ആഡംബര വാച്ച് നിർമാതാക്കളായ 'ജേക്കബ് ആന്റ് കോ' എപ്പോഴും വ്യത്യസ്തമായ വാച്ചുകളുമായെത്തി ആളുകളെ ഞെട്ടിക്കാറുണ്ട്. ആഡംബരത്തിന്റെയും കലാവിരുതിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് കോടികൾ വില വരുന്ന അവരുടെ പല വാച്ചുകളും. അത്തരമൊരു വാച്ചുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.
'ശ്രീ രാമചന്ദ്ര ലിമിറ്റഡ് എഡിഷൻ' എന്ന പുതിയ പതിപ്പ് വാച്ചുമായിട്ടാണ് ഇത്തവണ അവരുടെ വരവ്. ശ്രീരാമനിൽനിന്നും അയോധ്യയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ വാച്ച് നിർമിച്ചിരിക്കുന്നത്. ആഡംബരത്തിനൊപ്പം തന്നെ ആത്മീയതയ്ക്കും ഇടംനൽകുകയാണ് കമ്പനി ഇതിലൂടെ.
കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പുതിയ വാച്ചിന്റെ ചിത്രം കമ്പനി പുറത്തുവിടുകയും ചെയ്തു. ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ മൂന്ന് പതിപ്പുകൾ മാത്രമേ കമ്പനി ഇറക്കിയിട്ടുള്ളൂ.
ഈ വാച്ചിൽ ശ്രീരാമന്റെയും ഹനുമാന്റെയും ചെറിയ രൂപങ്ങളുമുണ്ട്. ഒപ്പം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുപതിപ്പും കാണാം.
മണിക്കൂർ സൂചിയും മിനിറ്റുസൂചിയും 5N റോസ് ഗോൾഡിലാണുള്ളത്. ഭൂമിയുടെ ചെറിയ മാതൃകയുമുണ്ട്. ശ്രീരാമനും ഹനുമാനുമിടയിലായിട്ടാണ് ഭൂമിയുള്ളത്. അത് അച്ചുതണ്ടിൽ കറങ്ങുകയും ഒരു മിനിറ്റിൽ പൂർണമായ ഭ്രമണം പൂർത്തിയാക്കുകയും ചെയ്യുന്നു. വാച്ചിന്റെ നടുവിലായി കുങ്കുമനിറത്തിലുള്ള കല്ലുണ്ട്. സൂര്യനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ജേക്കബ്-കട്ട് ഓറഞ്ച് ക്യൂബിക് സിർക്കോണിയ കല്ലാണിത്. ബ്ലൂ അലിഗേറ്റർ ലെതർ സ്ട്രാപ്പാണ് ഇതിനുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 4.25 കോടി രൂപയാണിതിന്.
നേരത്തെ 'രാമജൻമഭൂമി' പ്രമേയമായുള്ള വാച്ചുകൾ കമ്പനി പുറത്തിറക്കിയിരുന്നു. അതിന്റെ വിജയത്തിനുപിന്നാലെയാണ് പുതിയ വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 'രാമായണ' സിനിമയുടെ ട്രെയിലർ ലോഞ്ചിൽ 'എപ്പിക് എക്സ് രാം ജന്മഭൂമി റോസ് ഗോൾഡ് സ്പെഷ്യൽ എഡിഷൻ' വാച്ച് ധരിച്ചാണ് റൺബീർ കപൂർ എത്തിയത്. അതിന് 78 ലക്ഷം രൂപയാണ് വില.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jacob & Co. launched the exclusive 'Shri Ramachandra Limited Edition' watch., Only three pieces of this luxury watch have been produced worldwide., Features miniature figures of Lord Rama and Hanuman alongside an Ayodhya Ram Mandir model., Priced at approximately Rs 4.25 crore with 5N rose gold and orange cubic zirconia details.
Published: 23 Oct 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented