ദിവസേന ഇല്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും മുടിയിൽ എണ്ണ തേയ്ക്കാത്തവർ നമുക്കിടയിൽ കുറവായിരിക്കും. കാലങ്ങളായി തുടരുന്ന മുടിയുടെ സൗന്ദര്യസംരക്ഷണ ശീലമാണിത്. എന്നാൽ കൃത്യമായി എണ്ണ തേച്ചിട്ടും മുടി കൊഴിയുകയോ, വളർച്ച കുറയുകയോ, താരനും ചൊറിച്ചിലും പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ പ്രശ്‌നം തിരഞ്ഞെടുക്കുന്ന എണ്ണയിലല്ല, അത് ഉപയോഗിക്കുന്ന രീതിയിലാകാം.
അധികം എണ്ണ ആവശ്യമോ?
മുടിയിൽ കൂടുതൽ എണ്ണ തേച്ചാൽ കൂടുതൽ ആരോഗ്യവും വളർച്ചയും ലഭിക്കുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. എണ്ണയുടെ അളവ് നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അധിക എണ്ണ തലയോട്ടിയിൽ അടിഞ്ഞുകൂടുകയും താരൻ, അസ്വസ്ഥത, ചിലരിൽ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യാം.
Also Read
മുടിക്കും തലയോട്ടിക്കും അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കാം
എല്ലാവർക്കും ഒരേ എണ്ണ ഒരുപോലെ അനുയോജ്യമാകണമെന്നില്ല. തലയോട്ടിയുടെ സ്വഭാവവും മുടിയുടെ ഘടനയും പരിഗണിച്ചായിരിക്കണം എണ്ണ തിരഞ്ഞെടുക്കേണ്ടത്. നേർത്ത മുടിയുള്ളവർക്ക് കട്ടിയുള്ള എണ്ണകൾ ഉപയോഗിക്കുമ്പോൾ മുടി കൂടുതൽ ഒട്ടിപ്പിടിച്ചതും ഫ്‌ലാറ്റായതുമായി തോന്നാം. വരണ്ടതോ ഫ്രിസിയായതോ ആയ മുടിയാണെങ്കിൽ അതിന് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
എല്ലാ ദിവസവും എണ്ണ തേയ്ക്കണോ?
ദിവസവം എണ്ണ തേച്ച് മുടി കഴുകുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ എണ്ണ തേയ്‌ക്കേണ്ട ഇടവേള എല്ലാവർക്കും ഒരുപോലെയല്ല. മുടിയുടെ സ്വഭാവവും തലയോട്ടിയുടെ ആരോഗ്യവും അനുസരിച്ചായിരിക്കണം ഇത് തീരുമാനിക്കേണ്ടത്. ദിവസവും എണ്ണ ഉപയോഗിക്കുകയും പതിവായി ഷാംപൂ ചെയ്യുകയും ചെയ്യുമ്പോൾ മുടിയുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെട്ട് വരണ്ടതും ഫ്രിസിയായതുമായി മാറാം. അതിനാൽ 'എല്ലാ ദിവസവും എണ്ണ തേയ്ക്കുക' എന്നത് എല്ലാവർക്കും യോജിക്കുന്ന ശീലമല്ല.
എണ്ണ തേയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…
എണ്ണ തേച്ചാൽ മാത്രം പോരാ, അത് ശരിയായ രീതിയിൽ ചെയ്യുന്നതും പ്രധാനമാണ്. ചെറുതായി എണ്ണ എടുത്ത് വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യാം. അധികം ശക്തിയായി മസാജ് ചെയ്യുകയോ മുടി വലിച്ചുപിടിക്കുകയോ ചെയ്യരുത്. മുടിയുടെ നീളത്തിലും അറ്റങ്ങളിലും ആവശ്യത്തിന് മാത്രം എണ്ണ പുരട്ടാം.
ചെറുതായി എണ്ണ ചൂടാക്കി ഉപയോഗിക്കാൻ ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം. എന്നാൽ എണ്ണ വളരെ ചൂടാകാതിരിക്കാൻ ശ്രദ്ധിക്കണം. എണ്ണ പുരട്ടിയ ശേഷം ഒന്നോ രണ്ടോ മണിക്കൂർ വച്ചിട്ട് മുടി കഴുകാം. രാത്രിമുഴുവൻ എണ്ണ തേച്ചുവെക്കുന്നത് എല്ലാവർക്കും അനുയോജ്യമല്ല.
മുടിയുടെ ആരോഗ്യത്തിന് എണ്ണ തേയ്ക്കുന്നത് ഒരു നല്ല ശീലമാകാം. എന്നാൽ കൂടുതൽ എണ്ണ, കൂടുതൽ നേരം, കൂടുതൽ തവണ എന്ന രീതി മികച്ച ഫലം നൽകണമെന്നില്ല. മുടിയുടെയും തലയോട്ടിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കി അളവിലും രീതിയിലും ശ്രദ്ധിച്ചാൽ മാത്രമേ ഈ പരമ്പരാഗത ഹെയർ കെയർ ശീലം യഥാർഥത്തിൽ ഗുണം ചെയ്യൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: common-hair-oiling-mistakes-and-proper-techniques
Published: 21 Aug 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented