തമിഴ് നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലെത്തുമോ അതോ വിവാഹമോചനത്തിലെത്തുമോ എന്നാണ് വിജയ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ചെങ്കൽപേട്ടിലുള്ള കോടതിയിൽ മ്യൂച്വൽ ഡിവോഴ്‌സിനായി സംഗീത ഹർജി സമർപ്പിച്ചത് (vijay divorce case).
അതിനുശേഷം കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ആഗ്രഹിക്കുന്നുവെന്നുള്ള രീതിയിലുള്ള ചില വാർത്തകൾ പുറത്തുവന്നിരുന്നു. കോടതിയിലേക്ക് കാര്യങ്ങൾ എത്തിക്കാതെ, പുറത്തുവെച്ച് ഒത്തുതീർപ്പാക്കാനാണ് താരത്തിന് താത്പര്യം. ഇക്കാര്യങ്ങളിൽ വിജയ്‌യുടെയും സംഗീതയുടെയും അഭിഭാഷകർ ചർച്ചകൾ നടത്തുകയാണെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ, ഇതിലൊന്നും ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല.
Also Read
അതിനിടെ സംഗീതയ്ക്കും മക്കൾക്കും ജീവനാംശമായി 250 കോടി രൂപ കൊടുത്ത് ഒത്തുതീർപ്പാക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും പറയപ്പെടുന്നു.
അങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, സ്വത്തുക്കൾ എങ്ങനെയായിരിക്കും വിഭജിക്കപ്പെടുകയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
വിധി സംഗീതയ്ക്ക് അനുകൂലമാണെങ്കിൽ, താരത്തിന്റെ സ്വത്തിന്റെ 50 ശതമാനം ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവിടുമോ എന്ന ചോദ്യവുമുണ്ട്. പല വലിയ (high profile divorce cases) വിവാഹമോചനക്കേസുകൾ എടുത്തുനോക്കിയാലും ഭർത്താക്കൻമാരുടെ സ്വത്തിന്റെ പകുതി ഭാഗം ഭാര്യമാർക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ കാണാം. ഏകദേശം എട്ടു ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സ്-മെലിൻഡ വിവാഹമോചനസമയത്ത് മെലിൻഡയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കേസുകളിലൊന്നാണ് ശ്രീധർ വെമ്പു-പ്രമീള ശ്രീനിവാസൻ എന്നിവരുടേത്. അന്ന് ഏകദേശം 15,000 കോടി രൂപയുടെ ആസ്തികളാണ് ശ്രീധർ വെമ്പു, പ്രമീളയ്ക്ക് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഹൃത്വിക് റോഷനും സുസൈൻ ഖാനും തമ്മിലുള്ള വിവാഹമോചനം നടന്നപ്പോൾ, 380 കോടിയാണ് താരം ഭാര്യയ്ക്ക് നൽകിയത്.
ഇതിന്റെ പശ്ചാത്തലത്തിൽ വിജയ്, സംഗീതയ്ക്ക് ഏകദേശം 300 കോടിയുടെ ആസ്തികൾ നൽകേണ്ടിവരുമെന്നാണ് അഭ്യൂഹങ്ങളുയരുന്നത്. വിജയ്ക്ക് 600 കോടി രൂപയുടെ ആസ്തികളുള്ളതിനാൽ സംഗീതയ്ക്ക് സ്വത്തിന്റെ 50 ശതമാനം ലഭിക്കുമോയെന്നാണ് ചോദ്യങ്ങളുയരുന്നത്. ചില പാശ്ചാത്യരാജ്യങ്ങളിൽ '50-50 property split' സർവസാധാരണമാണ്. അതായിരിക്കുമോ ഇവിടെയും എന്നാണ് സകലരും ഉറ്റുനോക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details on the mutual divorce petition filed by Sangeetha., Speculation on a potential ₹300 crore alimony for Sangeetha., Analysis of the '50-50 property split' possibility in this case
Published: 06 Mar 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented