൾക്ക് നൽകുന്നു. ഓരോ തവണയും അമ്മ അതുണ്ടാക്കി എനിക്കും മല്ലയ്ക്കും (മലൈക) അയച്ചുതരും'', പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു.
അതിന്റെ കൂട്ട് പങ്കുവെച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു, ''ഇത് പ്രധാനമായും കോൾഡ്-പ്രസ്ഡ് വെളിച്ചെണ്ണ, ആവണക്കെണ്ണ, കരിഞ്ചീരക എണ്ണ എന്നിവ തുല്യ അളവിൽ ചേർത്തുള്ള ഒരു മിശ്രിതമാണ്. ഇതിനായി കരിഞ്ചീരകം, ഉലുവ, ഒരു സവാള, ചെമ്പരത്തിപ്പൂവ് എന്നിവ എടുക്കുക. എന്നിട്ട് എണ്ണയൊഴിച്ച് ഇവയെല്ലാം കൂടി ഒരുമിച്ച് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക; നന്നായി തണുത്തുകഴിയുമ്പോൾ കുപ്പികളിലേക്ക് മാറ്റിവെക്കാവുന്നതാണ്''.
താനും മലൈകയും കുട്ടിക്കാലം മുതലേ ഇത് ഉപയോഗിക്കുന്നുണ്ടെന്നും, തങ്ങൾക്ക് മുടിയുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അമൃത പറഞ്ഞു. ''മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും ഇത് വളരെ മികച്ചതാണ്. കുട്ടിക്കാലം മുതൽ ഇന്നുവരെ ഞാനും മലൈകയും ഇത് ഉപയോഗിക്കുന്നുണ്ട്. ഭാഗ്യവശാൽ, ഞങ്ങൾക്ക് മുടിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ചില സമയങ്ങളിൽ മുടി കൊഴിച്ചിൽ ഉണ്ടായേക്കാം, എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഇതൊരു വലിയ ആശ്വാസമാണ്. തീർച്ചയായും പരീക്ഷിച്ചു നോക്കൂ''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Traditional family hair oil recipe used by Amrita and Malaika Arora, Made with cold-pressed coconut oil, castor oil, and black seed oil, Infused with fenugreek seeds, onion, and hibiscus flowers, Helps promote hair growth, reduce hair fall, and delay premature graying
Published: 25 Oct 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented