താരവിവാഹങ്ങൾക്കൊപ്പം ആരാധകർ എപ്പോഴും ഉറ്റുനോക്കുന്നത് അവരുടെ ആഭരണങ്ങളിലേക്കും വസ്ത്രധാരണത്തിലേക്കുമാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത് രശ്മിക വിരലിൽ അണിഞ്ഞിരിക്കുന്ന 'എൻഗേജ്‌മെന്റ് റിംഗ് സ്റ്റാക്ക്' (Engagement Ring Stack) ആണ്. വിജയ് ദേവരകൊണ്ട പ്രത്യേകം തിരഞ്ഞെടുത്ത മൂന്ന് വേറിട്ട മോതിരങ്ങളാണ് രശ്മിക അണിഞ്ഞിരിക്കുന്നത്.
ടോക്ക് ഷോയായ 'കോഫി വിത്ത് കരൺ' സീസൺ 9-ൽ ഒരുമിച്ചെത്തിയപ്പോഴാണ് രശ്മികയുടെ ഇടതുകൈ ഉയർത്തിക്കാട്ടി വിജയ് ഈ മൂന്ന് മോതിരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. തന്റെ മനസ്സിലുള്ള സങ്കൽപ്പങ്ങൾക്കനുസരിച്ച് താൻ തന്നെ തിരഞ്ഞെടുത്തതാണ് ഇതെന്ന് വിജയ് പറഞ്ഞു.
Also Read
ഡയമണ്ട് മോതിരം
സ്റ്റാക്കിലെ ആദ്യത്തെ മോതിരം, വിക്ടോറിയൻ ശൈലിയിലുള്ളതാണ്. ജ്വല്ലറി ബ്രാൻഡായ 'ട്രമ്പറ്റ് ആന്റ് ഹോൺ' നൽകുന്ന വിവരമനുസരിച്ച്, ഇതിന്റെ മധ്യഭാഗത്തായി അപൂർവ്വമായ 'ഓൾഡ് മൈൻ-കട്ട്' വജ്രമാണ് പതിപ്പിച്ചിരിക്കുന്നത്. വിന്റേജ് ഭംഗിയും ആഡംബരവും ഒരുപോലെ സമന്വയിക്കുന്നതാണ് ഈ മോതിരം.
ഭാഗ്യ ചിഹ്നം
രണ്ടാമത്തെ മോതിരം ലളിതവും അർത്ഥവത്തുമായ ഒരു സ്വർണ്ണ മോതിരമാണ്. നേരിയ 'V' ആകൃതിയിൽ വളഞ്ഞ ഡിസൈനാണ് ഇതിനുള്ളത്. ദക്ഷിണേന്ത്യൻ പാരമ്പര്യത്തിൽ നാഗത്താലി അല്ലെങ്കിൽ പാമ്പിൻ പടത്തിന്റെ (Serpent's hood) മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ഇത്തരം മോതിരങ്ങൾ. കുടുംബത്തിൽ ഐശ്വര്യവും സംരക്ഷണവും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ഇത്തരം പരമ്പരാഗത ഡിസൈനുകൾ അണിയുന്നത്.
'ടിഫനി' ബാൻഡ്
മൂന്നാമത്തേത് പ്രശസ്ത ജ്വല്ലറി ബ്രാൻഡായ ടിഫനി ആന്റ് കോയുടെ ആഡംബര മോതിരമാണ്. 'സിക്സ്റ്റീൻ സ്റ്റോൺ' കളക്ഷനിൽ നിന്നുള്ള ഈ ബാൻഡ് ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1959-ൽ പ്രശസ്ത ഡിസൈനർ ജീൻ ഷ്ലംബർഗർ (Jean Schlumberger) രൂപകൽപ്പന ചെയ്തതാണ് ഈ ഐക്കോണിക് ഡിസൈൻ. അദ്ദേഹത്തിന്റെ ടെക്സ്റ്റൈൽ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്രോസ്-സ്റ്റിച്ച് പാറ്റേണിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
വൃത്താകൃതിയിലുള്ള വജ്രങ്ങളും സ്വർണ്ണത്തിലുള്ള 'X' അടയാളങ്ങളും മാറിമാറി വരുന്നതാണ് ഇതിന്റെ ആകർഷണം. യെല്ലോ ഗോൾഡ്, പ്ലാറ്റിനം എഡിഷനുകളിൽ ലഭ്യമായ ഇത്തരം മോതിരങ്ങൾക്ക് ഏകദേശം 10.6 ലക്ഷം മുതൽ 15.6 ലക്ഷം രൂപ വരെയാണ് (11,500 ഡോളർ - 17,000 ഡോളർ) വില വരുന്നത്. വിജയ്‌യുടെയും രശ്മികയുടെയും ടിഫനി ബാൻഡുകൾക്ക് ആകെ ഏകദേശം 30 ലക്ഷം രൂപയോളം വിലമതിക്കുമെന്നാണ് ആഭരണ വിദഗ്ധരുടെ വിലയിരുത്തൽ.
10 മാസത്തെ അധ്വാനം
എൻഗേജ്‌മെന്റ് മോതിരങ്ങൾക്ക് പുറമെ, വിവാഹദിനത്തിൽ രശ്മികയും വിജയും അണിഞ്ഞ കിലോക്കണക്കിന് സ്വർണ്ണാഭരണങ്ങളും ഏറെ ചർച്ചയായിരുന്നു. 'ശ്രീ ജ്വല്ലേഴ്സ്' ആണ് ഇവരുടെ വിവാഹ ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. ആശയം രൂപീകരിക്കുന്നത് മുതൽ നിർമ്മാണവും ട്രയലുകളും പൂർത്തിയാക്കി ഈ ലുക്കിലെത്തിക്കാൻ 10 മാസത്തോളമെടുത്തു എന്നാണ് ബ്രാൻഡ് വ്യക്തമാക്കിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda personally selected a three-ring engagement stack for Rashmika Mandanna., The stack includes a vintage diamond ring, a traditional V-shaped gold ring, and a Tiffany & Co. Sixteen Stone band., The Tiffany bands are valued at around 30 lakh rupees., Their wedding jewelry designed by SHREE Jewellers took 10 months of craftsmanship.
Published: 23 Oct 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented